കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചക്കൊടി,കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ ആറു ശതമാനം ഉയര്‍ത്തി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ജീവനക്കാര്‍ക്ക് ക്ഷാമബത്ത ആറു ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി. ഉച്ചയ്ക്ക് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണ്ണായകമായ തീരുമാനം ഉണ്ടായത്. നിലവിലുള്ള 113 ശതമാനത്തില്‍ നിന്നും 119 ശതമാനമായാണ് ഡിഎ ഉയര്‍ത്തിയിരിക്കുന്നത്.

ഒരു കോടിയോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തെ ഏപ്രില്‍ മാസത്തിലും സര്‍ക്കാര്‍ ആറു ശതമാനം ഡിഎ വര്‍ദ്ധിപ്പിച്ചിരുന്നു. അടിസ്ഥാന ശമ്പളത്തിന്റെ ആറു ശതമാനം ഡിഎ ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അനുവദിച്ചത്.

dacase

രാജ്യത്തെ മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാണ് ഡിഎ അനുവദിക്കുക. നിലവില്‍ 48 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും 55 ലക്ഷത്തോളം പെന്‍ഷന്‍കാരുമുണ്ട്. ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ അനുവദിച്ചത്.

കേന്ദ്ര ജീവനക്കാര്‍ക്ക് ഈ വര്‍ഷം ജനുവരി മുതല്‍ കൊടുത്തു തുടങ്ങിയ ആറു ശതമാനം ഡിഎയും സംസ്ഥാന ജീവനക്കാര്‍ക്ക് കുടിശികയാണ്. ഇത് ഓണത്തിനു മുന്‍പു നല്‍കുമെന്ന് നേരത്തേ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

English summary
The Cabinet on Wednesday gave green signal to Government's proposal of 6 per cent dearness allowance(DA).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X