കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെടുപ്പ് ദിവസം മോദിയുടെ റോഡ് ഷോ, അമിത് ഷായുടെ പ്രചരണം; പരാതിയുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ തെരഞ്ഞെടുപ്പ് ചട്ട ലംഘന ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടെടുപ്പ് ദിനത്തില്‍ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയത് തെരഞ്ഞെടുപ്പ് ചട്ട ലംഘനാണ് എന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര രംഗത്തെത്തി.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കും എന്ന് പവന്‍ ഖേര വ്യക്തമാക്കി. ഗുജറാത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ അമിത് ഷായ്‌ക്കൊപ്പം നരേന്ദ്ര മോദി ബി ജെ പിക്കായി പ്രചാരണം നടത്തിയെന്ന് പവന്‍ ഖേര ആരോപിച്ചു.

1

അമിത് ഷാ പ്രചാരണം നടത്തുന്നതും സംസാരിക്കുമ്പോള്‍ ബി ജെ പി എന്ന് മുദ്രാവാക്യം വിളിച്ചതയാും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ശേഷം പ്രധാനമന്ത്രി ഒരു വാക്ക് ഷോ നടത്തുകയായിരുന്നു, അത് നിരവധി ചാനലുകളില്‍ തത്സമയം നടത്തി. പ്രധാനമന്ത്രി ഇന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷവും പദയാത്ര നടത്തി.

എന്നെ പേടിക്കേണ്ട കാര്യമില്ല.. റിയാസിന് ചില പരിഗണനകള്‍ ലഭിച്ചേക്കാം.. കാരണമിത്; മനസ് തുറന്ന് എഎന്‍ ഷംസീര്‍എന്നെ പേടിക്കേണ്ട കാര്യമില്ല.. റിയാസിന് ചില പരിഗണനകള്‍ ലഭിച്ചേക്കാം.. കാരണമിത്; മനസ് തുറന്ന് എഎന്‍ ഷംസീര്‍

2

ഇത് ജനാധിപത്യത്തിന്റെ ധ്വംസനമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഈ വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തികഞ്ഞ നിഷ്‌ക്രിയത്വവും മൗനവുമാണ് നാം കണ്ടത് എന്നും പവന്‍ ഖേര പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അഹമ്മദാബാദിലെ വിവിധ പോളിംഗ് ബൂത്തുകളില്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്

3

വോട്ട് രേഖപ്പെടുത്താന്‍ അഹമ്മദാബാദിലെ റാണിപ്പിലെ നിഷാന്‍ പബ്ലിക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു. ഇതിന് എതിരെ ആണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ ബി ജെ പിയെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയിട്ടുണ്ട്.

കെകെ രമ ചെയറിലുള്ളപ്പോള്‍ പിണറായി 'സര്‍' എന്ന് വിളിക്കേണ്ടി വരും.. ചരിത്രമാകുന്ന തീരുമാനം, എന്ന് വരും ആ ദിനം?കെകെ രമ ചെയറിലുള്ളപ്പോള്‍ പിണറായി 'സര്‍' എന്ന് വിളിക്കേണ്ടി വരും.. ചരിത്രമാകുന്ന തീരുമാനം, എന്ന് വരും ആ ദിനം?

4

വോട്ടെടുപ്പ് ദിവസം ഒരിടത്തും റോഡ് ഷോ അനുവദിക്കില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വി വി ഐ പിമാരാണ്, അവര്‍ക്ക് എന്തും ചെയ്യാം എന്നായിരുന്നു മമത ബാനര്‍ജിയുടെ പരിഹാസം. അതേസമയം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉച്ചക്ക് 1 മണി വരെ 34.74 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

English summary
Gujarat Assembly Election 2022: Congress says Narendra Modi and Amit Shah violating election rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X