• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഭി മുഖങ്ങളെല്ലാം മുൻകൂട്ടി തയ്യാറാക്കിയത്... എല്ലാം മോദി തിരക്കഥ, രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

  • By Desk

ദില്ലി: മോദി നേരത്തെ കൊടുക്കുന്ന ചോദ്യങ്ങളാണ് അഭിമുഖങ്ങളിൽ കൊടുക്കുന്നെന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയുടെ അഭിമുഖങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണെന്ന രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. സിംഗപ്പൂരിലെ അഭിമുഖം ഉദ്ദേശിച്ചാണ് രാഹുലിന്റെ വിമർശനം.

സിംഗപ്പൂരിലെ അഭിമുഖത്തില്‍ പെട്ടെന്നുള്ള ചോദ്യങ്ങള്‍ക്ക് മോദി മറുപടി നൽകുന്നുണ്ട്. ഇതിന്റെ വീഡിയോ ആണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ ഷെയർ ചെയ്തത്. 'പെട്ടെന്നുള്ള ചോദ്യങ്ങള്‍ക്ക് മുന്‍കൂട്ടി എഴുതിവച്ച ഉത്തരമുള്ള ആദ്യ പ്രധാനമന്ത്രി' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹം യഥാര്‍ത്ഥ ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറാവാത്തത് നന്നായി, അല്ലെങ്കില്‍ നമ്മള്‍ ലജ്ജിച്ച് പോയേനെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സിംഗപ്പൂർ അഭിമുഖം

സിംഗപ്പൂർ അഭിമുഖം

സിംഗപ്പൂരിലെ നന്‍യാഗ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അഭിമുഖത്തിന്റെ വീഡിയോ ആണ് രാഹുല്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. ഏഷ്യ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മോദി നല്‍കുന്ന ഉത്തരമാണ് വീഡിയോ. നരേന്ദ്ര മോദിയുടെ സിംഗപ്പൂര്‍ അഭിമുഖത്തെ പരിഹസിച്ച് ശശി തരൂരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിയുടെ ഉത്തരവും അതിന്റെ പരിഭാഷയും തമ്മിലുള്ള വൈരുദ്ധ്യമാണെന്ന് തരൂര്‍ ചൂണ്ടിക്കാണിച്ചു.

ദീർഘമായ പാരാഗ്രാഫ്

ദീർഘമായ പാരാഗ്രാഫ്

മോദിയുടെ ഉത്തരങ്ങള്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ വിവര്‍ത്തകന്‍ ഒരു പേപ്പറില്‍ മുന്‍കൂട്ടി തയ്യാറാക്കിയ വസ്തുതകളും കണക്കുകളുമടങ്ങിയ ദീര്‍ഘമായ പാരഗ്രാഫ് എടുത്ത് വായിക്കുന്നുണ്ട്. മോദി പറഞ്ഞതിലും കൂടുതൽ വസ്തുതകളും കണക്കുകളുമാണു പരിഭാഷയിൽ ഉൾപ്പെട്ടിരുന്നത്. ഇതാണ് രാഹുൽ ഗാന്ധി ചൂണ്ടി കാണിച്ചത്. അതേസമയം പ്രധാനമന്ത്രിയാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ആർക്കും തടയാനാകില്ലെന്ന് ആർജെഡി നേതാവ് തേജസ്വിനി യാദവ് പറഞ്ഞു.

പ്രധാനമന്ത്രി പദം

പ്രധാനമന്ത്രി പദം

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ മോദിയെ തുരത്താൻ മൂന്നാം മുന്നണിക്കുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുമ്പോഴാണ് ആർജെഡി നേതാവ് രാഹുലിനെ വാഴ്ത്തുന്നത്. 2014 ല്‍ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. അതുപോലെ 2019 ല്‍ കോൺഗ്രസ് വലിയ രാഷ്ട്രീയ പാർട്ടിയായാൽ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി പദം ആശ്യപ്പെടാമെന്നും തേജസ്വനി യാദവ് ചൂണ്ടിക്കാട്ടി.

രാഹുലിനോട് അതൃപ്തി

മുതിർന്ന പ്രാദേശിക നേതാക്കള്‍ക്ക് രാഹുലിനോട് അതൃപ്തിയുണ്ടെന്നും മറ്റൊരു പ്രാദേശിക നേതാവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കൊണ്ടുവരുമെന്നും വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തേജസ്വി യാദവിന്റെ പരാമർശനം. മോദിക്കും അമിത് ഷാക്കുമെതിരെ രൂക്ഷഭാഷയിലാണ് തേജസ്വി വിമര്‍ശനം ഉന്നയിച്ചത്. പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെട്ടതോടെ ബിജെപിക്ക് വൻ അടിയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. പല ഉപ തിരഞ്ഞെടുപ്പുകളിലും ബിജെപിക്കക് കനത്ത തിരിച്ചടി കിട്ടികൊണ്ടിരിക്കുകയാണ്. എൻഡിഎയുടെ ഘടകകക്ഷിയായ ശിവസേനയും ബിജെപിക്കെതിരെ തിരിയുന്ന കാഴ്ചയാണ് കാണുന്നത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കും എന്ന് തന്നെ അനുമാനിക്കാം.

English summary
Congress president Rahul Gandhi on Monday accused Prime Minister Narendra Modi of giving scripted interviews, claiming his response to real questions would have been an "embarrassment for all".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more