കൈയ്യില്‍ കയറി പിടിച്ചെന്ന് ആരോപണം; ഡോക്ടറെ നഴ്‌സ് ചെരുപ്പൂരി അടിച്ചു; വീഡിയോ പുറത്തായി

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഡോക്ടര്‍ കൈയ്യില്‍ കയറിപ്പിടിച്ചെന്ന് ആരോപിച്ച് നഴ്‌സ് ചെരുപ്പൂരി അടിച്ചു. മഹാരാഷ്ട്രയില്‍ വാഷിം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്ന നഴ്‌സാണ് അടിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യം കണ്ടെടുത്തിട്ടുണ്ട്.

ജുലൈ 13ന് നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. നഴ്‌സിന് രണ്ടുമാസമായി ശമ്പളം നല്‍കിയിട്ടില്ലെന്ന് പറയുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. ആശുപത്രി വാര്‍ഡില്‍വെച്ച് മറ്റ് സ്റ്റാഫുമാരും രോഗികളും കണ്ടുനില്‍ക്കെ നഴ്‌സ് ആദ്യം ചെരിപ്പൂരിയും പിന്നീട് കൈകൊണ്ടും അടിക്കുകയായിരുന്നു.

 doctor-03-1499083020-j

സംഭവത്തില്‍ ഡോക്ടര്‍ മഹേഷ് റാത്തോഡും നഴ്‌സും പരസ്പരം കുറ്റം ആരോപിച്ച് പോലീസില്‍ പരാതി നല്‍കി. സംഭവദിവസം ഡോക്ടര്‍ വാര്‍ഡില്‍ റൗണ്ടിനെത്തിയതായിരുന്നു. ഇതിനിടെ ശമ്പളക്കാര്യം പറഞ്ഞ് ഡോക്ടറും നഴ്‌സും വാക്കേറ്റമായി. പിന്നീട് നഴ്‌സ് ചെരിപ്പൂരി അടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ടു പരാതികളും വിശദമായി അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

English summary
Govt doctor beaten up by nurse over pending salary in Washim
Please Wait while comments are loading...