'കോണ്‍ഗ്രസ് പറയുന്നത് ആരും കേള്‍ക്കില്ല, എനിക്ക് അനുഭവമുണ്ട്..'; പരിഹാസവും വെല്ലുവിളിയുമായി ഹര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വിജയം സുനിശ്ചിതമാണ് എന്ന് കോണ്‍ഗ്രസ് വിട്ട ഹര്‍ദിക് പട്ടേല്‍. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമെന്ന് വിശ്വസിക്കപ്പെടുന്ന വിരാംഗം മണ്ഡലത്തില്‍ ബി ജെ പി ഇത്തവണ വിജയം പിടിച്ചെടുക്കും എന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തികളെ എപ്പോഴും അപമാനിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം ആരോപിച്ച.
സംസ്ഥാനത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിനേയും ആം ആദ്മിയേയും ഒരിക്കലും സംസ്ഥാനത്തെ ജനങ്ങള്‍ അംഗീകരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ ഡിസംബര്‍ 1, 5 തീയതികളില്‍ ആണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 8 ന് ഫലം അറിയാം. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമെന്ന് വിശ്വസിക്കപ്പെടുന്ന വിരാംഗം മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാകുന്നത് ഹര്‍ദിക് പട്ടേലാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിയമസഭാംഗത്വം രാജി വെച്ച് ബി ജെ പിയില്‍ ചേര്‍ന്ന ഗുജറാത്തിലെ നിരവധി മുന്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് ബി ജെ പി ഇത്തവണ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം മേയില്‍ ആണ് മുന്‍ വര്‍ക്കിംഗ് പ്രസിഡന്റും പ്രമുഖ പട്ടീദാര്‍ നേതാവുമായ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടത്. പട്ടേലിന് പുറമെ നിരവധി മുന്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സീറ്റുകളില്‍ നിന്ന് ബി ജെ പി സീറ്റ് നല്‍കിയിട്ടുണ്ട്.

ഞങ്ങളുടെ വിജയം ഞങ്ങള്‍ ഉറപ്പാക്കും. ബി ജെ പി 150-ലധികം സീറ്റുകളോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നു. ഇതിന് ഞങ്ങളുടെതായ സംഭാവന നല്‍കും. കഴിഞ്ഞ 5 വര്‍ഷവും ഞാന്‍ വിരാംഗം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. 10 വര്‍ഷത്തെ വികസനത്തിന്റെ വരള്‍ച്ച പച്ചപ്പാക്കി മാറ്റാനും പ്രധാനമന്ത്രി മോദിയുടെ നയങ്ങള്‍ നടപ്പിലാക്കാനും ഞാന്‍ പ്രവര്‍ത്തിക്കും, എന്നാണ് ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

ആം ആദ്മിയും കോണ്‍ഗ്രസും ഗുജറാത്തിന്റെ സംസ്കാരത്തിനും അഭിമാനത്തിനും എതിരാണ്. ഗുജറാത്തിലെ 7 കോടി ജനങ്ങള്‍ ഒരിക്കലും അവരെ ഇഷ്ടപ്പെടില്ല. സൗജന്യ വൈദ്യുതി നല്‍കുമെന്നാണ് അവര്‍ പറയുന്നത്. ഓരോ ഗുജറാത്തിയും സര്‍ക്കാരിന് സൗജന്യ വൈദ്യുതി നല്‍കുന്നുണ്ട്. ഇവിടെ എല്ലാ വീട്ടിലും സോളാര്‍ പാനല്‍ ഉണ്ട്. ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസ് പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

താന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന ആളാണ് എന്നും അക്കാര്യം തനിക്ക് നല്ല നിശ്ചയമുണ്ട് എന്നും ഹര്‍ദിക് പട്ടേല്‍ അവകാശപ്പെട്ടു.10 വര്‍ഷമായി കോണ്‍ഗ്രസ് ഇവിടെ നിന്ന് ജയിക്കുന്നുണ്ട്. എന്നാല്‍ ഇത് എന്റെ കൂടി മണ്ണാണ്. ബി ജെ പി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കും. എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടുവന്ന് വിരാംഗത്തില്‍ നിന്ന് വിജയിക്കാനായിരിക്കും തന്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications