ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കുള്ള ജിഎസ്ടി പിന്‍വലിക്കില്ല; സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി തള്ളി
ന്യൂദല്‍ഹി: സൗദി അറേബ്യയിലേക്ക് പോകുന്ന തീര്‍ഥാടകര്‍ക്ക് ഹജ്ജ്, ഉംറ സേവനങ്ങളില്‍ നിന്ന് ഈടാക്കുന്ന ചരക്ക് സേവന നികുതിയില്‍ (ജി എസ് ടി) ഇളവ് ആവശ്യപ്പെട്ട് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഓള്‍ ഇന്ത്യ ഹജ് & ഉംറ ടൂര്‍ ഓര്‍ഗനൈസര്‍ അസോസിയേഷനും മറ്റ് ടൂര്‍ ഓപ്പറേറ്റര്‍മാരും സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കറുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് തള്ളിയത്.
വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാരും സംസ്ഥാന ഹജ് സംഘാടകരും സമര്‍പ്പിച്ച 17 ഹര്‍ജികളാണ് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, എ എസ് ഓക്ക, സി ടി രവികുമാര്‍ എന്നിവടങ്ങിയ ബെഞ്ചിന് മുന്നിലുണ്ടായിരുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 245 പ്രകാരം സമര്‍പ്പിച്ച ഹര്‍ജികളില്‍ അന്യദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നികുതി നിയമവും ബാധകമല്ല എന്ന് ചൂണ്ടിക്കാട്ടി.

ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴി നടത്തുന്ന ചില തീര്‍ത്ഥാടനങ്ങളെ ഒഴിവാക്കുന്നതിനാല്‍ നികുതി വിവേചനപരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. യാത്രയും പ്രത്യേകാവകാശങ്ങളും മതപരമായ ചടങ്ങുകളുടെ ഭാഗമാണെന്നും തീര്‍ത്ഥാടനത്തില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയില്ലെന്നും അതിനാല്‍ ഇളവിന് അര്‍ഹതയുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.
അല്ലേലും അനിഖ ചുമ്മാ പൊളിയാണ്...പുതിയ ചിത്രങ്ങളും വൈറല്‍
ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത് അഭിഭാഷകനായ ഹാരിസ് ബീരാന്‍ ആയിരുന്നു. തങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഹാജിമാരില്‍ നിന്ന് ജി എസ് ടി ചുമത്തിയതിനെ ചോദ്യം ചെയ്ത് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ക്വാട്ട ലഭിക്കുന്നവര്‍ക്ക് മാത്രമേ നികുതി ആനുകൂല്യങ്ങള്‍ അനുവദിക്കൂ എന്നും മറ്റുള്ളവര്‍ ഹജ്ജ് സുഗമമാക്കുന്നതിന് നികുതി നല്‍കണം എന്നുമാണ് മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദാതാര്‍ പറയുന്നത്.
നിലവിലെ ജിഎസ്ടി നിയമങ്ങള്‍ അനുസരിച്ച് മതപരമായ തീര്‍ത്ഥാടനത്തിനായി നോണ്‍ - ഷെഡ്യൂള്‍ഡ് / ചാര്‍ട്ടര്‍ ഓപ്പറേഷനുകളുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന തീര്‍ത്ഥാടകരുടെ വിമാന യാത്രയ്ക്ക് 5 ശതമാനം ലെവി (ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് സഹിതം) ബാധകമാണ്. എന്നാലും, ഉഭയകക്ഷി ക്രമീകരണത്തിന് കീഴില്‍ വിദേശകാര്യ മന്ത്രാലയം തീര്‍ഥാടന സേവനങ്ങള്‍ സുഗമമാക്കുകയാണെങ്കില്‍, ഈ നികുതി ബാധകമാകില്ല.
2020 ല്‍ കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഈ വര്‍ഷം ആദ്യമായാണ് സൗദി അറേബ്യ വിദേശ തീര്‍ഥാടകരെ ഹജ്ജ് ചെയ്യാന്‍ അനുവദിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകള്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications