കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്: രണ്ട് മണിക്കൂറിൽ താഴെയുള്ള യാത്രകൾക്ക് ഭക്ഷണമില്ല, ചട്ടം പരിഷ്കരിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം. ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ രണ്ട് മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള യാത്രകൾക്കുള്ള ഭക്ഷണ വിതരണത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നിട്ടുള്ളത്.

വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിരോധനം വ്യാഴാഴ്ച മുതൽ തന്നെ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം ഉത്തരവിൽ അറിയിച്ചു. കഴിഞ്ഞ വർഷം കൊവിഡ് തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൌണിനുശേഷം മെയ് 25 ന് നേരത്തെ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചപ്പോൾ വ്യവസ്ഥകളോടെ വിമാനത്തിൽ യാത്രക്കാർക്ക് ഭക്ഷണം നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികളെ അനുവദിച്ചിരുന്നു.

flights2-159

കൊവിഡ് വാക്‌സിനേഷനായി വാട്‌സാപ്പിലൂടെ രജിസ്റ്റര്‍ ചെയ്യാമോ; പ്രചരിക്കുന്ന സന്ദേശത്തിലെ സത്യമിതാണ്കൊവിഡ് വാക്‌സിനേഷനായി വാട്‌സാപ്പിലൂടെ രജിസ്റ്റര്‍ ചെയ്യാമോ; പ്രചരിക്കുന്ന സന്ദേശത്തിലെ സത്യമിതാണ്

ഇപ്പോഴാവട്ടെ നേരത്തെയുള്ള ഉത്തരവ് പരിഷ്കരിച്ചുകൊണ്ടാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം പുറത്തുവന്നിട്ടുള്ളത്. യാത്രാ സമയം സമയം രണ്ട് മണിക്കൂറോ അതിൽ കൂടുതലോ ആയിരിക്കുമ്പോൾ മാത്രമേ വിമാനത്തിനുള്ളിൽ വെച്ച് യാത്രക്കാർക്ക് ഭക്ഷണം നൽകൂ.

പുതുക്കിയ നയം അനുസരിച്ച് വിമാനകമ്പനികൾക്ക് യാത്രക്കാർക്ക് പ്രീ പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, പ്രീ-പായ്ക്ക് ചെയ്ത പാനീയം എന്നിവ നൽകാം. വിമാനയാത്രയുടെ ദൈർഘ്യം രണ്ട് മണിക്കൂറോ അതിൽ കൂടുതലോ ആണെങ്കിൽ
പ്ലേറ്റുകളും ഫോർക്കുകളും വീണ്ടും ഉപയോഗിക്കാതെ പൂർണ്ണമായും ഉപയോഗശൂന്യമായിത്തീരുമെന്നുമാണ് വിലയിരുത്തൽ.
ചായ, കാപ്പി, മദ്യം, ലഹരി അടങ്ങിയിട്ടില്ലാത്ത പാനീയങ്ങൾ എന്നിവ ഡിസ്പോസിബിൾ ക്യാനുകളിൽ / പാത്രങ്ങളിൽ / കുപ്പികളിൽ മാത്രം നൽകാം.

ഉപയോഗിച്ച എല്ലാ ഡിസ്പോസിബിൾ, ഭക്ഷണ ട്രേകൾ / സ്പൂണുകൾ തുടങ്ങിയവ ഉപയോഗത്തിന് ശേഷം നീക്കംചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ഓരോ ഭക്ഷണത്തിനും പാനീയ സേവനത്തിനും ക്രൂ അംഗങ്ങൾ മാസ്കും ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ പാലിക്കേണ്ടതുണ്ടെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ ആവശ്യപ്പെടുന്നു.

English summary
Government bans meals on flights below two-hour duration due to hike in covid cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X