ആദായനികുതി വകുപ്പ് 7.3 കോടിരൂപയും 5.5 കിലോ സ്വര്‍ണവും പിടിച്ചെടുത്തു
ദില്ലി: കറന്‍സി നിരോധനത്തിനുശേഷം ആദായനികുതി വകുപ്പ് 7.3 കോടി രൂപയുടെ കറന്‍സികളും 5.5 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇത്രയും നാളുകള്‍ക്കുള്ളില്‍ 18 പേരെ അറസ്റ്റ് ചെയ്തതായും 17 തിരിച്ചറിഞ്ഞതായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ അറിയിച്ചു.
ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് 1,100ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2016 നവംബര്‍ 9 മുതല്‍ 2017 ജനുവരി 19വരെയുള്ള കാലയളവിലാണിത്. 5,100 നോട്ടീസുകളും ഏജന്‍സി പുറപ്പെടുവിച്ചു. ബാങ്കുകളില്‍ വന്‍തുകകളില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് ഇത്രയും പേര്‍്ക്ക് നോട്ടീസ് നല്‍കിയത്.

ജനുവരി 10വരെ 5,400 കോടി രൂപയുടെ കണക്കുകളില്‍ വ്യത്യാസം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കറന്‍സി നിരോധനത്തിനുശേഷം രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡുകള്‍ നടത്തുകയും പുതിയ നോട്ടുകള്‍ ഉള്‍പ്പെടെ വലിയതോതിലുള്ള കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും കണ്ടെടുക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications