സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി നിരോധിച്ചു, ജോസ് കെ മാണിയുടെ സമരം ഫലം കണ്ടോ?
ദില്ലി: സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി മാര്‍ച്ച് 31വരെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. ഇത് സംബന്ധിച്ച് വാണിജ്യമന്ത്രാലയത്തിലെ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ (ഡിജിഎഫ്ടി ) വ്യാഴാഴ്ചയാണ് ഉത്തരവിറക്കിയത്.
ഇറക്കുമതി ആറുമാസത്തേക്ക് നിരോധിക്കുമെന്ന് വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ കേരള എംപിമാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇറക്കുമതി ചെന്നൈ, മുംബൈ തുറമുഖങ്ങളിലൂടെ മാത്രമാക്കി കൊണ്ടുള്ള ഉത്തരവാണ് ആദ്യം പുറത്ത് വന്നത്. എന്നാല്‍ ഇത് റബ്ബര്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ല ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനെ തുടര്‍ന്നാണ് ഇറക്കുമതി താത്കാലികമായി നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

റബ്ബറിന്റെ വില 200 രൂപയാക്കി നിലനിര്‍ത്തുക, സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി തടയുക, കര്‍ഷകരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജോസ് കെ മാണി നടത്തിവരുന്ന നിരാഹാര സമരം നാലാം ദിവസം പിന്നിട്ടിരിക്കുന്നു.
സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും ജോസ് കെ മാണി പറഞ്ഞു.












Click it and Unblock the Notifications