• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മധ്യപ്രദേശില്‍ കമല്‍നാഥിന്‍റെ ആദ്യ പണി ഏറ്റു; 6 മന്ത്രിമാരെ പുറത്താക്കി!! ഇനി ലക്ഷ്യം ഇങ്ങനെ

 • By Aami Madhu

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. അടുത്ത നിയമസഭ സമ്മേളനത്തില്‍ സഭയില്‍ വിശ്വാസ വോട്ടടെുപ്പ് നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഗവര്‍ണര്‍ ലാല്‍ജിയെ കാണാനുള്ള നീക്കത്തിലാണ് സംസ്ഥാനത്ത് ബിജെപി. എന്നാല്‍ ബിജെപി മുന്‍പേ തന്നെ മുഖ്യമന്ത്രി കമല്‍നാഥ് ഇന്ന് രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ടു.

cmsvideo
  Madhya Pardesh govt crisis: Governor expels 6 rebel ministers, BJP seeks floor test

  വരുന്ന നിയമസഭ സമ്മേളനത്തില്‍ സ്പീക്കര്‍ നിശ്ചയിക്കുന്ന ദിവസം ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കണമെന്നാണ് ഗവര്‍ണറോട് കമല്‍നാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ ആദ്യ നീക്കങ്ങള്‍ തന്നെ വിജയിച്ചിരിക്കുകയാണ്. കാലുവാരിയ ആറ് മന്ത്രിമാരെ ഗവര്‍ണര്‍ പുറത്താക്കി.

   ഗവര്‍ണര്‍ക്ക് കത്ത്

  ഗവര്‍ണര്‍ക്ക് കത്ത്

  ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തുള്ള 21 എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇക്കൂട്ടത്തില്‍ ആറ് മന്ത്രിമാരും ഉള്‍പ്പെടുന്നു. ഇവര്‍ ഇപ്പോഴും ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ തന്നെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ഉടന്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് കമല്‍നാഥ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

   കത്ത് നല്‍കിയിരുന്നു

  കത്ത് നല്‍കിയിരുന്നു

  ഇമര്‍തി ദേവിസ തുളസി സിലാവത്, ഗോവിന്ദ് സിങ് രാജ്പുത്, മഹേന്ദ്ര സിങ് സിസോദിയ, പ്രധ്യുമ്ന്‍ സിങ് തോമര്‍, ഡോ പ്രഭുരാം ചൗധരി എന്നിവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കമല്‍നാഥ് കത്ത് നല്‍കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജെപി ധനോപിയും കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.

   നേരില്‍ ഹാജരാകണം

  നേരില്‍ ഹാജരാകണം

  ഈ കത്തിലാണ് ഗവര്‍ണറുടെ നടപടി. പുറത്താക്കിയ മന്ത്രിമാരുടെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് അധിക ചുമതലയായി നല്‍കി. അതേസമയം രാജിവെച്ച എംഎല്‍എമാരോടും ഉടന്‍ നേരില്‍ ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജിവെച്ചവരില്‍ 13 പേര്‍ ഇന്നോ നാളെയോ സ്പീക്കറുടെ മുന്നില്‍ ഹാജരായേക്കുമെന്നാണ് സൂചന.

   സുരക്ഷ വേണം

  സുരക്ഷ വേണം

  ഇവരില്‍ പകുതി പേര്‍ ഇന്ന് തന്നെ ഭോപ്പാലില്‍ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരുടെ വരവിന്‍റെ പശ്ചാത്തലത്തില്‍ സംഘര്‍ശ സാധ്യത കണക്കിലെടുത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സ്പീക്കറെ കാണാന്‍ പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോഴ്സിന് കത്തയച്ചിട്ടുണ്ട്.മധ്യപ്രദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് കമല്‍നാഥ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ കണ്ടത്. വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ ഒരുക്കമാണെന്നും എന്നാല്‍ രാജിവെച്ച 22 എംഎല്‍എമാരെ ബിജെപി തടവിലാക്കിയിരിക്കുകയാണെന്നുമാണ് കമല്‍നാഥ് ഗവര്‍ണറെ അറിയിച്ചത്.

   തിരിച്ചെത്തിയേക്കും

  തിരിച്ചെത്തിയേക്കും

  ബെംഗളൂരുവില്‍ തുടരുന്ന എംഎല്‍എമാരെ മോചിപ്പിക്കണെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ കമല്‍നാഥ് ആവശ്യപ്പെട്ടിരുന്നു. അതിനിടെ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടരുകയാണ്. ഡികെ ശിവകുമാറിനെ മുന്‍നിര്‍ത്തിയാണ് അനുനയ ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. 10 എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്താന്‍ സാധ്യത ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

   കേവല ഭൂരിപക്ഷം

  കേവല ഭൂരിപക്ഷം

  230 അംഗ നിയമസഭയില്‍ നിലവില്‍ 228 എംഎല്‍എമാരാണ് ഉള്ളത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 115 പേരുടെ പിന്തുണയാണ്.21 എംഎല്‍എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസിന്‍റെ തനിച്ചുള്ള അംഗബലം 92 ആയി. വിമതരുടെ രാജി സ്പീക്കര്‍ അംഗീകരിക്കുകയാണെങ്കില്‍ നിയമസഭയുടെ അംഗബലം 206 ആയി കുറയും. ഇതോടെ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് വിജയിക്കണമെങ്കില്‍ കേവല ഭൂരിപക്ഷം 104 ല്‍ എത്തും. നിലവിലെ സ്ഥിതിയില്‍ നാല് സ്വതന്ത്രര്‍ പിന്തുണച്ചാലും കോണ്‍ഗ്രസിന് അത് സാധിക്കില്ല. മറ്റ് അട്ടിമറികള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ മധ്യപ്രദേശില്‍ വീണ്ടും അധികാരത്തിലേറാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

  English summary
  Governor expels 6 rebel ministers in madhya pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X