ആന്റി റോമിയോ സ്‌ക്വാഡ്; സ്ത്രീകള്‍ക്ക് ഇപ്പോള്‍ രാത്രിയിലും സഞ്ചരിക്കാമെന്ന് ഗവര്‍ണര്‍

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തെ പുകഴ്ത്തി ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ റാം നായ്ക്ക്. സ്ത്രീകള്‍ക്ക് ഇപ്പോള്‍ രാത്രിയിലും ഭയമില്ലാതെ പുറത്തിറങ്ങാനുള്ള സാഹചര്യമുണ്ടാക്കാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് കഴിഞ്ഞുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഉത്തര്‍ പ്രദേശ് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

നിയമ പരിപാലനത്തിനാണ് സര്‍ക്കാര്‍ പ്രധാന ഊന്നല്‍ കൊടുക്കുന്നത്. പൂവാന്മാര്‍ക്കെതിരെയും സ്ത്രീകളെ പിന്തുടരുന്നവര്‍ക്കെതിരെയും സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കുന്നുണ്ട്. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും എഫ്‌ഐആര്‍ എടുക്കുന്ന കാര്യത്തില്‍ കടുത്ത നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

girl

സംസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ സര്‍ക്കാരിന് കഴിയണം. ഉത്തര്‍ പ്രദേശിന്റെ ചരിത്രം സമ്പന്നമാണ്. ഒട്ടേറെ നേതാക്കളെ രാജ്യത്തിന് സമ്മാനിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സര്‍ക്കാരിന് ഏറെ മുന്നേറാനുണ്ടെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാണ്ടി.

ജീവനക്കാര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അഴിമതിക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തും. കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ വിപുലമായ പദ്ധതി ആവിഷ്‌കരിക്കും. സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.


English summary
governor says women are now venturing outdoors freely at night in UP
Please Wait while comments are loading...