കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി മോദിയുടെ ഇന്റര്‍നെറ്റ് സ്പീഡ് എത്ര?

Google Oneindia Malayalam News

ദില്ലി: കടലാസില്‍ മാത്രം എഴുത്തുകുത്തുകള്‍ നടത്തിവന്നിരുന്ന പ്രധാനമന്ത്രിമാരുടെ കാലമൊക്കെ എന്നേ കഴിഞ്ഞു, ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യമാണെങ്കില്‍ പറയാനുമില്ല. ഇന്റര്‍നെറ്റും ടെക്‌നോളജിയും മോദിയുടെ ഇഷ്ടവിഷയങ്ങളാണ്. ട്വിറ്ററും ഫേസ്ബുക്കും എന്ന് വേണ്ട സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് - നവ മാധ്യമങ്ങള്‍ ഇത്രത്തോളം ഭംഗിയായി കൈകാര്യം ചെയ്ത മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടായിട്ടില്ല.

ഭരണവേഗതയ്ക്കും സുതാര്യതയ്ക്കും ടെക്‌നോളജി എന്നതാണ് മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം തന്നെ. ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗത എത്രയായിരിക്കും എന്ന് ഊഹിക്കാമോ. 512 കെ ബി മുതലാണ് സാധാരണക്കാരന്റെ ഇന്റര്‍നെറ്റ് സ്പീഡ് എന്നത് മനസില്‍ സൂക്ഷിച്ചുവേണം മോദിയുടെ നെറ്റ് സ്പീഡ് പ്രവചിക്കാന്‍. എന്താ നോക്കുന്നോ.

modi

34 എംബി പെര്‍ സെക്കന്‍ഡാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ ഇന്റര്‍നെറ്റ് സ്പീഡ്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമായത്. ഓണ്‍ലൈന്‍ ആര്‍ ടി ഐ എന്ന വെബ്‌സൈറ്റ് സ്ഥാപകനായ വിനോദ് രംഗനാഥനാണ് ഇക്കാര്യം അറിയിച്ചത്. നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ ശരാശരി 34 എം ബി പി എസ് സ്പീഡ് തരുന്നുണ്ട് എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്.

34 എം ബി പി എസ് എന്ന് പറയുന്നത് അത്ര വലിയ സ്പീഡൊന്നുമല്ല എന്നതാണ് സത്യം. സ്വകാര്യ ബ്രോഡ്ബാന്‍ഡ് കമ്പനികള്‍ അറുപത് എം ബി വരെയൊക്കെ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്തിനധികം പറയുന്നു കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജിലെ ഇന്റര്‍നെറ്റ് സ്പീഡ് ഒരു ജി ബിയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിനെക്കാള്‍ 30 ഇരട്ടയിലധികം വരും ഇത്. വിന്‍ഡോസ് ഏഴും എട്ടുമാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓ എസ്. സെര്‍വര്‍ വിന്‍ഡോസിലും ലിനക്‌സിലും പ്രവര്‍ത്തിക്കുന്നു.

English summary
Can you guess the Internet speed at Prime Minister's Office. It is 34Mbps, an RTI application has revealed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X