ജിഎസ്ടി കച്ചവടക്കാർക്ക് അനുഗ്രഹമായി.. ഗുജറാത്തിൽ 150 സീറ്റുകൾ നേടി ബിജെപി ഭരണത്തിലെത്തും!!

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്തിൽ 150ന് മേൽ സീറ്റുകൾ നേടി ബി ജെ പി ഭരണത്തുടർച്ചയുണ്ടാക്കുമെന്ന് പാർട്ടി ദേശീയ പ്രസിഡണ്ട് അമിത് ഷാ. ബി ജെ പി പാർട്ടി പാർലമെന്ററി കാര്യ യോഗത്തിന് മുന്നോടിയായി സംസാരിക്കവേയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

കൊറിയയിലെ അറുപത്തി ഒൻപത്... എന്താണീ വദനസുരതം.. എന്താണ് വദനസുരതത്തിന്റെ ചരിത്രം.. എല്ലാം വിശദമായി!!

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി വിജയ് റൂപാനിയെ തന്നെയാണ് കാണുന്നത് എന്ന് സൂചനയും ഷാ നൽകി. ധൈര്യമുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കൂ എന്ന് അമിത് ഷാ വെല്ലുവിളിക്കുകയും ചെയ്തു.

അനുഗ്രഹമായി ജിഎസ്ടി

അനുഗ്രഹമായി ജിഎസ്ടി

മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രത്യേകിച്ച് ജി എസ് ടി, വോട്ടര്‍മാരില്‍ വലി അതൃപ്തിയുണ്ടാക്കും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും മറ്റ് എതിരാളികളും. എന്നാല്‍ അമിത് ഷാ പറയുന്നത് ജി എസ് ടി ഗുജറാത്തിലെ കച്ചവടക്കാര്‍ക്ക് അനുഗ്രഹമായി എന്നാണ്. അതുകൊണ്ട് തന്നെ ഇത് വോട്ടിങില്‍ പ്രതിഫലിക്കുകയും ചെയ്യും.

അമിത് ഷായുടെ പ്രവചനം

അമിത് ഷായുടെ പ്രവചനം

182 അംഗ ഗുജറാത്ത് അസംബ്ലിയില്‍ 150ന് സീറ്റിന് മേല്‍ നേടി ബി ജെ പി ഭരണം തുടരുമെന്നാണ് അമിത് ഷാ പ്രവചിക്കുന്നത്. 2012 അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കിട്ടിയത് 116 സീറ്റുകളാണ്. നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാനിയെ തന്നെയാണ് മുഖ്യമന്ത്രിയായി ബി ജെ പി കാണുന്നത് എന്ന സൂചനയും അമിത് ഷാ നല്‍കി.

ഭരിക്കാന്‍ അത്രയൊന്നും വേണ്ട

ഭരിക്കാന്‍ അത്രയൊന്നും വേണ്ട

ഹര്‍ദീക് പട്ടേലിന്റെ സഹായത്തോട ഇത്തവണ ബി ജെ പിയെ അട്ടിമറിക്കാം എന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സ്വപ്‌നം കാണുമ്പോഴാണ് അമിത് ഷാ 150 സീറ്റിന്റെ കണക്ക് പറഞ്ഞ് പേടിപ്പിക്കുന്നത് എന്നതാണ് രസകരം. 182 അംഗ അസംബ്ലിയില്‍ ഭരിക്കാന്‍ വേണ്ടി വെറും 92 സീറ്റുകള്‍ മതി. ഇപ്പോള്‍ 116 സീറ്റുള്ള ബി ജെ പി 150ല്‍ എത്തണമെങ്കില്‍ 34 സീറ്റ് കൂടി അധികം പിടിക്കണം.

കോണ്‍ഗ്രസിന് അടിയോടടി

കോണ്‍ഗ്രസിന് അടിയോടടി

2002 മുതല്‍ കോണ്‍ഗ്രസ് തിരിച്ചുവരവിനെക്കുറിച്ച് പറയുന്നുണ്ട്. ഇപ്പോഴും പറയുന്നുണ്ട്. 2022 തിരഞ്ഞെടുപ്പിന് ശേഷവും അവര്‍ ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കും - ക്രൂരമായിട്ടാണ് അമിത് ഷാ കോണ്‍ഗ്രസിനെ ആക്രമിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ തിരഞ്‌ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്നും ഷാ വെല്ലുവിളിച്ചു.

അമിത് ഷായുടെ ആത്മവിശ്വാസം

അമിത് ഷായുടെ ആത്മവിശ്വാസം

ഹര്‍ദീക് പട്ടേലിനോ ശങ്കര്‍ സിങ് വഗേലയുടെ ജന വികല്‍പ് പാര്‍ട്ടിക്കോ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും ചെയ്യാനുണ്ടെന്ന് അമിത് ഷാ വിശ്വസിക്കുന്നില്ല. ഗുജറാത്തില്‍ മൂന്നാം മുന്നണിക്ക് ഒരുകാലത്തും റോളില്ല എന്നാണ് ഷാ ഇതേക്കുറിച്ച് പറയുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂസ് 18 സംഘടിപ്പിച്ച ഗുജറാത്തീസ് അജണ്ട ഗുജറാത്ത് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്യങ്ങള്‍ അത്ര എളുപ്പമാണോ

കാര്യങ്ങള്‍ അത്ര എളുപ്പമാണോ

എന്നാല്‍ അമിത് ഷാ പറയുന്ന അത്രയും എളുപ്പമാണോ ഗുജറാത്തില്‍ ബി ജെ പിക്ക് കാര്യങ്ങള്‍ എന്ന് കണ്ട് തന്നെ അറിയണം. രണ്ട് ഘട്ടങ്ങളിലായി അടുത്ത മാസമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 9നും 14നുമാണ് തിരഞ്ഞെടുപ്പ്. ഹിമാചല്‍ പ്രദേശിനൊപ്പം ഡിസംബര്‍ 18ന് വോട്ടെണ്ണല്‍ നടക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Gujarat elections: Amit Shah predicts 150 seats for BJP

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്