കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടെയുടേത് ദുരൂഹമരണമെന്ന്: കേസ് സബിഐക്ക്

  • By Aswathi
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ഗ്രാമ വികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തെ കുറിച്ചന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ജൂണ്‍ മൂന്നിന് സംശയകരമായ സാഹചര്യത്തില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന ബി ജെ പി നേതാവ് മുണ്ടെയുടെ മരണത്തെ കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

മുംബൈയിയ്ക്ക് പോകാനായി ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മുണ്ടെയുടെ കാറിനെ തെറ്റായ ദിശയില്‍ വന്ന ഇന്‍ഡിക്ക കാര്‍ വന്നിടിക്കുകയായരുന്നു. ഇടിയുടെ ആഘാതത്തില്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മുണ്ടെ കൊല്ലപ്പെട്ടതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇന്‍ഡിക്ക കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

gopinath-munde-s-death-govt-may-order-cbi-probe

മുണ്ടെയുടെ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നാണ് സി ബി ഐ അന്വേഷണത്തിന് ശക്തമായ ആവശ്യമുണ്ടായത്. ബി ജെ പി മഹാരാഷ്ട്ര അദ്ധ്യക്ഷന്‍ ദേവേന്ദ്ര ഫഗ്‌നവിസും പാര്‍ട്ടി മുന്‍ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ നേരിട്ട് കണ്ട് സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കുകയായിരുന്നു.

നല്ല സുരക്ഷാ സംവിധാനമുള്ള കാറില്‍ മുന്‍കരുതലുകളോടെ യാത്ര ചെയ്യുന്ന മുണ്ടെ സംഭവ ദിവസം എന്തുകൊണ്ട് സാധാരണ കാറില്‍ യാത്ര ചെയ്തു, മുണ്ടെയുടെ കാറില്‍ ഇടിച്ച ഇന്‍ഡിക്ക കാര്‍ തെറ്റായ ദിശയില്‍ വരികയും മുണ്ടെ ഇരിക്കുന്ന ഭാഗത്ത് തന്നെ ഇടിക്കുകയും ചെയ്തത് എന്തുകൊണ്ട്, അടുത്ത ബന്ധുവായ പ്രമോദ് മഹാജന്റെ മരണവും ദരൂഹമായിരുന്നു. മഹാജന്റെ കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമമുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

English summary
The Centre is likely to order a CBI probe into the fatal accident of Union rural development minister Gopinath Munde here last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X