കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളിയില്‍ പൊള്ളി മോദി സര്‍ക്കാര്‍; കയറ്റുമതി നിരോധിച്ചു, പ്രതിഷേധം തണുപ്പിക്കാന്‍ ഇടപെടല്‍

Google Oneindia Malayalam News

ദില്ലി: സവാള വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഉള്ളിവില പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തീരുമാനം. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കയറ്റുമതി പാടില്ലെന്നാണ് വാണിജ്യ മന്ത്രാലയം അറിയിച്ചത്. ഉള്ളിവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ പ്രതിഷേധം ശക്തമായിരുന്നു.

Nashik

ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മഴ കനത്തതാണ് തിരിച്ചടിക്ക് കാരണം. ദില്ലിയില്‍ ഒരുവേള കിലോയ്ക്ക് 80 രൂപ വരെ എത്തിയിരുന്നു. പിന്നീട് 60 രൂപയായി കുറഞ്ഞു. എങ്കിലും പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തില്‍ 23 രൂപയ്ക്ക് ഉള്ളി നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കേന്ദ്രം കയറ്റുമതി നിരോധിച്ചത്.

ഒരാഴ്ച മുമ്പ് ദില്ലിയില്‍ സവാള വില കിലോയ്ക്ക് 57 രൂപയായിരുന്നു. മുംബൈയില്‍ 56, കൊല്‍ക്കത്തയില്‍ 48, ചെന്നൈയില്‍ 34 എന്നിങ്ങനെയായിരുന്നു കഴിഞ്ഞാഴ്ചത്തെ വില. ഇതാണ് കുതിച്ചുയര്‍ന്ന് 80 ലെത്തിയത്. വിപണിയില്‍ ഉള്ളി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലം കാണ്ടിരുന്നില്ല.

സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പും മറ്റു ചിലസംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്ര, കര്‍ണടാക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, കിഴക്കന്‍ രാജസ്ഥാന്‍, പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവടങ്ങളിലാണ് സവാള ഉല്‍പ്പാദനം നടക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലകളില്‍ കനത്ത മഴയാണ്. 56000 ടണ്‍ സവാളയാണ് കേന്ദ്രസര്‍ക്കാരിന്റെ സംഭരണത്തിലുള്ളത്.

English summary
Government bans export of onions with immediate effect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X