Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാന്‍സര്‍ ഉള്‍പ്പടേയുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില ഗവണ്‍മെന്റ് നിയന്ത്രിച്ചു:നരേന്ദ്ര മോദി

ദില്ലി: ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കേവലം ശരീരത്തെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന സ്ഥലം മാത്രമല്ല, മരുന്നുകള്‍ വിലക്കുറവില്‍ ലഭിക്കുന്ന സ്ഥലമായതിനാല്‍ ജനങ്ങള്‍ക്ക് ഇവിടങ്ങളില്‍ നിന്ന് മാനസികമായ ആശ്വാസവും ലഭിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരത്തിലുള്ള സേവനങ്ങള്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിക്കുന്നതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ഒരു രൂപ വിലയുള്ള സാനിറ്ററി നാപ്കിന്‍ വിജയമായതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇത്തരത്തിലുള്ള 21 കോടി സാനിറ്ററി നാപ്കിനുകള്‍ വില്‍പന നടത്തിയത് രാജ്യത്തെ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കിയതായി കാണിക്കുന്നുവെന്നും മോദി പറഞ്ഞു.

ജന്‍ ഔഷധി കേന്ദ്ര ഉടമകളും ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് ഇതുവരെ 8,500 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. ഈ കേന്ദ്രങ്ങള്‍ കേവലം ഗവണ്‍മെന്റ് സ്റ്റോറുകള്‍ എന്നതിനപ്പുറം സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സ്ഥലമാണ്. ക്യാന്‍സര്‍, ക്ഷയം, പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള 800ലധികം മരുന്നുകളുടെ വില ഗവണ്‍മെന്റ് നിയന്ത്രിച്ചതായി അദ്ദേഹം അറിയിച്ചു. വളര്‍ച്ച മുരടിക്കല്‍, മുട്ടുമാറ്റിവയ്ക്കല്‍ എന്നിവയുടെ ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി ഗവണ്‍മെന്റ് ഉറപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ചികിത്സച്ചെലവ് കുറഞ്ഞതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ അദ്ദേഹം നല്‍കി.

 bjp

50 കോടിയിലധികം ജനങ്ങള്‍ ആയുഷ്മാന്‍ ഭാരത് യോജനയുടെ സേവനം പ്രയോജനപ്പെടുത്തുന്നു. 3 കോടിയിലധികം പേര്‍ പദ്ധതിയുടെ പ്രയോജനം നേടി. ഇതിലൂടെ പാവപ്പെട്ടവരും ഇടത്തരക്കാരുമായ ഇവര്‍ 70,000 കോടി രൂപ ലാഭിച്ചു. പിഎം ദേശീയ ഡയാലിസിസ് പദ്ധതിയിലൂടെ 550 കോടി രൂപ ലാഭിച്ചു. മുട്ടുമാറ്റി വയ്ക്കല്‍, മരുന്ന് വില നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് 13,000 കോടി രൂപ ലാഭിച്ചു. സാധാരണക്കാരും ഇടത്തരക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്ന പ്രധാനപ്പെട്ട ഒരു തീരുമാനം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. ''സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പകുതി സീറ്റുകളില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫീസ് മാത്രമേ ഈടാക്കുകയുള്ളൂ''-പ്രധാനമന്ത്രി അറിയിച്ചു.

പൊതുവായ മരുന്നുകളുടെ ഉപയോഗക്രമത്തെക്കുറിച്ചും ഔഷധി പരിയോജനയുടെ ഗുണങ്ങളെക്കുറിച്ചും പൊതുജനത്തെ ബോധവല്‍ക്കരിക്കുന്നതിനായി രാജ്യത്ത് മാര്‍ച്ച് 1 മുതല്‍ ഒരാഴ്ച ജന്‍ ഔഷധി വാരം ആഘോഷിക്കുകയാണ്. ''ജന്‍ ഔഷധി ജന്‍ ഉപയോഗ്'' എന്നാണ് ഈ വാരാഘോഷത്തിന്റെ പ്രമേയം. കേന്ദ്രമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+