കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തര്‍ക്ക വിഷയത്തില്‍ ധാരണയായി; ജിഎസ്ടി ഏപ്രിലില്‍ ഇല്ല, ജുലായില്‍...

ഒന്നരക്കോടിക്കുതാഴെ വിറ്റുവരവുള്ളവരുടെ നികുതിപിരിക്കലില്‍ 90 ശതമാനം അധികാരം സംസ്ഥാനങ്ങള്‍ക്കും പത്തുശതമാനം അധികാരം കേന്ദ്ര സര്‍ക്കാരിനും എന്നതാണ് പുതിയ തീരുമാനം.

  • By Akshay
Google Oneindia Malayalam News

ദില്ലി: ജിഎസ്ടി കൌണ്‍സില്‍ യോഗത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ ജുലൈ ഒന്നുമുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുമെന്ന ധാരണയിലായി. ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ.

താഴ്ന്നവരുമാനമുള്ളവരുടെ സേവനനികുതി പിരിവിന്റെ മുഴുവന്‍ അധികാരവും തങ്ങള്‍ക്ക് വേണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം. ഒന്നരക്കോടിക്കുതാഴെ വിറ്റുവരവുള്ളവരുടെ നികുതിപിരിക്കലില്‍ 90 ശതമാനം അധികാരം സംസ്ഥാനങ്ങള്‍ക്കും പത്തുശതമാനം അധികാരം കേന്ദ്ര സര്‍ക്കാരിനും എന്നതാണ് പുതിയ തീരുമാനം.

 സേവന നികുതി

സേവന നികുതി

ഒന്നരക്കോടിക്കുതാഴെയുള്ളവരുടെ സേവനനികുതി പിരിക്കുന്നതിലെ തര്‍ക്കമാണ് കൌണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്.

 50:50 അനുപാതം

50:50 അനുപാതം

ഒന്നരക്കോടിക്കുമുകളില്‍ വിറ്റുവരവുള്ളവരുടെ നികുതി 50:50 അനുപാതത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പിരിക്കാം. സംയോജിത ജിഎസ്ടി ചുമത്താനും പിരിക്കാനുമുള്ള അധികാരം കേന്ദ്രത്തിനാണെങ്കിലും പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം ചില ഘട്ടങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രങ്ങള്‍ക്കും അധികാരമുള്ള രീതിയില്‍ ഇരട്ടനിയന്ത്രണത്തിന് വഴിയുണ്ടാക്കും.

 കപ്പലുകള്‍

കപ്പലുകള്‍

കരയില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ പരിധിയിലുള്ള കപ്പലുകളിലെയും മറ്റും വാണിജ്യ ഇടപാടുകള്‍ക്കുള്ള നികുതി സംസ്ഥാനങ്ങള്‍ക്ക് പിരിക്കാമെന്നും തീരുമാനമായി.

 നിലപാട്

നിലപാട്

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യമായിരുന്നു ഇത്. ഭരണഘടനാപരമായി ഈ പ്രദേശം കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയിലാണ്. നികുതി പിരിക്കാനുള്ള അധികാരം കാലാകാലമായി സംസ്ഥാനങ്ങളില്‍ നിക്ഷിപ്തമാണെന്നും ഇത് വിട്ടുകൊടുക്കാനാകില്ലെന്നും കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിലപാടെടുത്തിരുന്നു.

 തോമസ് ഐസക്ക്

തോമസ് ഐസക്ക്

പ്രധാന തര്‍ക്കവിഷയങ്ങളില്‍ ഏകദേശ സമവായമായതായി ധനമന്ത്രി ടി എം തോമസ് ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനങ്ങള്‍ ഉന്നയിച്ച ചില പ്രധാന ആശങ്കകള്‍ക്ക് തൃപ്തികരമായ പരിഹാരമുണ്ടാക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

 ജിഎസ്ടി

ജിഎസ്ടി

ജൂലൈ ഒന്നുമുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുമെന്നാണ് പുതിയ ധാരണ. നേരത്തെ ഏപ്രില്‍ ഒന്നുമുതല്‍ ജിഎസ്ടി നടപ്പാക്കാനായിരുന്നു ശ്രമം.

 സംസ്ഥാനങ്ങള്‍ക്ക്

സംസ്ഥാനങ്ങള്‍ക്ക്

ഒന്നരക്കോടിക്കുതാഴെയുള്ളവരുടെ സേവനനികുതി പിരിക്കാനുള്ള മുഴുവന്‍ അധികാരവും സംസ്ഥാനങ്ങള്‍ക്കുതന്നെ വേണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.

 ആശ്വാസം

ആശ്വാസം

എന്നാല്‍ അതില്‍ തൊണ്ണൂറു ശതമാനമെങ്കിലും നേടാനായത് ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസമാകുമെന്ന് ബംഗാള്‍ ധനമന്ത്രി അമിത് മിത്ര അഭിപ്രായപ്പെട്ടു.

 അരുണ്‍ ജെയ്റ്റ്‌ലി

അരുണ്‍ ജെയ്റ്റ്‌ലി

തര്‍ക്കവിഷയങ്ങളില്‍ ധാരണയായതോടെ, ജിഎസ്ടി ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

 യോഗം ചേരും

യോഗം ചേരും

ഫെബ്രുവരി 18ന് അടുത്ത ജിഎസ്ടി കൗണ്‍സില്‍ ചേരും. ആ യോഗത്തില്‍ അനുബന്ധ നിയമനിര്‍മാണങ്ങള്‍ നടത്തുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

10 ശതമാനം കേന്ദ്രത്തിന്

10 ശതമാനം കേന്ദ്രത്തിന്

ഒന്നരക്കോടിക്കുതാഴെ വിറ്റുവരവുള്ളവരുടെ നികുതിപിരിക്കലില്‍ 90 ശതമാനം അധികാരം സംസ്ഥാനങ്ങള്‍ക്കും പത്തുശതമാനം അധികാരം കേന്ദ്ര സര്‍ക്കാരിനും എന്നതാണ് പുതിയ തീരുമാനം.

English summary
India's most important tax reform in decades will roll out in July and not April 1 as planned because of unresolved disputes between the centre and states over taxation powers, Finance Minister Arun Jaitley said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X