കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ സാമൂഹ്യവ്യാപനം സംഭവിച്ചോ? വാര്‍ത്താ സമ്മേളനത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 92 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.ഇന്ത്യയില്‍ ആകെ 29 മരണം റിപ്പോര്‍ട്ട് ചെയ്തെന്നും 38000 പരിശോധനകളാണ് ഇതുവരെ നടത്തിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നുണ്ടെങ്കിലും സമൂഹവ്യാപനം ഇതുവരെ നടന്നിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചത്. നിലവില്‍ ഇന്ത്യയില്‍ പ്രാദേശിക വ്യാപനം മാത്രമാണ നടന്നിട്ടുള്ളതെന്നും സാമൂഹ്യവ്യാപനം നടക്കുന്ന സാഹചര്യമുണ്ടായാള്‍ മറച്ചുവയ്ക്കില്ലെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ എസ്ഒപി രേഖയും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.

corona

ഇന്ത്യയില്‍ ഈ ഘട്ടത്തില്‍ സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങളടങ്ങിയതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്ഒപി) എന്ന ഈ രേഖ. നിലവില്‍ പ്രാദേശിക വ്യാപനം മാത്രമാണ് നടന്നതെന്ന് ആരോഗ്യമന്ത്രാലയത്തിലെ വക്താക്കള്‍ പറയുമ്പോഴും ഈ രേഖയില്‍ നിയന്ത്രിതമായി സമൂഹ വ്യാപനം നടക്കുന്നുണ്ടെന്നായിരുന്നു രേഖപ്പെടുത്തിയത്. അതായത് ഇന്ത്യയില്‍ കൊറോണ വൈറസിന്റെ അടുത്ത ഘട്ടമായ നിയന്ത്രിതമായ സമൂഹവ്യാപനത്തിലേക്ക് കടന്നെന്നാണ് രേഖപ്പെടുത്തിയത്. ഇതിനെ കുറിച്ച് പത്രസമ്മേളനത്തില്‍ ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിനോട് ആരാഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഇതുവരെ സമൂഹവ്യാപനം നടന്നിട്ടില്ലെന്നും എസ്ഒപിയിലെ വാക്കുകള്‍ക്ക് അത്ര അര്‍ത്ഥ പ്രധാന്യം നല്‍കേണ്ടെന്നുമാണ് അദ്ദേഹം അറിയിച്ചത്.

കമ്മ്യൂണിറ്റി എന്ന വാക്ക് ഏതൊരു സര്‍ക്കാര്‍ രേഖയിലും കാണുന്നപോലെയാണിത്. നിങ്ങള്‍ അത് കാര്യമാക്കേണ്ട. ഞാന്‍ ഇപ്പോഴും പറയുന്നു ഇന്ത്യയില്‍ പ്രാദേശിക വ്യാപനം മാത്രമാണ് നടന്നിട്ടുള്ളത്. ഇനി സമൂഹ്യവ്യാപനം നടക്കുന്നുണ്ടെങ്കില്‍ ഞാന്‍ തന്നെയായിരിക്കും നിങ്ങളെ ആദ്യം അറിയിക്കുക- ലാവ് അഗര്‍വാള്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രമാണത്തില്‍ ഒരു പ്രത്യേക സന്ദര്‍ഭത്തിലാണ് കമ്മ്യൂണിറ്റി (സമൂഹം) എന്ന വാക്ക് ഉപയോഗിക്കുക. എന്നുകരുതി നമ്മള്‍ ആ ഘട്ടത്തിലാണെന്നല്ല. നമ്മള്‍ ഇപ്പോള്‍ പ്രാദേശിക വ്യാപനത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, 99 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണയെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ജനങ്ങളുടെ സഹകരണത്തിലാണ് ഇത് സാധ്യമായത്. ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ 1071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍, എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്തില്‍ ചികിത്സയിലായിരുന്ന 45കാരിയാണാ ആശുപത്രിയില്‍ വച്ച് മരിച്ചത്.

ഗുജറാത്തില്‍ മാത്രം ആറ് പേരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടത്. മഹാരാഷ്ട്രയില്‍ ആകെ മരി്ചവരുടെ എണ്ണം 9ആയി. ഇന്ന് പൂനെയില്‍ ചികിത്സയിലായിരുന്ന 52കാരനാണ് മരിച്ചത്. ഏറ്റവും കുടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രാദേശിക വ്യാപനം മാത്രമാണ് രാജ്യത്ത് നടന്നിട്ടുള്ളതെന്നും സമൂഹ്യവ്യാപനം ഇതുവരെ നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും അറിയിച്ചിട്ടുണ്ട്.

English summary
Govt Plays Down Limited Community Transmission Wording In Official Release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X