ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്; എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍

  • By: Desk
Subscribe to Oneindia Malayalam

ദില്ലി: അടുത്തമാസം നടക്കാന്‍ പോകുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി തനിച്ച് മത്സരിക്കും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്‌ന്റെ 77പേരുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിനു പിന്നാലെയാണ് എല്‍സിപിയുടെ തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി

കോണ്‍ഗ്രസ്സുമായി ആദ്യഘട്ടത്തില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും കോണ്‍ഗ്രസ് അത് മുഖവിലക്കെടുക്കാതെ വൈകിപ്പിച്ചെന്നും എന്‍സിപി നേതാവ് പഫുല്‍ പട്ടേല്‍ പറഞ്ഞു. ഒറ്റയ്ക്ക് മത്സരിച്ചാല്‍ പരമാവധി സീറ്റുകളില്‍ മത്സരിച്ച് ജയിക്കാമെന്ന് എന്‍സിപിക്ക് ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞു.

ncp

കഴിഞ്ഞ ഒന്നര വര്‍ഷമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും പഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കുക. ഒന്നാംഘട്ടം ഡിസംബര്‍ 9നും രണ്ടാം ഘട്ടം ഡിസംബര്‍ 14നും നടക്കും. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍.

ബിജെപി ആദ്യ ഘട്ട പട്ടിക ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. പട്ടിക പുറത്ത വന്നതോടെ ബിജെപിയില്‍ നേതാക്കള്‍ രാജിവെച്ച സംഭവം പാര്‍ട്ടിക്ക് വലിയ തലവേദന സൃഷ്രടിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച്ചയാണ് കോണ്‍ഗ്രസിന്‍റെ ആദ്യ ഘട്ട പട്ടിക പുറത്ത് വന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് ഏറെ അത്മവിശ്വാസത്തിലാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ശക്തമായി പ്രചരണ രംഗത്തുണ്ട്.

English summary
ncp will contesting alone in gujarath assembly elections. says ncp leader praful patel. ncp has confidence and will gt maximum number of seats inelection.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്