മിന്നും വിജയം: 6 ല്‍ 4 ഉം നേടി, 6 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ്, ഇനി 2022
ജയ്പൂര്‍: പാര്‍ട്ടി വലിയ ആഭ്യന്ത പ്രശ്നങ്ങല്‍ നേരിടുമ്പോഴും ജനം കൈവിട്ടില്ലെന്ന ആത്മവിശ്വാസത്തില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി അശോക് ഗെലോട്ടിന് മാത്രമല്ല ഹൈക്കമാന്‍ഡിന് തന്നെയും വലിയ ആശ്വാസമാണ് നല്‍കുന്നത്. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ രൂപപ്പെട്ട തര്‍ക്കം തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കുമെന്ന നിരീക്ഷണം ശക്തമായിരുന്നു.
എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ അതിനെയെല്ലാം കാറ്റില്‍ പറത്തി കോണ്‍ഗ്രസിന് കരസ്ഥമാക്കാന്‍ കഴിഞ്ഞത് മിന്നും വിജയം. ഈ വിജയം 2022 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കുകള്‍ക്ക് കോണ്‍ഗ്രസിന് വലിയ ആവേശം നല്‍കുകയും ചെയ്യുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനമായി കോണ്‍ഗ്രസിന് മുന്നേറാന്‍ സാധിച്ചത് നേരത്തെ ബിജെപി അധികാരത്തിലിരിക്കെ 2015 ലായിരുന്നു.

ആറ് ജില്ലകളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മിക്ക ജില്ലാ പരിഷത്തും പഞ്ചായത്ത് സമിതി സീറ്റുകളും നേടാൻ കഴിഞ്ഞു. ഭരത്പൂർ, ദൗസ, ജയ്പൂർ, ജോധ്പൂർ, സവായി മധോപൂർ, സിരോഹി ജില്ലകളിലെ ആറ് പഞ്ചായത്ത് പരിഷത്തുകളിലെ 200 സീറ്റുകളിലേക്കും 78 പഞ്ചായത്ത് സമിതികളിലെ 1,564 സീറ്റുകളിലേക്കുമായിരുന്നു പോളിങ് നടന്നത്.
ഒരു വര്‍ണ്ണ ശലഭം പോലെ സൂര്യ ജെ മേനോന്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

വാശിയേറിയ പോരാട്ടമായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ നടന്നത്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഇനിയും അടങ്ങിയാല്ലാത്തതിനാല്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. ആരുമായും സഖ്യമില്ലാതെയായിരുന്നു പ്രധാനപ്പെട്ട കക്ഷികള്‍ എല്ലാം തന്നെ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ദൗസ, ജയ്പൂർ, ജോധ്പൂർ, സവായ് മധോപൂർ എന്നിവിടങ്ങളിൽ കേവല ഭൂരിപക്ഷത്തിന് മുകളിലുള്ള സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ആറ് ജില്ലാ പരിഷത്തുകളിൽ നാലിടത്തും ഭരണ സമിതി രൂപീകരിക്കാന്‍ സാധിക്കും. ഭരത്പൂരിൽ, കേവലഭൂരിപക്ഷ സഖ്യയായ 19 നും രണ്ട് സീറ്റിന് പിറകിലാണ് ബിജെപി. ഇവിടെ ഭരണം പിടിക്കണമെങ്കില്‍ ബിജെപിക്ക് സ്വതന്ത്രരുടെ കൂടെ സഹായം തേടേണ്ടി വരും. കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടായ ഏക ജില്ലാ പരിഷത്ത് സിറോഹി ആണ്. ഇവിടെ 21 ജില്ലാ പരിഷത്ത് സീറ്റില്‍ 17 നേടാന്‍ ബിജെപിക്ക് സാധിച്ചു.

മൊത്തത്തിൽ, 200 ജില്ലാ പരിഷത്ത് അംഗ സീറ്റുകളിൽ കോൺഗ്രസ് 99, ബിജെപി 90, സ്വതന്ത്രർ 8, ബിഎസ്പി 3 എന്നിങ്ങനെയാണ് കരസ്ഥമാക്കിയത്. പഞ്ചായത്ത് തലത്തിലും കോണ്‍ഗ്രസ് മുന്നേറ്റം വ്യക്തമാണ്. ആകെയുള്ള 1,564 സീറ്റില്‍ 670 ഉം നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു. 551 സീറ്റാണ് ബിജെപിയുടെ അക്കൗണ്ടിലുള്ളത്. 209 സീറ്റുകള്‍ നേടി സ്വതന്ത്രര്‍ മൂന്നാമത് എത്തി.

ഹനുമാൻ ബെനിവാളിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്താൻത്രിക് പാർട്ടിക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. 40 സീറ്റുകളാണ് പഞ്ചായത്ത് തലത്തില്‍ അവര്‍ക്ക് നേടാന്‍ സാധിച്ചത്. ജോധ്പൂരിലെ പ്രകടനമാണ് അവരെ തുണര്‍ച്ചത്. ബിജെപി സഖ്യകക്ഷിയായ ബെനിവാള്‍ കഴിഞ്ഞ വര്‍ഷം എന്‍ഡിഎ വിട്ടിരുന്നു. അതേസമയം ബിഎസ്പിക്ക് 11 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ മോശം നിലയാണ് ഇത്തവണത്തേത്.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ തട്ടകമായ ജോധ്പൂരിലെ 21 പഞ്ചായത്ത് സമിതികളിൽ ഭൂരിഭാഗവും നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്കിടയിലെ ഈ വിജയം അദ്ദേഹത്തിന് നിര്‍ണ്ണായക നേട്ടമായിരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ തട്ടകമായ അമറില്‍ ബിജെപിയെ ഒപ്പത്തിനൊപ്പം പിടിക്കാനും കോണ്‍ഗ്രസിന് സാധിച്ചു. ഇരു പാർട്ടികളും ഇവിടെ 11 സീറ്റുകൾ നേടി. ഭുരിപക്ഷത്തിന് ഒരു സീറ്റിന്‍റെ മാത്രം കുറവ്. ഏക സ്വതന്ത്രനായിരിക്കും ഇവിടെ ഭരണം നിശ്ചയിക്കുക.

ജോധ്പൂരിലെ സർദാർപുരയിൽ നിന്നുള്ള എംഎൽഎ ആയ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പുറമേ, അദ്ദേഹത്തിന്റെ സർക്കാരിലെ ആറ് മന്ത്രിമാർക്കും തിരഞ്ഞെടുപ്പ് ഫലം. മന്ത്രിമാരായ പർസാദി ലാൽ, മംമ്ത ഭൂപേഷ് എന്നിവരുടെ മണ്ഡലം അടങ്ങിയ പഞ്ചായത്ത് സമിതികളില്‍ തിരിച്ചടി നേരിട്ടിരുന്നെങ്കിലും പാര്‍ട്ടിയില്‍ തന്നെ അശോഗ് ഗെലോട്ട് വിഭാഗം പ്രതിരോധത്തിലായിപ്പോയെനെ. എന്നാല്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിച്ചത് മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

മന്ത്രിമാരായ രാജേന്ദ്ര യാദവ്, ഭജൻലാൽ ജാതവ്, സുഭാഷ് ഗാർഗ് എന്നിവരുടെ മണ്ഡലങ്ങളിലെ പഞ്ചായത്ത് സമിതികളിലും മുന്നോറാന്‍ സാധിച്ചെങ്കിലും സ്വതന്ത്രരുടെ നിലപാട് നിര്‍ണ്ണായകമാണ്. അതേസമയം രണ്ട് പഞ്ചായത്ത് സമിതി ഫലങ്ങൾ രാത്രി വൈകിയും പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ പോളിംഗ് 64%ആയിരുന്നു.

കഴിഞ്ഞ നവംബർ-ഡിസംബർ മാസങ്ങളിൽ 21 ജില്ലകളിൽ നടന്ന ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. അന്ന് കോണ്‍ഗ്രസിന് 5 ജില്ലാ പരിഷത്തുകളായിരുന്നു നേടാന്‍ സാധിച്ചത്. 636 ജില്ലാ പരിഷത്ത് സീറ്റുകളില്‍ ബിജെപി 353 ഉം കോൺഗ്രസ് 253 ഉം സീറ്റുകളായിരുന്നു കരസ്ഥമാക്കിയത്. 4,371 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ ബി.ജെ.പി 1,989 എണ്ണം നേടിയപ്പോള്‍, കോൺഗ്രസിന് 1850 ആയിരുന്നു ലഭിച്ചത്. എന്നിരുന്നാലും, സ്വതന്ത്രരുടെ കൂടെ പിന്തുണയില്‍ കോൺഗ്രസിന് ഒടുവിൽ 97 ഇടത്ത് ഭരണം പിടിക്കാന്‍ സാധിച്ചിരുന്നു. ബിജെപിക്ക് ഭരണം പിടിച്ചതാവട്ടെ 98 ഇടത്തും.

തിരഞ്ഞെടുപ്പ് നടക്കാതിരുന്ന ജില്ലകളിലായിരുന്നു കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുമ്പോള്‍. മറുവശത്ത് ബിജെപിയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്. പാര്‍ട്ടിയില്‍ ശക്തമായ വിഭാഗീയതയോട് പൊരുതുന്ന സതീഷ് പൂനിയയുടെ നേതൃത്വത്തിലുള്ള രാജസ്ഥാൻ ബിജെപിക്ക് ഫലങ്ങൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.












Click it and Unblock the Notifications