കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ചരിത്രം രചിച്ച അമരക്കാര്‍: 15 മുഖ്യമന്ത്രിമാര്‍ 13 മന്ത്രിസഭകള്‍, 5 പതിറ്റാണ്ട് ഇങ്ങനെ!

Google Oneindia Malayalam News

രാജ്യം ഉറ്റുനോക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് ഗുജറാത്തിലേത്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ഫലം എന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടേയും സ്വന്തം തട്ടകം എന്ന രീതിയിലും 2017ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഏറെ ശരദ്ധയാകർഷിക്കുന്നുണ്ട്. 1960 മെയ് 1-ൽ ബോംബെ സംസ്ഥാനത്തിൽ നിന്നും ഗുജറാത്തി സംസാരിക്കുന്ന ജില്ലകളെ ഉൾപ്പെടുത്തി ഗുജറാത്ത് നിലവിൽ വന്നതിനുശേഷം 15 പേരാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിമാരായത്.

പ്രഥമ മുഖ്യമന്ത്രിയായ ജീവ്‌രാജ് നാരായൺ മേത്ത ഉൾപ്പെടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുന്നവരാണ് അവരിൽ കൂടുതലും. ഭാരതീയ ജനത പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നീ രാഷ്ട്രീയ പാർട്ടികളാണ് ഗുജറാത്തിലെ പ്രബല രാഷ്ട്രീയ പാർട്ടികൾ. സ്വതന്ത്ര പാർട്ടി, പ്രജ സോഷ്യലിസ്റ്റ് പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്(ഓർഗനൈസേഷൻ), ജനത പാർട്ടി, ജനത ദൾ, ജനത ദൾ(ഗുജറാത്ത്), രാഷ്ട്രീയ ജനത പാർട്ടി തുടങ്ങിയവയാണ് ഗുജറാത്തിൽ സജീവമായിരിക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികൾ

ജീലജ് നാരായൺ‌ മേത്തയായിരുന്നു ഗുജറാത്തിലെ പ്രഥമ മുഖ്യമന്ത്രി. 1238 ദിവസമായിരുന്നു അദ്ദേഹം ഭരണം കൈയ്യാളിയിരുന്നത്. രണ്ടാം ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തന്നെയായിരുന്നു വിജയം. 1962 മുതൽ 1966 വരെയായിരുന്നു സർക്കാരിന്റെ കാലാവധി. 113 സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസിന്റെ രണ്ടാം സർക്കാർ അധികാരത്തിലെത്തിയത്. സ്വതന്ത്രർ 26ഉം പിഎസ്പിക്ക് ഏഴുമായിരുന്നു സീറ്റ് നില. ബൽവാന്ത്രയ് മെഹ്ത്തയും ഹിതേന്ദ്ര ദേസായിയും മുഖ്യമന്ത്രി കസേര പങ്കിടുകയായിരുന്നു.

Gujarat

168 സീറ്റുകളിൽ നടന്ന് മൂന്നാം നിയമസഭയിലും കോൺഗ്രസിന് തന്നെയായിരുന്നു മേൽക്കോയ്മ. കോൺഗ്രസിന് 93 സീറ്റായിരുന്നു ലഭിച്ചത്. 66 സ്വതന്ത്രരും വിജയിച്ചു. ഹിതേന്ദ്ര കനയ്യാലാൽ ദേശായ് ആയിരുന്നു ഗുജറാത്തിലെ മൂന്നാം സർക്കാരിന്റെ കപ്പിത്താൻ. 2062 ദിവസമായിരുന്നു അദ്ദേഹം ഭരണം നടത്തിയത്. അതിനുശേഷം 1971 മുതൽ 1972 വരെ ഗുജറാത്തിൽ രാഷ്ട്രപതി ഭരണവും നിലവിൽ വന്നു.

തുടർന്ന് നടന്ന നാലാം നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസിനു തന്നെയായിരുന്നു മേൽക്കൈ. 168 സീറ്റുകൾക്ക് വേണ്ടി നടന്ന നാലാം നിയമസഭ തിരഞ്ഞെടുപ്പിൽ 140 സീറ്റുകളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേടിയത്. 16 സീറ്റുമായി എൻസിഒയും പിന്നിലുണ്ടായിരുന്നു. 1972 മുതൽ 73 വരെ ഘനശ്യാം ഓഝയും 1973 മുതൽ 74 വരെ ചമയൻഭായ് പട്ടേലും ഗുജറാത്തിലെ നാലാം സർക്കാരിലെ മുഖ്യമന്ത്രി കസേരകൾ പങ്കിടുകയായിരുന്നു. തുടർന്ന് 1974 മുതല‍‍ൽ 75 വരെ വീണ്ടും രാഷ്ട്രപതി ഭരണം നിലവിൽ വന്നു.

അഞ്ചാം ഗുജറാത്ത് സർക്കാറിന്റെ മുഖ്യമന്ത്രിമാരായി മുന്ന് പേരാണ് ചുമതലയേറ്റിരുന്നത്. അഞ്ചാം നിയമസഭയിലെ സീറ്റ് നില ഇന്ത്യൻ നാഷണൽ കോൺഗ്രസ് 75, നാഷണൽ കോൺഗ്രസ് ഓർഗനൈസേഷൻ 56, ബിജെഎസ് 18, കെഎൽപി 12 എന്ന നിലയിലായിരുന്നു. ഈ കാലഘട്ടത്തിൽ 1974 മുതൽ 75 വരെ ജനതാ മുന്നണിയിലെ ബാബുഭായ് ജെ പട്ടേലായിരുന്നു മുഖ്യമന്ത്രി. എന്നാൽ 76 മാർച്ച് മുതൽ ഡിസംബർ വരെ രാഷ്ട്രപതി ഭരണം നിലവിൽ വന്നു. തുടർന്ന് 76 മുതൽ 77 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മാധവ് സോളങ്കിയും 77 മുതൽ 80 വരെ ജനതാ പാർട്ടിയുടെ ബാബുഭായ് ജെ പട്ടേലും മുഖ്യമന്ത്രിമാരായി.

1980 ഫെബ്രുവരി മുതൽ ജൂൺ വരെ വീണ്ടും ഗുജറാത്തിന്റെ ഭരണം രാഷ്ട്രപതിയുടെ കൈകളിലായിരുന്നു. ആറാം മന്ത്രിസഭയുടെ തലപ്പത്ത് കോൺഗ്രസിന്റെ മാധവ് സിഗ് സോളങ്കിയായിരുന്നു. 141 സീറ്റോടെയായിരുന്നു കോൺഗ്രസ് അധികാരത്തിലെത്തിയത്. ജെപിക്ക് 21ഉം ബിജെപിക്ക് ഒമ്പത് സീറ്റും ലഭിക്കുകയായിരുന്നു. ആറാം നിയസഭ തിരഞ്ഞെടുപ്പു മുതലാണ് ബിജെപി സ്വതന്ത്രമായി ഗുജറാത്തിൽ മത്സരിക്കുന്നത്.

ഏഴാം നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് 149 സീറ്റുമായി അധികാരത്തിലേറുകയായിരുന്നു. ജെപിക്ക് 14ഉം ബിജെപിക്ക്11ഉം സീറ്റുകൾ ഏഴാം നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചു. അമർസിങ് ചൗധരി, മധവ് സിങ് സോളങ്കി എന്നിവരായിരുന്നു ഏഴാം മന്ത്രിസഭയുടെ മുഖ്യമന്ത്രിമാർ.

ഏട്ടാം നിയമസഭ തിരഞ്ഞെടുപ്പിൽ ജനത ദളിനായിരുന്നു ഭൂരിപക്ഷം 182 സീറ്റിൽ 137 സീറ്റും ജനത ദൾ-ബിജെപി സഖ്യം കരസ്ഥമാക്കി. കോൺഗ്രസിന് 33 സീറ്റും ലഭിച്ചു. ഏട്ടാം മന്ത്രിസഭയിൽ ജനത ദൾ-ബിജെപി സഖ്യത്തിന്റെ ചിമൻ ഭായ് പട്ടേലും ഇന്ത്യൻ നാഷണൽ കേൺഗ്രസിന്റെ ഛബിൽദാസ് മേത്തയും മുഖ്യമന്ത്രിമാരായിരുന്നു. നിരവദി രാഷ്ട്രീയ കളികൾ നടന്ന കാലഘട്ടമായിരുന്നു ഇത്.

ഒമ്പതാം നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുകയായിരുന്നു. 121 സീറ്റായിരുന്നു ബിജെപി കരസ്ഥമാക്കിയത്. കോൺഗ്രസ് 45 സീറ്റും കരസ്ഥമാക്കി. ബിജെപിയുടെസ കേളുഭായ് പട്ടേലും സുരേഷ് മേത്തയും അതുപോലെ ആർജെപിയുടെ ശങ്കർ സിങ് വകേലയും ദിലീപ് പരീക്കും മുഖ്യമന്ത്രി കസേര പങ്കിട്ടെടുക്കുകയായിരുന്നു.

ഒമ്പതാം നിയമസഭ മുചൽ ഗുജറാത്തിലെ ഭരണം നിലനിർത്താൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പത്താം നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക്117 സീറ്റായിരുന്നു ലഭിച്ചത്. കോൺഗ്രസിന് 53 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. കേശുഭായി പട്ടേലും നരേന്ദ്രമോദിയുമായിരുന്നു പത്താം മന്ത്രിസഭയിലെ മുഖ്യമന്ത്രിമാർ. 182 നിയമസഭ മണ്ഡലത്തിൽ‌ നടന്ന പതിനൊന്നാം നിയമസഭ തിരഞ്ഞെടുപ്പിൽ 127 സീറ്റുമായാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസ് 51 സീറ്റിലൊതുങ്ങി. നരേന്ദ്രമോദിയായിരുന്നു മുഖ്യമന്ത്രി. പന്ത്രണ്ടാം മന്ത്രിസഭയിലും മോദി തന്നെയായിരുന്നു മുഖ്യമന്ത്രി. 117 സീറ്റുകൾക്ക് വിജയിച്ചാണ് മോദി മുഖ്യമന്ത്രി കസേര ഉറപ്പിച്ചത്. കോൺഗ്രസിന് നില മെച്ചപ്പെടുത്താൻ കഴിഞ്ഞെങ്കിലും 59 ൽ‌ ഒതുങ്ങേണ്ടി വന്നു. പിന്നീട് നടന്ന പതിമൂന്നാം നിയമസഭ തിര‍ഞ്ഞെടുപ്പിൽ 116 സീറ്റുമായി വീണ്ടും മോദി അധികാരത്തിലെത്തി. കോൺഗ്രസിന് 60ല സീറ്റാണ് ലഭിച്ചത്. എന്നാൽ മോദിക്ക് അഞ്ച് വർഷം മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ കഴിഞ്ഞില്ല. മോദി രാജിവെച്ച് പതിനഞ്ചാം ഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും അദ്ദേഹത്തിന്റെ സഹപ്രവർത്തകയായ ആനന്ദിബെൻ പട്ടേൽ ഗുജറാത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി 2014 മെയ് 22-ൽ സത്യപ്രതി‍ജ്ഞയും ചെയ്തു. ആനന്ദിബെൻ പട്ടേലിന്റെ രാജിയ്ക്ക് ശേഷം 2016 ആഗസ്റ്റ് 7-ൽ വിജയ് രൂപാണി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു. ഗുജറാത്തിൽ ഏറഅറുവും കൂടുതൽ മുഖ്യമന്ത്രി കസേരയിൽ ഇരുന്നത് നരേന്ദ്രമോദിയാണ്.

English summary
Gujarat Assembly Election history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X