കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈലന്റ് കില്ലറാവുമോ കോണ്‍ഗ്രസ്: പ്രചരണ തന്ത്രം അടിമുടി മാറ്റി പാർട്ടി, ഇത്തവണ പ്രതീക്ഷകളേറെ

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് ഇത്തവണ പുലർത്തുന്നത് വ്യത്യസ്ത പ്രചരണ തന്ത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പാർട്ടി ശ്രദ്ധയൂന്നി പോന്നിരുന്ന വിഷയങ്ങളില്‍ നിന്നും വലിയതോതില്‍ മാറിയുള്ള തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഇത്തവണ സംസ്ഥാനത്ത് പ്രധാന്യം കൊടുക്കുന്നത്. ഇതിനുള്ള ഏറ്റവും വ്യക്തമായ ഉദാഹരണമാണ് സോമാനാഥ് മഹാക്ഷേത്രവുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിക്കുന്ന നിലപാട്.

2017-ലെ പ്രചാരണ വേളയിൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സോമനാഥ് ക്ഷേത്രം സന്ദർശിച്ചത് വിവാദത്തിന് കാരണമായിയിരുന്നു. ഹിന്ദുവാണെന്ന് വിശേഷിപ്പിക്കാന്‍ തയ്യാറാകാത്ത ആളാണ് രാഹുല്‍ എന്ന് ബി ജെ പി ആരോപിച്ചപ്പോള്‍ പൂണൂല്‍ ധരിച്ച ബ്രഹ്മണനാണ് രാഹുലെന്നായിരുന്നു പാർട്ടിയുടെ അന്നത്തെ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ തലവനായിരുന്ന രൺദീപ് സുർജേവാലയുടെ പ്രതികരണം.

അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാന്‍ നേതാക്കള്‍ക്കും

എന്നാല്‍ ഇത്തവണ ഇത്തരം അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാന്‍ നേതാക്കള്‍ക്കും പ്രവർത്തകർക്കും പാർട്ടി പ്രത്യേക നിർദേശം നല്‍കിയിട്ടുണ്ടെന്നാണ് സോമനാഥ് ക്ഷേത്രത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള തുറമുഖ പട്ടണമായ വെരാവലിലെ പാർട്ടി പ്രവർത്തകർ വ്യക്തമാക്കുന്നത്. ഡിസംബർ ഒന്നിന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 89 സീറ്റുകളിലേക്കുള്ള പ്രചാരണത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച, സോമനാഥ്-വെരാവൽ സിറ്റിംഗ് മണ്ഡലം കോൺഗ്രസ് നിയമസഭാംഗമായ ബിമൽ ചുദാസാമയുടെ ശക്തിപ്രകടനത്തിന് സാക്ഷ്യം വഹിച്ചതും പാർട്ടിക്ക് പ്രതീക്ഷ നല്‍കുന്നു.

അവനോട് നാലഞ്ച് ഡയലോഗ് തിരിച്ചടിക്കാനുണ്ടായിരുന്നു: തല്‍ക്കാലം 'ബ്ലെസ്‌ലി' കേസ് വിടുകയാണ്: സൂരജ്അവനോട് നാലഞ്ച് ഡയലോഗ് തിരിച്ചടിക്കാനുണ്ടായിരുന്നു: തല്‍ക്കാലം 'ബ്ലെസ്‌ലി' കേസ് വിടുകയാണ്: സൂരജ്

പ്രാദേശിക വിഷയങ്ങളിലൂന്നിയാണ് കോണ്‍ഗ്രസ്

പ്രാദേശിക വിഷയങ്ങളിലൂന്നിയാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണം ശക്തിപ്പെടുത്തുന്നത്. ഇവയക്ക് പുറമെ വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ എന്നിവയാണ് പ്രചരണത്തിലുടനീളം കോണ്‍ഗ്രസ് ഉപയോഗിക്കുന്ന ആയുധങ്ങള്‍. ഇതാവട്ടെ ദേശീയ വിഷയങ്ങളുമായി കൂട്ടിക്കെട്ടാതെ പ്രാദേശിക വിഷയങ്ങളുമായി ബന്ധിപ്പിച്ചാണ് കോണ്‍ഗ്രസ് പ്രചരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിന് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങൾ ഈ വിഷയങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഒരു കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. വർഗ്ഗീയ വിഷയങ്ങള്‍ ജനങ്ങള്‍ മടുത്ത് കഴിഞ്ഞു. അവർക്ക് അവരുടെ ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റം പോലുള്ള വിഷയങ്ങളിലാണ് ശ്രദ്ധ "ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി) മേധാവി ജഗദീഷ് താക്കൂർ ദി ഹിന്ദുവിനോട് പറഞ്ഞു.

സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും: ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം കേടായോ, തിരിച്ചറിയാനുള്ള എളുപ്പവഴികള്‍

ഞങ്ങൾ വീടുവീടാന്തരം കയറിയിറങ്ങി ബിജെപിയുടെ


ഞങ്ങൾ വീടുവീടാന്തരം കയറിയിറങ്ങി ബിജെപിയുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടുകയാണ്. കർഷകരെ ബാധിച്ച കൊവിഡ് മഹാമാരിയോ ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിക്ഷോഭമോ ആകട്ടെ, ഇതിനോടൊന്നും ഭരണകൂടം വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. ഇപ്പോൾ ജനങ്ങള്‍ക്ക് ജീവിതച്ചെലവ് താങ്ങാനാവുന്നില്ല. ആളുകൾ ഈ വിഷയങ്ങളാണ് കൂടുതല്‍ ചർച്ച ചെയ്യുന്നതെന്നും താക്കൂർ പറഞ്ഞു.

വീടുതോറുമുള്ള പ്രചാരണങ്ങൾ, ബൂത്ത് തല യോഗങ്ങൾ

വീടുതോറുമുള്ള പ്രചാരണങ്ങൾ, ബൂത്ത് തല യോഗങ്ങൾ, ഗ്രാമപ്രദേശങ്ങളിലെ ഖത്‌ല പരിഷത്ത് അല്ലെങ്കിൽ ചാർപോയ് മീറ്റിംഗുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രം സംസ്ഥാനത്ത് കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കും സംസ്ഥാനത്ത് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. എന്നാൽ, ഭരണകക്ഷിയായ ബി.ജെ.പി.യുടെ പ്രധാന പ്രചാരകനായ പ്രധാനമന്ത്രിയുമായോ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സ്റ്റാർ പ്രചാരകനായി രംഗത്തിറക്കിയ ആം ആദ്മി പാർട്ടിയുമായോ (എഎപി) താരതമ്യപ്പെടുത്തുമ്പോൾ കോൺഗ്രസിന്റെ പ്രചാരണം ഏറെ നിശബ്ദമാണ്.

ഞങ്ങൾ ജനങ്ങൾക്കിടയിൽ ദൃശ്യമാണ്

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും സംസ്ഥാനത്തെ പ്രധാന തിരഞ്ഞെടുപ്പ് നിരീക്ഷകനായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും തന്റെ മുൻ ഡെപ്യൂട്ടി സച്ചിൻ പൈലറ്റുമായുള്ള നേതൃപോരാട്ടത്തിലേർപ്പെട്ടതും പാർട്ടിയുടെ ഗുജറാത്ത് പ്രചാരണത്തിന് തിരിച്ചടിയായതായും വിലയിരുത്തപ്പെടുന്നുണ്ട്. "ഞങ്ങൾ ഒട്ടും നിശബ്ദമല്ല. പകരം, ഞങ്ങൾ ജനങ്ങൾക്കിടയിൽ ദൃശ്യമാണ്," എന്നായിരുന്നു സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള പാർട്ടിയുടെ സ്ക്രീനിംഗ് കമ്മിറ്റിയുടെ തലവനും മുന്‍ കേരള പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.

ഏതെങ്കിലും ധ്രുവീകരണ പ്രചാരണങ്ങളെ

ഏതെങ്കിലും ധ്രുവീകരണ പ്രചാരണങ്ങളെ ചുറ്റിപ്പറ്റിയുള്ള പരസ്യമായ ചർച്ചകളോ ബിജെപിയുടെ കുത്തുവാക്കുകളോടുള്ള പ്രതികരണവും ഒഴിവാക്കാനും കോണ്‍ഗ്രസ് പരമാവധി ശ്രമിക്കുന്നു. തങ്ങളുടെ ഉന്നത നേതൃത്വത്തിനെതിരെയുള്ള വ്യക്തിപരമായ ആക്രമണമോ അയഞ്ഞ അഭിപ്രായമോ മുതലെടുക്കാൻ ബി.ജെ.പി അതിവേഗം ശ്രമിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, മോദിയെ രാവണനുമായി താരതമ്യപ്പെടുത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം "ഗുജറാത്തിന്റെ മകനോടുള്ള അപമാനം" എന്നായിരുന്നു ബി ജെ പി വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഇത്തരം പ്രചരണ തത്രങ്ങളില്‍ വീഴാതിരിക്കുകയെന്നതിലേക്ക് കോണ്‍ഗ്രസ് മാറിയത്.

English summary
Gujarat Assembly Election 2022; The Congress leadership has drastically changed its campaign strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X