കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രിയാകുക ഈ നേതാവ്; ഗുജറാത്തില്‍ സസ്‌പെന്‍സ് പൊട്ടിച്ച് അമിത് ഷാ

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയിച്ചാല്‍ മുഖ്യമന്ത്രിയാകുക ആര് എന്ന് വ്യക്തമാക്കി മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ബി ജെ പി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ആരായിരിക്കും മുഖ്യമന്ത്രിയാകുക എന്ന് അമിത് ഷാ സൂചന നല്‍കിയത്. സി എന്‍ എന്‍-ന്യൂസ് 18 നോട് ആയിരുന്നു അമിത് ഷായുടെ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെയാണ്.

1

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തന്നെ ആ സ്ഥാനത്ത് തുടരും എന്നാണ് അമിത് ഷാ അഹമ്മദാബാദില്‍ വെച്ച് പറഞ്ഞത്. 2021 സെപ്റ്റംബറില്‍ വിജയ് രൂപാണിക്ക് പകരമാണ് അപ്രതീക്ഷിതമായ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായത്. ഈ നീക്കം പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.

'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം

2

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തട്ടകത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും അധികാരത്തിലേറാന്‍ ആണ് ബി ജെ പിയുടെ ശ്രമം. അധികാരം കിട്ടിയാല്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭൂപേന്ദ്ര പട്ടേലാണ് എന്ന് അമിത് ഷായുടെ പ്രസ്താവന വ്യക്തമാക്കുന്നു.

വിദേശത്ത് ജോലി, ആഡംബര വാഹനം..; 10 ദിവസം കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് തുടര്‍ച്ചയായി ഭാഗ്യം വരുംവിദേശത്ത് ജോലി, ആഡംബര വാഹനം..; 10 ദിവസം കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് തുടര്‍ച്ചയായി ഭാഗ്യം വരും

3

നിലവില്‍ ഘട്ലോദിയ മണ്ഡലത്തിലെ എം എല്‍ എയായ ഭൂപേന്ദ്ര പട്ടേല്‍ ഇത്തവണും അതേ സീറ്റില്‍ നിന്നാണ് മത്സരിക്കുന്നത്. നേരത്തെ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി പൊതു സര്‍വേ നടത്തിയതിന് ശേഷം പാര്‍ട്ടി നേതാവ് ഇസുദന്‍ ഗാധ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.

'നിങ്ങളുടെ മാറിടം വലുതല്ല, മസാജ് ചെയ്യണം'; സാജിദ് ഖാനെതിരെ വീണ്ടും മീടു ആരോപണം, നടിയുടെ വെളിപ്പെടുത്തല്‍'നിങ്ങളുടെ മാറിടം വലുതല്ല, മസാജ് ചെയ്യണം'; സാജിദ് ഖാനെതിരെ വീണ്ടും മീടു ആരോപണം, നടിയുടെ വെളിപ്പെടുത്തല്‍

4

അതേസമയം മുഖ്യമന്ത്രിയെ ഇപ്പോള്‍ പ്രഖ്യാപിക്കേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഗുജറാത്തിലെ ആകെ 182 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 8 ന് ആണ് നടക്കുന്നത്

5

2017ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വിജയശതമാനം മുന്‍പത്തേതിനേക്കള്‍ കുറഞ്ഞിരുന്നു. രണ്ട് ദശാബ്ദത്തിന് ശേഷം ബി ജെ പിയുടെ സീറ്റ് നില മൂന്നക്കത്തില്‍ നിന്ന് രണ്ടക്കമായി കുറഞ്ഞ് 99 ല്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടി പ്രകടനം മെച്ചപ്പെടുത്തി.

English summary
gujarat assembly election 2022: who will be the next cm in gujarat, here is amit shah's reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X