ഇന്ത്യയുടെ സ്വർണകുഭം ബൻസ്വാര തന്നെ: വീണ്ടും വന്‍ ശേഖരം കണ്ടെത്തി; 25 ശതമാനം ഇറക്കുമതി കുറയും
ജയ്പൂർ: രാജസ്ഥാനിലെ ബൻസ്വാര ജില്ല ഇന്ത്യയിലെ സ്വർണ കുംഭമായി മാറുന്നു. ജില്ലയിലെ ഘാടോൾ താലൂക്കിലെ കങ്കരിയ ഗ്രാമത്തിലെ മൂന്നാമത്തെ വലിയ സ്വർണ ശേഖരമാണ് ജിയോളജി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 222 ടൺ സ്വർണം അടങ്ങിയിരിക്കുന്ന ഈ ശേഖരം ബൻസ്വാരയെ ഇന്ത്യയുടെ സ്വർണകുംഭമാക്കി മാറ്റുന്നതോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ ഊർജ്ജം നല്‍കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ജിയോളജി വകുപ്പിന്റെ സർവേകളുടെ അടിസ്ഥാനത്തിൽ, കങ്കരിയ ഗ്രാമത്തിലെ ഏകദേശം 3 കിലോമീറ്റർ നീളമുള്ള പ്രദേശത്താണ് സ്വർണത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 940.26 ഹെക്ടർ വിസ്തീർണ്ണത്തിലായി 11.352 കോടി ടൺ സ്വർണ ധാതു (ഗോൾഡ് ഓർ) കണ്ടെത്തിയതായാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഇതിൽ നിന്ന് 222.39 ടൺ ശുദ്ധ സ്വർണം (ഗോൾഡ് മെറ്റൽ) ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. രാജസ്ഥാനില്‍ ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും കൂടുതല്‍ അളവിലുള്ള സ്വർണ ശേഖരമാണ് ഇത്.

ഇതോടൊപ്പം തന്നെ കങ്കരിയ-ഗറ ബ്ലോക്കിലെ 205 ഹെക്ടർ പ്രദേശത്ത് 1.24 മില്യൺ ടൺ സ്വർണ ധാതു ഉണ്ടാകാനുള്ള സാധ്യതതയും ജിയോളജി വകുപ്പ് സൂചിപ്പിക്കുന്നു. സ്വർണത്തോടൊപ്പം തന്നെ ഈ ശേഖരത്തില്‍ നിന്ന് മറ്റ് മൂല്യവത്തായ സഹ-ധാതുക്കളും (കോ-മിനറലുകൾ) ലഭിക്കുമെന്നും റിപ്പോർട്ടുകളില്‍ പറയുന്നുണ്ട്. ഭൂമിക്കടിയില്‍ നടത്തിയ വിദഗ്ധമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.
ബൻസ്വാരയിലെ ഘാടോൾ പ്രദേശത്ത് ഇതിനുമുമ്പ് ജഗ്പുരിയയിലും ഭൂകിയയിലും സ്വർണ ശേഖരങ്ങള്‍ ശസ്ഥിരീകരിച്ചിരുന്നു. മൂന്നാമത്തെ കണ്ടെത്തലോടെ ജില്ലയെ രാജ്യത്തെ തന്നെ സ്വർണ ഉൽപ്പാദനത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റിയേക്കും. ഖനനം ആരംഭിക്കുന്നതോടെ രാജസ്ഥാൻ ഇതോടെ, കർണാടക, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ് എന്നിവയ്ക്ക് പുറമെ ഇന്ത്യയിലെ നാലാമത്തെ സ്വർണ ഉൽപ്പാദക സംസ്ഥാനമായും മാറും.
ഭൂകിയ-ജഗ്പുറ ബ്ലോക്കിന്റെ ലേലവും നേരത്തെ സർക്കാർ നടത്തിയിരുന്നു. എന്നാല്‍ ലേലം പിടിച്ച കമ്പനി ആദ്യഘട്ടത്തില്‍ നല്‍കേണ്ട ഡെപ്പോസിറ്റ് തുക അടയ്ക്കാത്തതിനാല്‍ ലേലം റദ്ദാക്കി. ഇതോടെ സർക്കാർ ഈ രണ്ട് ബ്ലോക്കുകൾക്കായി പുതിയ ടെൻഡറുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്. ഒക്ടോബർ 14-ന് ബിഡുകൾ സമർപ്പിക്കാനുള്ള അവസാന തീയതി അവസാനിച്ചു, നവംബർ 3-ന് ബിഡുകൾ തുറക്കും. സർക്കാരിന് ഏറ്റവും കൂടുതൽ വരുമാന ശതമാനം (റെവന്യൂ ഷെയർ) വാഗ്ദാനം ചെയ്യുന്ന കമ്പനിക്കായിരിക്കും മൈനിങ് ലൈസൻസ് ലഭിക്കുക.
കങ്കരിയ-ഗറ ബ്ലോക്കിന്റെ ലേലവും ഒക്ടോബർ 3-ന് പുനഃപ്രഖ്യാപിച്ചു. ലൈസൻസ് ലഭിച്ച ശേഷം, മൈനിങ് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. "ഈ കണ്ടെത്തലുകൾ രാജസ്ഥാനിന്റെ ധാതു സമ്പത്തിന് പുതിയ അളവുകൽപ്പം നൽകും," ജിയോളജി വകുപ്പ് സെക്രട്ടറി അനന്ദി ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഈ ഖനികള്‍ പൂർണ്ണതോതില്‍ പ്രവർത്തനക്ഷമമാകുന്നതോടെ, ബൻസ്വാര ജില്ലയ്ക്ക് ഇന്ത്യയുടെ ആകെ സ്വർണ ആവശ്യത്തിന്റെ 25 ശതമാനം വരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാകുമെന്നും വിദഗ്ധർ കണക്കാക്കുന്നു. ഇത് സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുക മാത്രമല്ല, ഇലക്ട്രോണിക്സ്, പെട്രോകെമിക്കൽസ്, ബാറ്ററികൾ, ഓട്ടോമോട്ടിവ് കമ്പോണന്റുകൾ (എയർബാഗുകൾ ഉൾപ്പെടെ) തുടങ്ങിയ മേഖലകളിലേക്ക് വൻ നിക്ഷേപങ്ങളെ ആകർഷിക്കുകയും ചെയ്യും.
പദ്ധതി ഗോത്രവർഗ്ഗ പ്രദേശമായ ബൻസ്വാരയിലെ യുവാക്കൾക്ക് നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. "ഈ മേഖലകളില്‍ പുതിയ ഖനന യൂണിറ്റുകൾ സ്ഥാപിക്കുന്നതോടെ, ലക്ഷക്കണക്കിന് തൊഴിലുകൾ ഉണ്ടാകും. ബൻസ്വാരയെ ഒരു പരമ്പരാഗത കൃഷിഭൂമിയിൽ നിന്ന് വ്യവസായ കേന്ദ്രമാക്കി മാറ്റും," ഒരു സാമ്പത്തിക വിദഗ്ധൻ പറഞ്ഞു.
2017-18ലാണ് ബൻസ്വാരയിൽ ആദ്യമായി സ്വർണ നിക്ഷേപം കണ്ടെത്തുന്നത്. അന്ന് 11.48 കോടി ടൺ ധാതു കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, ഇപ്പോഴത്തെ കണ്ടെത്തലുകൾ അതിനെ മറികടക്കുന്നതാണ്. പുതിയ കണ്ടെത്തലിന് പിന്നാലെ വിശദമായ സർവേകൾ വ്യാപിപ്പിക്കുമെന്നും, കൂടുതൽ സ്വർണ ശേഖരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും അറിയിച്ചു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications