കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയേക്കാള്‍ ഒരുമുഴം മുന്നേ എറിഞ്ഞ് കോണ്‍ഗ്രസ്; ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പൊടിപാറും

Google Oneindia Malayalam News

അഹമ്മദാബാദ് : ഗുജറാത്ത് തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഡിസംബര്‍ 1 നും ഡിസംബര്‍ 5 നും നടക്കും. 2022 ഡിസംബര്‍ 8 ന് ആണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇത്തവണ ഏത് വിധേനയും അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ വീണ്ടും അധികാരത്തില്‍ തുടര്‍ന്ന് ചരിത്രം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് ബി ജെ പിയുള്ളത് .

1

ഗുജറാത്തില്‍ ആര് വീഴും ആര് വാഴും; ചര്‍ച്ചയാകുന്ന ഘടകങ്ങള്‍, തിരഞ്ഞെടുപ്പ് ആവേശത്തിന് തുടക്കംഗുജറാത്തില്‍ ആര് വീഴും ആര് വാഴും; ചര്‍ച്ചയാകുന്ന ഘടകങ്ങള്‍, തിരഞ്ഞെടുപ്പ് ആവേശത്തിന് തുടക്കം

ഇപ്പോഴിതാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബി ജെ പിയേക്കാള്‍ ഒരു മുഴം മുന്നേ എറിഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 43 സ്ഥാനാര്ത്ഥികളുടെ ആദ്യ പട്ടിക കോണ്ഗ്രസ് വെള്ളിയാഴ്ച പുറത്തിറക്കി. ദില്ലിയില്‍ നിന്ന് പുറത്തിറക്കിയ പട്ടികയില്‍ പോര്‍ബന്തറില്‍ മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അര്‍ജുന്‍ മോധ്വാടിയയെയും ഗാന്ധിനഗര്‍ സൗത്തില്‍ നിന്ന് ഹിമാന്‍ഷു പട്ടേലിനെയും രാജ്‌കോട്ട് സൗത്തില്‍ നിന്ന് ഹിതേഷ്ഭായ് വോറയെയും മത്സരിക്കും.

2

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ അന്തിമമായി പ്രഖ്യാപിച്ചത്. മുന് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തത്. മറ്റ് പ്രമുഖ നേതാക്കള്‍് എ ഐ സി സി ആസ്ഥാനത്ത് യോഗത്തില്‍ പങ്കെടുത്തു.

3

പറക്കുംതളികയൊന്നുമില്ല..... ഇതുവരെ കണ്ടതെല്ലാം ചൈനീസ് ഡ്രോണുകള്‍, വെളിപ്പെടുത്തി പെന്റഗണ്‍പറക്കുംതളികയൊന്നുമില്ല..... ഇതുവരെ കണ്ടതെല്ലാം ചൈനീസ് ഡ്രോണുകള്‍, വെളിപ്പെടുത്തി പെന്റഗണ്‍

രണ്ട് പതിറ്റാണ്ടിലേറെയായി ബി ജെ പി അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായ മുകുള്‍ വാസ്‌നിക്, കെസി വേണുഗോപാല്‍, മൊഹ്‌സിന കിദ്വായി, ഗിരിജ വ്യാസ്, അംബിക സോണി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഗുജറാത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് രഘു ശര്‍മ്മ, പാര്‍ട്ടി സംസ്ഥാന യൂണിറ്റ് മേധാവി ജഗദീഷ് താക്കൂര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

4

അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭരണ വിരുദ്ധ വികാരം ആയുധമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇത്തവണ ആം ആദ്മിയും മത്സര രംഗത്തുള്ളത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. പണപ്പെരുപ്പം, തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം.

5

നോക്കൂ സുന്ദരമായ പൂന്തോട്ടം, ചെടികള്‍ക്കിടയില്‍ അതാ ഒരു കാവല്‍ നായ; 11 സെക്കന്‍ഡില്‍ കണ്ടെത്തണംനോക്കൂ സുന്ദരമായ പൂന്തോട്ടം, ചെടികള്‍ക്കിടയില്‍ അതാ ഒരു കാവല്‍ നായ; 11 സെക്കന്‍ഡില്‍ കണ്ടെത്തണം

സംഘപരിവാറിന്റെ ഹിന്ദുത്വ പരീക്ഷണശാലയായാണ് ഗുജറാത്തിനെ പണ്ടുമുതലേ കണക്കാക്കുന്നത്. 1998 മുതലുള്ള 24 വര്‍ഷത്തെ ബി ജെ പി ഭരണം സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതൃപ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കിയതായി രാഷ്ട്രീയ നിരീക്ഷകര്‍ക്ക് അഭിപ്രായമുണ്ട്. ഈ ഭരണ വിരുദ്ധ വികാരം കൈമുതലാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

6

ബി ജെ പി ഭരിച്ചിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും വിലക്കയറ്റവും തൊഴിലില്ലായ്മയും ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം വലിയ രീതിയില്‍ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Gujarat assembly election 2022: Congress announces candidate for Gujarat assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X