കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി വെല്ലുവിളിയാകില്ല, രണ്ടാം സ്ഥാനം കോണ്‍ഗ്രസിന് തന്നെ; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പട്ടേലെന്ന് ബിജെപി

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്ന് ബി ജെ പി. ഈ വര്‍ഷം അവസാനമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു ടി വി ചര്‍ച്ചക്കിടെ ബി ജെ പി ഗുജറാത്ത് പ്രസിഡന്റ് സി ആര്‍ പാട്ടീല്‍ ആണ് ഭൂപേന്ദ്ര പട്ടേലിനെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചത്.

പാര്‍ട്ടിയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് ഭൂപേന്ദ്ര പട്ടേല്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത് എന്ന് സി ആര്‍ പാട്ടീല്‍ പറഞ്ഞു. അദ്ദേഹം അടുത്ത തവണ കൂടി മുഖ്യമന്ത്രിയാകും, സി ആര്‍ പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആണ് വിജയ് രൂപാണിയുടെ രാജിക്ക് ശേഷം ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത്.

1

ആദ്യമായി എം എല്‍ എയായ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ഇടഞ്ഞ് നില്‍ക്കുന്ന പട്ടേല്‍ വിഭാഗത്തെ ഒപ്പം നിര്‍ത്താം എന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മന്ത്രിസഭയില്‍ വലിയ മാറ്റങ്ങളാണ് ബി ജെ പി വരുത്തിയിരുന്നത്. അതേസമയം തന്നോട് ബി ജെ പി നേതൃത്വം രാജി വെക്കാന്‍ ആവശ്യപ്പെട്ടത് കാരണങ്ങളൊന്നും പറയാതെ ആയിരുന്നു എന്ന് വിജയ് രൂപാണി പറഞ്ഞിരുന്നു.

'അതെങ്ങനെ ദൃശ്യം മോഡലാകും..?' ചങ്ങനാശ്ശേരി സംഭവത്തില്‍ ജീത്തു ജോസഫ്'അതെങ്ങനെ ദൃശ്യം മോഡലാകും..?' ചങ്ങനാശ്ശേരി സംഭവത്തില്‍ ജീത്തു ജോസഫ്

2

തലേദിവസം രാത്രിയാണ് എന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ഞാന്‍ എന്താണ് കാരണം എന്ന് ചോദിച്ചില്ല എന്നായിരുന്നു വിജയ് രൂപാണി പറഞ്ഞത്. ഇതിന് പിന്നാലെ അടുത്തിടെ രാജേന്ദ്ര ത്രിവേദി, പൂര്‍ണേഷ് മോദി എന്നീ മന്ത്രിമാരില്‍ നിന്ന് റവന്യൂ, പി ഡബ്ല്യു ഡി വകുപ്പുകള്‍ എടുത്തുമാറ്റിയിരുന്നു. ഇതില്‍ സി ആര്‍ പാട്ടീലിന്റെ പ്രതികരണം ഇങ്ങനെയാണ്.

'ഒരു കൊലപാതകി ചത്തു'; കോടിയേരിയെ അധിക്ഷേപിച്ച് മുല്ലപ്പള്ളിയുടെ മുന്‍ ഗണ്‍മാന്‍'ഒരു കൊലപാതകി ചത്തു'; കോടിയേരിയെ അധിക്ഷേപിച്ച് മുല്ലപ്പള്ളിയുടെ മുന്‍ ഗണ്‍മാന്‍

3

തെരഞ്ഞെടുപ്പ് വരുമ്പോള്‍ ചില ജോലികള്‍ വേഗത്തില്‍ ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് രണ്ട് വകുപ്പുകളും മുഖ്യമന്ത്രിക്ക് കൈമാറിയത്. നേരത്തെ, ക്യാബിനറ്റ് മന്ത്രിമാരുടെ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് അയച്ചതിനാല്‍ സമയം നഷ്ടമാകുമായിരുന്നു. ഇപ്പോള്‍, ഈ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കുന്നുണ്ട് എന്നാണ് സി ആര്‍ പാട്ടീലിന്റെ വാദം.

വി.എസ്-പിണറായി യുദ്ധത്തിലെ മധ്യസ്ഥന്‍; അടിമുടി പാര്‍ട്ടിയായി ജീവിച്ച കോടിയേരി വിടപറയുമ്പോള്‍വി.എസ്-പിണറായി യുദ്ധത്തിലെ മധ്യസ്ഥന്‍; അടിമുടി പാര്‍ട്ടിയായി ജീവിച്ച കോടിയേരി വിടപറയുമ്പോള്‍

4

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാസ്റ്റര്‍ പ്ലാനിംഗുമാണ് ബി ജെ പിയെ സഹായിക്കുന്നത് എന്നും സി ആര്‍ പാട്ടീല്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിന്റെ ഉത്തരവാദിത്തം മോദിക്കും അമിത് ഷായ്ക്കും വിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ആം ആദ്മി വെല്ലുവിളിയല്ലെന്നും അദ്ദേഹം പറഞ്ഞു.

5

ഗുജറാത്തില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് തുടരും. കോണ്‍ഗ്രസിന്റെ അടിത്തറ നേരത്തെ 35 ശതമാനത്തിലേറെയായിരുന്നു. എന്നാല്‍ ഇതില്‍ ശോഷണം സംഭവിച്ചിട്ടുണ്ട്. എങ്കിലും അവര്‍ക്ക് ഇപ്പോഴും 15-18 ശതമാനം വോട്ട് വിഹിതമുണ്ട് എന്നും സി ആര്‍ പാട്ടീല്‍ വ്യക്തമാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഒരുകാലത്തും ത്രികോണ മത്സരം കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Gujarat Assembley Election 2022: BJP will make Bhupendra Patel as Chief Minister candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X