കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ ശ്രമം ഇനി ക്രിമനല്‍ കുറ്റമല്ല?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ആത്മഹത്യ ശ്രമം കുറ്റകരമല്ലാതാകുന്നു. കേന്ദ്ര സര്‍ക്കാരാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനൊരുങ്ങുന്നത്. ആത്മഹത്യ ശ്രമത്തെ ക്രിമിനല്‍ കുറ്റമായി പരിഗണിയ്ക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 309ാം വകുപ്പ് ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം . ബുധനാഴ്ച (10, ഡിസംബര്‍ 2014)യാണ് സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്. നിലവില്‍ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിയ്ക്കാവുന്ന കുറ്റമാണ് ആത്മഹത്യ ശ്രമം.

ആത്മഹത്യ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ 309 ാം വകുപ്പാണ് സര്‍ക്കാര്‍ ഒഴിവാക്കാനൊരുങ്ങുന്നത് . 18 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും തീരുമാനത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവാണ് ഇതു സംബന്ധിച്ച് കേന്ദ്രനിലപാട് അറിയിച്ചത്.

Suicide

ലോ കമ്മീഷന്‍ ഒഫ് ഇന്ത്യയുടെ 210 മത് റിപ്പോര്‍ട്ടിലും ആത്മഹത്യ ശ്രമത്തെ ക്രിമിനല്‍ കുറ്റനായി കാണരുതെന്നും ആത്മഹത്യ ചെയ്യാന്‍ ശ്രമിയ്ക്കുന്നവരോട് മനുഷ്യത്വ പരമായ സമീപനം സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചത്. ആത്മഹത്യ ശ്രമത്തിന് ശേഷം മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുന്ന ഒട്ടേറെപ്പേര്‍ക്ക് നിയമ പരിഷ്‌കാരം ആശ്വാസമേകും .

English summary
Attempt to suicide is no longer a crime. The government on Wednesday said that it will remove section 309 from the Indian Penal Code, under which anyone attempting to commit suicide is punishable with a jail term of up to one year and a fine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X