കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 വര്‍ഷമായി ജീവനക്കാരി; എഞ്ചിനീയറെ പുറത്താക്കി ഗൂഗിള്‍, ജീവനക്കാരിക്ക് കടുത്ത നിരാശ

ഗൂഗിളില്‍ നിന്ന് ജീവനക്കാരെ പുറത്താക്കി കൊണ്ടിരിക്കുകയാണ്. ഹൃദയഭേദകമായ വാര്‍ത്തകളാണ് ഇന്ത്യയില്‍ നിന്നും വരുന്നത്. ഒരു യുവതിക്ക് ഇപ്പോള്‍ ജോലി നഷ്ടമായിരിക്കുകയാണ്.

Google Oneindia Malayalam News
google

ദില്ലി: ഗൂഗിളില്‍ നിന്ന് കൂട്ടപ്പുറത്താക്കലുകള്‍ വരുന്നതിനിടെ ഹൃദയഭേദകമായ മറ്റൊരു സംഭവം ഇന്ത്യയില്‍. ഗൂഗിളില്‍ നിന്ന് ഒരു പ്രമുഖ ഇന്ത്യന്‍ എഞ്ചിനീയറെ പുറത്താക്കിയിരിക്കുകയാണ്. ഇന്ത്യയിലെ ഗൂഗിളില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍ ഡയറക്ടര്‍ ഗരിമ സഹായിക്കാണ് ജോലി നഷ്ടമായത്.

ഇവര്‍ ലിങ്ക്ഡിനില്‍ ഹൃദയഭേദകമായ അനുഭവക്കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇരുപത് വര്‍ഷത്തോളമായി ഇവര്‍ ഗൂഗിളിനൊപ്പമുണ്ട്. എന്നാല്‍ യാതൊരു ബഹുമാനമോ മര്യാദകളോ പാലിക്കാതെയാണ് തന്നെ പുറത്താക്കിയതെന്ന് ഇവര്‍ പറയുന്നു.

ഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യംഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

അതിലും നിരാശയും ഇവര്‍ പങ്കുവെക്കുന്നു. പുറത്താക്കല്‍ നടപടി കുറച്ച് കൂടി മാന്യത കലര്‍ന്ന രീതിയിലാവാമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

ഗൂഗിളില്‍ നിന്ന് 12000 ജീവനക്കാരെയാണ് പുറത്താക്കുന്നത്. അത് മാത്രമല്ല 20 വര്‍ഷത്തെ സര്‍വീസ് ഉള്ളവരെ എല്ലാം കമ്പനി പിരിച്ചുവിട്ട് കൊണ്ടിരിക്കുന്നത്. മൂന്ന് മാസത്തില്‍ അധികമുള്ള ബോണസും, സെവറന്‍സും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

എന്നാല്‍ ജീവനക്കാരെ ഒഴിവാക്കുന്നതിന് പല കാരണങ്ങളാണ് ഗൂഗിള്‍ പറയുന്നത്. അതുകൊണ്ട് കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ ദിവസം യുഎസ്സില്‍ ഗൂഗിളിന്റെ ഭാഗമായ ദമ്പതിമാരെ കമ്പനി പുറത്താക്കിയിരുന്നു.

ഭാര്യക്കും ഭര്‍ത്താവിനും ഒരേ ദിവസമാണ് ജോലി നഷ്ടമായത്. ഇവര്‍ പ്രസവാവധിയില്‍ നില്‍ക്കുമ്പോഴായിരുന്നു ജോലി നഷ്ടമായത്. ഇത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

അത്ഭുത കാഴ്ച്ച ഭൂമിയിലെത്തി; പച്ച വാല്‍നക്ഷത്രം അത്യപൂര്‍വം, ഇന്ത്യയില്‍ ഈ സ്ഥലങ്ങളില്‍ മാത്രം കാണാംഅത്ഭുത കാഴ്ച്ച ഭൂമിയിലെത്തി; പച്ച വാല്‍നക്ഷത്രം അത്യപൂര്‍വം, ഇന്ത്യയില്‍ ഈ സ്ഥലങ്ങളില്‍ മാത്രം കാണാം

ഗൂഗിളിനെ തന്റെ കുടുംബത്തെ പോലെയാണ് കണ്ടെത്തിയത. പുറത്താക്കല്‍ നടപടി കുറച്ച് ബഹുമാനം കലര്‍ന്നതാകുമെന്ന് കരുതിയിരുന്നു. ഗൂഗിള്‍ വളരെ പ്രത്യേകതയുള്ള സ്ഥലമാണ്. സഹപ്രവര്‍ത്തകര്‍ കുടുംബത്തെ പോലെയാണെന്നും ജീവനക്കാരി പറഞ്ഞു.

ഗരിമ സഹായിക്ക് മാത്രമല്ല ജസ്റ്റിന്‍ മൂര്‍ എന്ന ഗൂഗിള്‍ എഞ്ചിനീയര്‍ക്കും ജോലി നഷ്ടമായി. ഇയാളും സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതിയിട്ടുണ്ട്. പതിനാറ് വര്‍ഷത്തോളം ഗൂഗിളില്‍ ജോലി ചെയ്തിരുന്നു അദ്ദേഹം. തന്നെ പിരിച്ചുവിടും മുമ്പ് ്‌യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും ജസ്റ്റിന്‍ മൂര്‍ പറഞ്ഞു. ന്റെ അക്കൗണ്ട് വരെ റദ്ദായെന്ന് ജസ്റ്റിന്‍ പറഞ്ഞു.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗൂഗിള്‍ നിരവധി ആളുകളെയാണ് കമ്പനിയില്‍ നിയമിച്ചത്. ആവശ്യത്തിന് ആളുകള്‍ക്ക് വേണ്ടതിനേക്കാള്‍ കൂടുതല്‍ ജീവനക്കാരാണ് ഗൂഗിളില്‍ ഉള്ളത്.

ഇതേ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ശശ്രമിച്ചത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ആമസോണ്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. അതേ രീതി ഗൂഗിളും പിന്തുരും.

English summary
google fired an engineer from india with 20 years experience, she says no respect from company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X