ഗോരഖ്പൂരിൽ കുട്ടികൾ മരിച്ച സംഭവം: ആശുപത്രി സൂപ്രണ്ടിനെ പുറത്താക്കി...!!

  • By: Anamika
Subscribe to Oneindia Malayalam

ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനെ പുറത്താക്കി. ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെയാണ് പുറത്താക്കിയത്. അഞ്ച് ദിവസത്തിനിടെ 60 കുട്ടികളാണ് ഈ ആശുപത്രിയില്‍ മരണപ്പെട്ടത്. ഓക്‌സിജന്‍ വിതരണം നിലച്ചതാണ് നവജാത ശിശുക്കള്‍ അടക്കം മരിക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാലീ വാദം സര്‍ക്കാര്‍ തള്ളിക്കളയുന്നു. അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ അനാസ്ഥയാണ് ഇത്രയും ഭീകരമായൊരു അപകടത്തിലേക്ക് നയിച്ചതെന്ന് സമ്മതിക്കുന്ന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ദിലീപ് അഴിയെണ്ണുന്ന ജയിലിലേക്ക് ഒരാളെത്തി...!! ആളെ കണ്ട് അമ്മയെ കാത്ത് നിന്ന മാധ്യമങ്ങൾ ഞെട്ടി...!

up

സംഭവത്തിന് ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭിക്കാത്തത് കൊണ്ടല്ല മരണങ്ങള്‍ സംഭവിച്ചതെന്ന് യുപി ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് മരണമെന്നാണ് സര്‍ക്കാര്‍ വാദം. യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഈ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

English summary
Gorakhpur hospital Chief suspended after 60 children die.
Please Wait while comments are loading...