Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയില്‍ വന്‍ നിക്ഷേപവുമായി ഗൂഗിള്‍; 5ജിയും ഒടിടി പ്ലാറ്റ്‌ഫോമും ഉടന്‍ വരുമെന്നും അംബാനി

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പ്ലാറ്റ് ഫോമുകളില്‍ വന്‍ നിക്ഷേപവുമായി ഗൂഗിളും. ജിയോയുടെ 7.8 ശതമാനം ഓഹരികളിൽ 33737 കോടി രൂപയാണ് ഗൂഗിൾ നിക്ഷേപിക്കുക. ജിയോയുടെ മാതൃ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ വാർഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനിയാണ് ഇക്കര്യം വ്യക്തമാക്കിയത്. ഗൂഗിളിന് മുമ്പ് ഫേസ്ബുക്ക്, ഇന്റൽ, ക്വാൽകോം എന്നിവയും ജിയോയില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നു. മൊത്തം 14 കമ്പനികളില്‍ നിന്നായുള്ള നിക്ഷേപത്തിലൂടെ മൊത്തം 1,52,056 കോടി രൂപയുടെ നിക്ഷേപമാണ് ജിയ അടുത്തകാലത്തായി സമാഹരിച്ചത്.

സ്പ്രെക്ട്രം ലഭ്യമായാലുടനെ രാജ്യത്ത് 5 ജി ട്രയല്‍ ആരംഭിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ലോകത്തെ ഏറ്റവും നൂതന സാങ്കേതിക വിദ്യയാകും ഇതിനായി പ്രയോജനപ്പെടുത്തുക. 2021 ല്‍ ഇത് നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്തമേഖലകളില്‍ 5 ജി അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയും. വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം, സ്മാര്‍ട്ട് സിറ്റി, സ്മാര്‍ട്ട് മൊബിലിറ്റി തുടങ്ങിയ മേഖലകളില്‍ 5 ജി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    Reliance Jio to launch 5G network: Mukesh Ambani | Oneindia Malayalam
    ambani-

    ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് മാതൃകയില്‍ ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു. ജിയോ ടിവി പ്ലസ് എന്നപേരിലായിരിക്കും ഇത് അറിയപ്പെടുക. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് പകരം വെയ്ക്കാനാവാത്ത സംഭാവനയാണ് റിലയന്‍സ് നല്‍കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നികുതിദായകരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതിയിനത്തില്‍ 8,368 കോടി രൂപയാണ് റിലയന്‍സ് നല്‍കിയത്. ജിഎസ്ടി, വാറ്റ് എന്നിവയായി 69,372 കോടി രൂപയും സര്‍ക്കാരിന് കൈമാറിയെന്നും മുകേഷ് അംബാനി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+