കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിനെതിരെ തീവ്രവാദ കേസ് എടുക്കും... ഇസ്ലാമിക് റിസെര്‍ച്ച് ഫൗണ്ടേഷന്‍ പൂട്ടും

Google Oneindia Malayalam News

ദില്ലി: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ പൂട്ടാനുറച്ച് സര്‍ക്കാര്‍. നായിക്കിന്റെ പ്രഭാഷണങ്ങള്‍ ധാക്ക ഭീകരാക്രമണത്തിലെ ഭീകരവാദികള്‍ക്ക് പ്രചോദനമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് സാക്കിര്‍ നായിക്കിനെതിരെ തീവ്രവാദ നിലപാടുകള്‍ക്ക് കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്രവാദവുമായി ബന്ധപ്പെട്ട് കേസുകളില്‍ പ്രതികളായ അമ്പതില്‍പരം ആളുകള്‍ക്ക് സാക്കിര്‍ നായിക് പ്രചോദനമായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

നായിക്കിനെതിരെ കേസ് എടുക്കുന്നതോടെ അദ്ദേഹത്തിന്റെ എന്‍ജിഒ ആയ ഇസ്ലാമിക് റിസെര്‍ച്ച് ഫൗണ്ടേഷനും നിരോധനം ഏര്‍പ്പെടുത്തും. കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാന്‍ നാടുവിട്ടുപോയവര്‍ക്കും സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്നാണ് സൂചനകള്‍.

യുഎപിഎ

യുഎപിഎ

സാക്കിര്‍ നായിക്കിനെതിരെ യുഎപിഎ പ്രകാരം കേസെടുത്തേയ്ക്കും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന് ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ടത്രെ

പ്രചോദനം

പ്രചോദനം

സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ തീവ്രവാദത്തിന് പ്രചോദനമായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. തീവ്രവാദ കേസുകളില്‍ പെട്ട അമ്പതോളം പേരുടെ മൊഴിയില്‍ നിന്നാണത്രെ ഇത്.

ഐആര്‍എഫ്

ഐആര്‍എഫ്

സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസെര്‍ച്ച് ഫൗണ്ടേഷനും ഇതോടെ പൂട്ട് വീഴും. ഐആര്‍എഫ് നിരോധിക്കാനാണ് നീക്കം നടക്കുന്നത്.

ഐസിസ് ബന്ധം

ഐസിസ് ബന്ധം

ഐസിസ് ബന്ധത്തിന്റെ പേരില്‍ പിടിയിലാ.വര്‍ പോലും നല്‍കിയ മൊഴികളാണ് സാക്കിര്‍ നായിക്കിന് തിരിച്ചടിയാകുന്നത്. തങ്ങള്‍ക്ക് പ്രചോദനമായത് നായിക്കിന്റെ പ്രഭാഷണങ്ങളാണെന്നാണ് ഇവര്‍ മൊഴി നല്‍കിയിട്ടുള്ളത്.

കേരളം

കേരളം

കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാനായി നാടുവിട്ട് പോയി എന്ന് പറയപ്പെടുന്നവര്‍ക്കും സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതും നായിക്കിന് തിരിച്ചടിയായി.

മതംമാറ്റം

മതംമാറ്റം

കൊച്ചിയില്‍ നിന്ന് കാണാതായ മെറിനെ മതം മാറ്റിയതും സാക്കിര്‍ നായിക്കിന്റെ സംഘമാണെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നായിക്കിന്റെ സഹായി അറസ്റ്റിലായിട്ടും ഉണ്ട്.

English summary
The Centre seems set to slap terror charges on Islamic tele-evangelist Zakir Naik+ for motivating over 50 people accused in terrorism-related cases, while declaring his Islamic Research Foundation (IRF) as an "unlawful" organisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X