ഗുജറാത്തില്‍ അമ്പരപ്പ്; ആംആദ്മി പാര്‍ട്ടിയുടെ വിശ്വദാര്‍ എംഎല്‍എ ബിജെപിയിലേക്ക്
ദില്ലി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ മാത്രം പിന്നിടുന്ന സാഹചര്യത്തില്‍ വന്‍ ട്വിസ്റ്റ്. സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച്ച വെച്ച ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരില്‍ ഒരാള്‍ പാര്‍ട്ടി വിടുകയാണ്. ബിജെപിയിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിശ്വദാറില്‍ നിന്നുള്ള എഎപി എംഎല്‍എ ഭൂപാദ് ഭയാനിയാണ് പാര്‍ട്ടി വിടുന്നത്. പാര്‍ട്ടി നേരത്തെ അഞ്ച് സീറ്റുകള്‍ ഗുജറാത്തില്‍ നേടിയിരുന്നു.
ആദ്യമായി മത്സരിക്കുന്ന ആംആദ്മി പാര്‍ട്ടി അഞ്ച് സീറ്റുകള്‍ നേടാനായത് വലിയ നേട്ടമായിരുന്നു. പലയിടത്തും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോര്‍ത്താനും പാര്‍ട്ടിക്ക് സാധിച്ചിരുന്നു. എന്നാല്‍ എംഎല്‍എ കൂറുമാറുന്നത് കെജ്രിവാളിന് തിരിച്ചടിയാണ്.

ജുനഗഡ് ജില്ലയിലെ വിശ്വദാര്‍ മണ്ഡലത്തിലെ എഎപിയുടെ എംഎല്‍എയാണ് ഭൂപാദ് ഭയാനി. അതേസമയം പാര്‍ട്ടി വിടുമെന്ന റിപ്പോര്‍ട്ടുകളെ അദ്ദേഹ തള്ളുന്നു. ബിജെപി നാളെ ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇരിക്കെയാണ് ഇത്തരത്തിലൊരു പ്രഖ്യാപനം വന്നത്. അഞ്ച് എംഎല്‍എമാരില്‍ ചിലര്‍ ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒന്നിലധികം പേര് കൂറുമാറുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവയൊന്നും സ്ഥിരീകരിക്കപ്പെട്ടില്ല. ഭയാനി തന്നെ റിപ്പോര്‍ട്ടുകളെ തള്ളുകയാണ് ചെയ്തത്.

ഗുജറാത്തില്‍ വന്‍ ജയം നേടാനാവുമെന്നായിരുന്നു കെജ്രിവാള് പ്രതീക്ഷ വെച്ചത്. എന്നാല്‍ പാര്‍ട്ടിക്ക് നിരാശയായിരുന്നു ഫലം. പക്ഷേ വ്യക്തിപരമായി പാര്‍ട്ടി നേട്ടമായിരുന്നു ഉണ്ടായിരുന്നത്. പ്രചാരണത്തില്‍ ഉടനീളം സംസ്ഥാനത്ത് അധികാരം പിടിക്കുമെന്നായിരുന്നു അരവിന്ദ് കെജ്രിവാള് അവകാശപ്പെട്ടത്. ബിജെപിക്ക് പ്രധാന എതിരാളിയായും എഎപി വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ട് ഭിന്നിച്ച് ബിജെപി വമ്പന്‍ വിജയം സമ്മാനിക്കുക മാത്രമാണ് എഎപി ചെയ്തതെന്നായിരുന്നു ഫലത്തില്‍ നിന്ന് വ്യക്തമായത്.

കോണ്‍ഗ്രസ് സര്‍വകാല തകര്‍ച്ചയാണ് എഎപി മത്സരിച്ചതോടെ നേരിട്ടത്. വെറും 17 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം ആകെയുള്ള 182 സീറ്റില്‍ 156 സീറ്റിലും ബിജെപി വിജയം നേടി. ഗുജറാത്ത് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടിയായി ഇതോടെ ബിജെപി മാറുകയും ചെയ്തു. 1985ല്‍ 149 സീറ്റ് നേടിയ കോണ്‍ഗ്രസിന്റെ റെക്കോര്‍ഡാണ് മറികടന്നത്. ഇതിന് മുമ്പ് വരെ 127 സീറ്റ് നേടിയതായിരുന്നു ബിജെപിയുടെ ഏറ്റവും വലിയ സീറ്റ് മാര്‍ജിന്‍. 2002ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായപ്പോഴായിരുന്നു ഇത്രയും സീറ്റുകള്‍ ലഭിച്ചത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications