റംസാനിലും വെള്ളിയാഴ്ചകളിലും മദ്രസകള്‍ക്ക് അവധിയില്ലെന്ന് അസം സര്‍ക്കാര്‍,ഇതൊക്കെയാണ് ന്യായങ്ങള്‍

  • By: Afeef Musthafa
Subscribe to Oneindia Malayalam

ഗുവാഹട്ടി: റംസാന്‍ മാസത്തിലും വെള്ളിയാഴ്ചകളിലും സംസ്ഥാനത്തെ മദ്രസകള്‍ക്ക് അവധി നല്‍കാനാവില്ലെന്ന് അസം സര്‍ക്കാര്‍. സര്‍ക്കാരിന്റെ കീഴിലുള്ള മദ്രസകള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കാനാവില്ലെന്നാണ് അസം വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

ഞായറാഴ്ചയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള അവധി ദിവസം. ആഴ്ചയില്‍ രണ്ട് അവധി ദിനങ്ങള്‍ അനുവദിക്കാനാകില്ല, അങ്ങനെയൊരു നിയമം നിലവിലില്ലെന്നും മാത്രമല്ല വെള്ളിയാഴ്ചകളില്‍ ജോലി ചെയ്യുന്നതിന് അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നുണ്ടെന്നുമാണ് അസം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞത്.

madrasa

സര്‍ക്കാര്‍ ഒരു മതത്തിനും എതിരല്ല, എന്നാല്‍ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും സംസ്ഥാനത്തെ എല്ലാ മദ്രസകളും വെള്ളിയാഴ്ച തുറന്നുപ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട് ഉടന്‍ ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചകള്‍ കൂടാതെ വേറൊരു ദിവസം കൂടെ മദ്രസകള്‍ക്ക് അവധി വേണമെങ്കില്‍ അതില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് അസം സര്‍ക്കാരിന്റെ വാദം. ഇതിനായി മദ്രസകള്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കണമെന്നും വെള്ളിയാഴ്ചയും റംസാന്‍ മാസത്തിലും അവധി നല്‍കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വശര്‍മ്മ അറിയിച്ചു.

English summary
Government-run madrassas in Assam will not be allowed to keep their institutions closed on Fridays and during the month of Ramzan as it is against government rules, state Education Minister Himanta Biswa Sarma has said.
Please Wait while comments are loading...