കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടപ്പെട്ട 'പ്രതാപം' തിരിച്ചുപിടിക്കണം; ബിജെപി നീക്കം അതീവ ജാഗ്രതയോടെ

Google Oneindia Malayalam News

അഹമ്മദാബാദ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ശ്രമിക്കുന്നത് ഗുജറാത്തില്‍ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ച് പിടിക്കാന്‍. 27 വര്‍ഷമായി ഗുജറാത്തില്‍ അധികാരത്തിലുണ്ടെങ്കിലും 2017 ല്‍ ആദ്യമായി ബി ജെ പിയുടെ സീറ്റ് നില രണ്ടക്കത്തില്‍ ഒതുങ്ങിയിരുന്നു. 182 അംഗ നിയമസഭയില്‍ 99 സീറ്റാണ് കഴിഞ്ഞ തവണ ബി ജെ പിക്ക് ലഭിച്ചിരുന്നത്.

ഇതിന് മുന്‍പ് അധികാരത്തിലെത്തിയ എല്ലാ തെരഞ്ഞെടുപ്പിലും ബി ജെ പി നൂറോ അതിലേറെയോ സീറ്റില്‍ സംസ്ഥാനത്ത് വിജയിക്കാനായിരുന്നു. അതിനാല്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ നാണക്കേട് കഴുകി കളയാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇതിനുള്ള ശ്രമം ബി ജെ പി 2017 ല്‍ തന്നെ തുടങ്ങിയിരുന്നു. ഇത്തവണ സംസ്ഥാനത്തെ പ്രബല വിഭാഗമായ പട്ടീദാറുകളെയും താക്കൂറുകളേയും ഒപ്പം നിര്‍ത്താനാകും എന്നാണ് ബി ജെ പി കരുതുന്നത്.

1

കഴിഞ്ഞ തവണ ബി ജെ പിയുടെ വോട്ട് ശതമാനത്തില്‍ വിള്ളല്‍ വീഴ്ത്തിയത് പട്ടീദാറുകളും താക്കൂറുകളുമായിരുന്നു. ഇത്തവണ ഈ രണ്ട് വിഭാഗത്തിലേയും സംസ്ഥാനത്തെ മുഖങ്ങളായ ഹര്‍ദിക്ക് പട്ടേലിനേയും അല്‍പേഷ് താക്കൂറിനേയും സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ കാലാവസ്ഥ അനുകൂലമായതിനാല്‍ കാര്‍ഷിക മേഖലയും മെച്ചപ്പെട്ടു.

എന്റെ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി, സല്‍പേര് കളങ്കപ്പെടുത്തി; നികുതി വെട്ടിപ്പ് കേസില്‍ ഷാക്കിറഎന്റെ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി, സല്‍പേര് കളങ്കപ്പെടുത്തി; നികുതി വെട്ടിപ്പ് കേസില്‍ ഷാക്കിറ

2

പരുത്തിയുടെയും നിലക്കടലയുടെയും നല്ല വിളവെടുപ്പ് നടക്കുകയും കര്‍ഷകര്‍ക്ക് അവരുടെ പ്രയത്‌നത്തിന് മികച്ച വരുമാനം ലഭിക്കുകയും ചെയ്തു. ഇതോടൊപ്പം ബി ജെ പിക്കുള്ളില്‍ തന്നെയും സമൂലമായ മാറ്റം വരുത്തി. സര്‍ക്കാരില്‍ നന്നായി പ്രവര്‍ത്തിക്കാത്തവരെയും മികച്ച റിസള്‍ട്ടുണ്ടാക്കാത്തവരേയും മാറ്റിയ ബി ജെ പി കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയെ തന്നെ മാറ്റി പ്രതിഷ്ഠിക്കാനും ധൈര്യം കാണിച്ചു.

പുതിയ വീട്, കാര്‍, വസ്തു, ജോലി... എങ്ങനെ പോയാലും സൗഭാഗ്യം മാത്രം; ഭാഗ്യദേവത ഇനി ഈ രാശിക്കാര്‍ക്കൊപ്പംപുതിയ വീട്, കാര്‍, വസ്തു, ജോലി... എങ്ങനെ പോയാലും സൗഭാഗ്യം മാത്രം; ഭാഗ്യദേവത ഇനി ഈ രാശിക്കാര്‍ക്കൊപ്പം

3

പട്ടീദാര്‍ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള സൗരാഷ്ട്രയില്‍ 12 സീറ്റെങ്കിലും നേടാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. ഹാര്‍ദിക് പട്ടേലിനെ വിരാംഗമില്‍ നിന്ന് മത്സരിപ്പിക്കുന്നതിന് പുറമേ പട്ടീദാര്‍ വിഭാഗത്തിലെ ലുവ സമുദായത്തില്‍ നിന്നുള്ള രമേഷ് തിലാരയെയും ബി ജെ പി മത്സരിപ്പിക്കുന്നുണ്ട്. രമേഷ് തിലാരയ്ക്കായി ബി ജെ പിയില്‍ നിന്ന് മൂന്ന് തവണ എം എല്‍ എയായ നേതാവിനെയാണ് ഒഴിവാക്കിയത്.

'ഞാന്‍ സാനിയ.. ഞാന്‍ ഷൊയ്ബ്'; വിവാദങ്ങള്‍ക്കിടെ ഒന്നിച്ചെത്തി സാനിയയും മാലിക്കും, വീഡിയോ പുറത്ത്, ട്വിസ്റ്റ്'ഞാന്‍ സാനിയ.. ഞാന്‍ ഷൊയ്ബ്'; വിവാദങ്ങള്‍ക്കിടെ ഒന്നിച്ചെത്തി സാനിയയും മാലിക്കും, വീഡിയോ പുറത്ത്, ട്വിസ്റ്റ്

4

ബി ജെ പി സ്വന്തം നിലക്കും സൗരാഷ്ട്ര മേഖലയിലെ ആളുകളുമായി ഇടപഴകാനും കൂടുതല്‍ പരിശ്രമിച്ചു. കോണ്‍ഗ്രസ് വിട്ട് വന്ന വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ ബി ജെ പി പരീക്ഷിക്കുന്നുണ്ട്. 2017 മുതല്‍ 18 ഓളം എം എല്‍ എമാരാണ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയത്. അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ അപ്രതീക്ഷിത വെല്ലുവിളി ചില മണ്ഡലങ്ങളിലെങ്കിലും ബി ജെ പി നേരിടുന്നുണ്ട്.

5

സൂറത്തിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കാനും കോണ്‍ഗ്രസിനെ മറികടന്ന് മുഖ്യപ്രതിപക്ഷമാകാനും ആം ആദ്മിക്ക് സാധിച്ചിരുന്നു. ഡിസംബര്‍ 1, 5 തീയതികളില്‍ സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 8 ന് ആണ് വോട്ടെണ്ണല്‍.

English summary
Gujarat Assembly Election 2022: BJP learns lessons from 2017 and here is new strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X