Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതാവ് ഗുണ്ടയാണെങ്കിലും പാര്‍ട്ടിക്ക് വേണം; ഏര്യാ സെക്രട്ടറിയെ സംരക്ഷിക്കുന്നത് ജില്ലാ സെക്രട്ടറി ?

മുഖ്യമന്ത്രി പൊലീസ് അന്വേഷണത്തിന് നിര്‍ദേശിച്ച കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹൂസൈനെതിരെ എതിരെ നടപടി വേണ്ടെന്നാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം.

എറണാകുളം: ഗുണ്ടാ സംഘങ്ങളോട് വിട്ട് വീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. തന്റെ അടുത്ത് നില്‍ക്കുന്ന ആളാണെങ്കില്‍ പോലും സംരക്ഷിക്കില്ലെന്നാണ് പിണറായി ആവര്‍ത്തിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇത് തന്നെയാണ് പറയുന്നത്. എന്നാല്‍ എറണാകുളത്ത് ഗുണ്ടാപ്രവര്‍ത്തനം നടത്തിയ ഏര്യാ സെക്രട്ടറിയെ സംരക്ഷിക്കുന്നത് ജില്ലാ സെക്രട്ടറി.

രണ്ടര വര്‍ഷം മുമ്പ് ഗുണ്ടാപ്രവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ മുഖ്യമന്ത്രി പൊലീസ് അന്വേഷണത്തിന് നിര്‍ദേശിച്ച കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹൂസൈനെതിരെ എതിരെ നടപടി വേണ്ടെന്നാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. പരാതിയില്‍ തിടുക്കപ്പെട്ട് പാര്‍ട്ടി നടപടി സ്വീകരിക്കേണ്ട എന്നാണ് ജില്ലാ സെക്രട്ടറിയായ പി രാജീവ് പറയുന്നത്.

പ്രാദേശിക നേതാക്കള്‍

പ്രാദേശിക നേതാക്കള്‍

പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയ സക്കീറിനെതിടെ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് പ്രാദേശിക നേതാക്കളുടെ ആവശ്യം. എന്നാല് നടപടി ഉടനെ വേണ്ടെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്.

ഗുണ്ടാ പ്രവര്‍ത്തനത്തിന് പിന്തുണ

ഗുണ്ടാ പ്രവര്‍ത്തനത്തിന് പിന്തുണ

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഗണ്ടാ പ്രവര്‍ത്തനത്തിനെതിരെ പരസ്യനിലപാടെടുക്കുമ്പോഴാണ് പി രാജീവ് ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്നത്.

ജില്ലാ സൈക്രട്ടറിയേറ്റ്

ജില്ലാ സൈക്രട്ടറിയേറ്റ്

സക്കീര്‍ ഹുസൈനെതിരെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തെ ജില്ലാ സെക്രട്ടറി പി രാജീവ് ശക്തമായി എതിര്‍ക്കുകയായിരുന്നു. പാര്‍ട്ടി അന്വേഷണം നടത്തിയ ശേഷം ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന് കണ്ടെത്തിയതിന് ശേഷം നടപടിയെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് രാജീവ്‌ വാദിക്കുന്നത്.

പ്രത്യേക യോഗം

പ്രത്യേക യോഗം

വിഷയം ചര്‍ച്ച ചെയ്യാനായി നവംബര്‍ നാലിന് പ്രത്യേക യോഗം വിളിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും. അതേസമയം വിഷയത്തില്‍ ജില്ലാനേതൃത്വം സ്വീകരിക്കുന്ന നിലപാടില്‍ അണികള്‍ക്ക് ഇടയിലും ശക്തമായ പ്രതിഷേധമുണ്ട്.

കളങ്കമുണ്ടാക്കി

കളങ്കമുണ്ടാക്കി

പാര്‍ട്ടിയുടെ അന്തസിന് കളങ്കം ഉണ്ടാക്കിയ ഏരിയാ സെക്രട്ടറിക്ക് എതിരെ മാതൃകാപരമായ നടപടി വേണം എന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിന്റെയും നിലപാട്. നവംബര്‍ നാലിന് ചേരുന്ന യോഗത്തിലും നടപടി ആവശ്യം ശക്തമായി ഉന്നയിക്കാനാണ് ഇവരുടെ തീരുമാനം.

ജാമ്യത്തിന് ശ്രമം

ജാമ്യത്തിന് ശ്രമം

വെണ്ണല സ്വദേശിയായ വ്യവസായി ജൂബ് പൗലോസിനെ ഗുണ്ടകളെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് കളമശേരി ഏര്യാ സെക്രട്ടറിക്കെതിരായ കേസില്‍. ഇയാള്‍ ഒളിവിലാണ്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം തരപ്പെടുത്താന്‍ ശ്രമിക്കുന്നതും ജില്ലാ കമ്മറ്റിയാണെന്ന് ആരോപണമുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+