കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയുടെ ചെറുമകൻ ഗോപാലകൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി!!!

18 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്

  • By Ankitha
Google Oneindia Malayalam News

ദില്ലി: മുൻ പശ്ചിമ ബംഗാൾ ഗവർണ്ണറും മഹാത്മഗാന്ധിയുടെ ചെറുമകനായ ഗോപാലകൃഷ്ണ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തിരഞ്ഞെടുത്തു. ഇന്നു പ്രതിപക്ഷ പാർട്ടികൾ ചേർന്ന യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ഗോപാലകൃഷ്ണ ഗാന്ധിയെ തിരഞ്ഞെടുത്തത്. യോഗത്തിൽ 18 പ്രതിപക്ഷപാർട്ടികൾ ഏകകണഠ്യേനയാണ് ഇദ്ദേഹത്തിന്റെ പേര് മുന്നോട്ട് വയ്ക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയുള്ള തീരുമാനത്തിലെത്തിയത്.

gopala krishna gandi

കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സീതാറാം യെച്ചൂരി(സിപിഎം) ഒമര്‍ അബ്ദുള്ള(എന്‍സി), നരേഷ് അഗര്‍വാള്‍(എസ് പി), ചന്ദ്ര മിശ്ര(ബി എസ്പി), ശരത് പാവാർ (ജെഡിയു) എന്നിവര്‍ വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.ആഗസ്ത് 5നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.അന്നേ ദിവസം തന്നെയാണ് വോട്ടെടുപ്പ്.

ഗോപാലകൃഷ്ണ ഗാന്ധി

ഗോപാലകൃഷ്ണ ഗാന്ധി

ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും പശ്ചിമബംഗാളിന്റെ 22 ാംമത്തെ ഗവർണ്ണറുമായിരുന്നു ഗോപാലകൃഷ്ണ ഗാന്ധി. ദില്ലി സർവകലാശലയിലെ സെന്റ് സ്റ്റീഫൻ കേളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.

ഉപരാഷ്ട്രപതിയുടെ ജോയിന്റ് സെക്രട്ടറി

ഉപരാഷ്ട്രപതിയുടെ ജോയിന്റ് സെക്രട്ടറി

1968ല്‍ ഐഎഎസില്‍ ചേര്‍ന്ന അദ്ദേഹം 1985 വരെ തമിഴ്‌നാട്ടില്‍ സേവനം അനുഷ്ഠിച്ചു. അതിന് ശേഷം 1985 മുതല്‍ 1987 വരെ ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയായും 1987 മുതല്‍ 1992 വരെ രാഷ്ട്രപതിയുടെ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1992ല്‍ അദ്ദേഹം യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയില്‍ നിയമിതനായി. ഒപ്പം ലണ്ടനിലെ നെഹ്രു സെന്ററിന്റെ ഡയറക്ടറായും. തുടര്‍ന്ന് വിവിധ നയതന്ത്ര, ഭരണപരമായ തസ്തികകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചു. ദക്ഷിണാഫ്രിക്കയിലെയും ലെസോതോയിലെയും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ (1996), രാഷ്ട്രപതിയുടെ സെക്രട്ടറി (1997-2000), ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ (2000), നോര്‍വെയിലെയും ഐസ്ലന്റിലെയും ഇന്ത്യന്‍ അംബാസിഡര്‍ (2002) എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു

പശ്ചിമ ബംഗാൾ ഗവർണ്ണർ

പശ്ചിമ ബംഗാൾ ഗവർണ്ണർ

2003ല്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞ ശേഷം 2014 ഡിസംബര്‍ 14ന്, അന്നത്തെ ഗവര്‍ണര്‍ വീരന്‍ ജെ സിംഗിന്റെ കാലാവധി പൂര്‍ത്തിയാതിനെ തുടര്‍ന്ന് അദ്ദേഹം പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ഗോപാലകൃഷ്ണ ഗാന്ധി നിയമിതനായി

സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം

സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം

കോൺഗ്രസ് അധ്യൾ സോണിയാ ഗാന്ധിയുടെ നേത്യത്വത്തിൽ പ്രതിപക്ഷപാർട്ടികൾ ചേർന്ന യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിയെ തിരഞ്ഞെടുത്തത്.കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സീതാറാം യെച്ചൂരി(സിപിഎം) ഒമര്‍ അബ്ദുള്ള(എന്‍സി), നരേഷ് അഗര്‍വാള്‍(എസ് പി), ചന്ദ്ര മിശ്ര(ബി എസ്പി) എന്നിവര്‍ വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു

യോഗത്തിൽ നിതീഷ് കുമാർ പങ്കെടുത്തില്ല

യോഗത്തിൽ നിതീഷ് കുമാർ പങ്കെടുത്തില്ല

പ്രതിപക്ഷ പാർട്ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി നിർണ്ണയത്തിൽ ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നീതീഷ് കുമാർ പങ്കെടുത്തില്ല. പകരം യോഗത്തിൽ ജെഡിയു പ്രതിനിധി ശരത് പവാരാണ് പങ്കെടുത്തത്

ജെഡിയു ആർക്കൊപ്പം

ജെഡിയു ആർക്കൊപ്പം

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിക്കു പിന്തുണ നൽകിയ ജെഡിയു .ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് പിന്തുണ നൽകുമെന്നാണ് സൂചന. ഇതിനെ കുറിച്ചു വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ല.

English summary
The Opposition has decided to field Mahatma Gandhi's grandson and retired IAS officer Gopal Krishna Gandhi as its joint candidate for the vice-presidential election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X