കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതാപകാലത്ത് കോണ്‍ഗ്രസ് തന്നെ പുലി; 30 കൊല്ലം ഭരിച്ചിട്ടും ആ റെക്കോഡ് തൊടാന്‍ പോലുമാകാതെ ബിജെപി

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കെ എക്‌സിറ്റ് പോള്‍ ബി ജെ പിക്ക് മിന്നും ജയം പ്രവചിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ റെക്കോഡ് ഇത്തവണയും തകര്‍ക്കപ്പെട്ടേക്കില്ല എന്നാണ് സൂചന. 2002 ല്‍ ബി ജെ പി നരേന്ദ്ര മോദിയുടെ കീഴില്‍ 182 ല്‍ 127 സീറ്റ് നേടിയുള്ള വിജയമാണ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ എക്കാലത്തേയും ഉയര്‍ന്ന സീറ്റ് നില.

എന്നാല്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസിന്റെ പ്രതാപ കാലത്ത് മികച്ച വിജയങ്ങള്‍ ആണ് ഗുജറാത്തില്‍ പാര്‍ട്ടി സ്വന്തമാക്കിയിരുന്നത്. 1985 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 149 സീറ്റും 55.55 ശതമാനം വോട്ടും നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്. സംസ്ഥാനത്ത് ഇന്നും തകര്‍ക്കപ്പെടാത്ത ഒരു റെക്കോര്‍ഡായി ഇത് തുടരുന്നു.

1

ഏകദേശം മൂന്ന് പതിറ്റാണ്ടായി അധികാരത്തിലുള്ള ബി ജെ പിക്ക് ഇതുവരെ ഈ റെക്കോഡ് തൊടാനായിട്ടില്ല. മാത്രമല്ല സംസ്ഥാനത്ത് മൂന്ന് തവണ 140-ഓ അതിലധികമോ സീറ്റുകള്‍ നേടിയ ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 1980ലെ തിരഞ്ഞെടുപ്പില്‍ 141 സീറ്റുകളും 1972ലെ തിരഞ്ഞെടുപ്പില്‍ 140 സീറ്റുകളും ആണ് കോണ്‍ഗ്രസ് നേടിയത്. അതേസമയം 1985 ലെ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് അവസാനമായി അധികാരത്തിലെത്താന്‍ കഴിഞ്ഞത്.

അഭ്യൂഹങ്ങള്‍ക്ക് വിരാമം.. സാനിയയും മാലിക്കും ഉടന്‍ ഒന്നിച്ചെത്തും; പുതിയ പ്രഖ്യാപനം<br />അഭ്യൂഹങ്ങള്‍ക്ക് വിരാമം.. സാനിയയും മാലിക്കും ഉടന്‍ ഒന്നിച്ചെത്തും; പുതിയ പ്രഖ്യാപനം

2

സംസ്ഥാനത്ത് കോണ്‍ഗ്രസ് അവസാനമായി ഏറ്റവും വലിയ ഒറ്റകക്ഷിയായതും ഈ തെരഞ്ഞെടുപ്പില്‍ തന്നെ. 1990 ലെ തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് നേടിയ സീറ്റുകള്‍ അതിന്റെ ഏറ്റവും താഴ്ന്ന നിലയില്‍ ആയിരുന്നു. ഏകദേശം 31 ശതമാനം വോട്ട് വിഹിതത്തോടെ വെറും 33 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 1995 ല്‍ 121 സീറ്റുമായി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തിയ ബി ജെ പി പിന്നീട് ഭരണത്തില്‍ നിന്ന് പിന്നോട്ട്ട പോയിട്ടില്ല.

കേവലം തദ്ദേശ തെരഞ്ഞെടുപ്പല്ല, എംസിഡി നഷ്ടപ്പെട്ടാല്‍ ബിജെപിയുടെ ദല്‍ഹിയിലെ 'പവര്‍' തീരും; ആപ്പ് കരുത്തരാകുംകേവലം തദ്ദേശ തെരഞ്ഞെടുപ്പല്ല, എംസിഡി നഷ്ടപ്പെട്ടാല്‍ ബിജെപിയുടെ ദല്‍ഹിയിലെ 'പവര്‍' തീരും; ആപ്പ് കരുത്തരാകും

3

അതേസമയം 1990 മുതല്‍ സംസ്ഥാനത്തെ ഓരോ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ആ വര്‍ഷം ഏതാണ്ട് 31 ശതമാനമായിരുന്ന പാര്‍ട്ടിയുടെ വോട്ട് വിഹിതം 2017 ല്‍ 43 ശതമാനമായി ഉയര്‍ന്നിരുന്നു. 2002 ല്‍ ഒഴികെ, 1990 നും 2017 നും ഇടയില്‍ കോണ്‍ഗ്രസ് നേടിയ സീറ്റുകളും തുടര്‍ച്ചയായി വര്‍ധിച്ചു. അധികാരത്തിന് പുറത്താണെങ്കിലും മൂന്ന് പതിറ്റാണ്ടായി സംസ്ഥാനത്ത് രണ്ടാമത്തെ വലിയ കക്ഷിയായി തുടരുന്നതും കോണ്‍ഗ്രസാണ്.

സ്വത്ത് താനെ കൈയില്‍ വന്ന് ചേരും, ഇനി വിപരീത രാജയോഗത്തിന്റെ സമയം; ഭാഗ്യരാശിക്കാര്‍ ഇവര്‍സ്വത്ത് താനെ കൈയില്‍ വന്ന് ചേരും, ഇനി വിപരീത രാജയോഗത്തിന്റെ സമയം; ഭാഗ്യരാശിക്കാര്‍ ഇവര്‍

4

മാത്രമല്ല കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം ഒരിക്കലും 30 ശതമാനത്തില്‍ കുറഞ്ഞിട്ടില്ല. 1998 മുതല്‍ ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ വോട്ട് വിഹിതം 35 ശതമാനത്തിന് മുകളിലാണ്. ഇത്തവണ ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്തുണ്ട് എന്നതിനാല്‍ എക്‌സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടായേക്കും.

English summary
Gujarat Assembly Election 2022: Congress have the best election victory in the history of the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X