കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ടീദാറുകള്‍ക്ക് ബിജെപിയെ താല്‍പര്യമില്ല, പക്ഷേ വോട്ട് ചെയ്യും; കാരണം കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: അഞ്ച് വര്‍ഷം മുമ്പ് കോണ്‍ഗ്രസിനെ കൈയ്യും നീട്ടി സ്വീകരിച്ചവരാണ് ഗുജറാത്തിലെ പാട്ടീദാര്‍ വിഭാഗം. എന്നാല്‍ ഇന്ന് അവര്‍ കോണ്‍ഗ്രസിനെ വിശ്വസിക്കുന്നേയില്ല. അതിന് കാരണം കോണ്‍ഗ്രസിലെ കൂട്ട കൂറുമാറ്റങ്ങളും, ജയിച്ചാല്‍ കഴിഞ്ഞാല്‍ മഷിയിട്ട് നോക്കിയാലും പോലും കാണാന്‍ പറ്റാത്ത അവസ്ഥയും. ഇത്തവണയും പാട്ടീദാര്‍ കോട്ടയായ സൗരാഷ്ട്ര മേഖലയില്‍ മാറ്റമൊന്നുമില്ല.

ബിജെപിക്കെതിരെ ഇവിടെ ശക്തമായ രോഷം നിലനില്‍ക്കുന്നുണ്ട്. നല്ലൊരു ശ്രമം നടത്തിയാല്‍ വോട്ടുകളും പോരും. പക്ഷേ അത് മുതലെടുക്കാനുള്ള ഒരു പാര്‍ട്ടിയും ഇവിടെയില്ല. ആംആദ്മി പാര്‍ട്ടിയെ വിശ്വസിച്ച് തുടങ്ങാത്തതും മറ്റൊരു പ്രശ്‌നമാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

2017ല്‍ മുപ്പത് സീറ്റുകളാണ് സൗരാഷ്ട്ര-കച്ച് മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേടിയത്. ഇതിന് കാരണമായത് പാട്ടീദാര്‍ പ്രക്ഷോഭവും. ബിജെപി നേടിയത് 23 സീറ്റായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഇവിടെ കോണ്‍ഗ്രസ് ഇല്ല എന്ന് തന്നെ പറയാം. സമരത്തിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിന് കിട്ടിയില്ല. പാട്ടീദാര്‍ സമര നേതാക്കളെല്ലാം ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. ഹര്‍ദിക് പട്ടേല്‍ അടക്കം പാര്‍ട്ടി വിട്ടു. മോര്‍ബിക്കടുത്ത് തന്നെയുള്ള തന്‍കാര സീറ്റ് തന്നെ അതിന് ഉദാഹരണമാണ്.

2

4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍

തന്‍കാരയില്‍ 50 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ചത്. 56 ശതമാനം വോട്ട് കോണ്‍ഗ്രസിന്റെ ലളിതാഭായ് കാഗതാര നേടിയിരുന്നു. ഇതൊരു കാര്‍ഷിക മേഖലയാണ്. രാഷ്ട്രീയ രംഗം ഇവിടെ കലുഷിതമാണ്. പക്ഷേ കോണ്‍ഗ്രസ് ഇപ്പോഴും കളത്തിന് പുറത്താണ്. കാര്‍ഷിക വിളകള്‍ക്ക് ചെലവേറുന്നതും, കാര്‍ഷിക വൃത്തി നടത്തുന്നത് നഷ്ടത്തിലാവുന്നതുമെല്ലാം രോഷം ആളിക്കത്തിക്കുന്നതാണ്. ജലസേചന സൗകര്യവും കാര്യമായിട്ടില്ല.

3

അതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണംഅതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണം

ഈ പറഞ്ഞ ഘടകങ്ങളൊന്നും കര്‍ഷകരെ പക്ഷേ ബാലറ്റ്‌പെട്ടിയില്‍ നിന്ന് അകറ്റില്ല. അവര്‍ ബിജെപിക്ക് തന്നെ വോട്ട് ചെയ്യും. ബിജെപിയെ ഒരു പാഠം പഠിപ്പിക്കാനാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. അതൊരു അബദ്ധമായി പോയെന്ന് കര്‍ഷക സഹോദരങ്ങളായ രമേശ് ഭായ് ഭാഗ്യയും അശ്വിന്‍ ഭാഗ്യയും പറയുന്നു. കേന്ദ്രത്തിലും അഹമ്മദാബാദിലും ബിജെപി സര്‍ക്കാരാണ് ഉള്ളത്. ബിജെപിക്ക് വോട്ട് ചെയ്യാതെ ഇവിടെ വികസന പദ്ധതികളൊന്നും വരില്ല. കോണ്‍ഗ്രസിന് ഒന്നും ചെയ്യാനാവില്ലെന്നും സഹോദരന്‍മാര്‍ പറഞ്ഞു.

4

അതേസമയം എഎപിക്ക് വോട്ട് ചെയ്യാനും ഇവര്‍ക്ക് താല്‍പര്യമില്ല. കേശുഭായിക്ക് പറ്റാത്ത കാര്യം എങ്ങനെയാണ് കെജ്രിവാളിനെ കൊണ്ട് സാധിക്കുകയെന്ന് ഇവര്‍ ചോദിക്കുന്നു. കേശുഭായ് പട്ടേല്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി നോക്കിയെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ എംഎല്‍എമാരില്‍ സൗരാഷ്ട്ര-കച്ച് മേഖലയില്‍ നിന്നുള്ള ഒന്‍പത് പേരാണ് ബിജെപിയിലേക്ക് കൂറുമാറിയത്. അതും തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ. ഇതില്‍ മൂന്ന് പേര്‍ പട്ടേല്‍ നേതാക്കളാണ്. ഏത് നിമിഷവും കൂറുമാറുന്നവരാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍. അവര്‍ക്കെന്തിനാണ് വോട്ട് ചെയ്യുന്നതെന്നാണ് പലരും ചോദിക്കുന്നത്.

5

SKIN: മുഖം വെട്ടിത്തിളങ്ങും, കണ്ണെടുക്കാനേ തോന്നില്ല; ചര്‍മകാന്തിക്ക് ഈ സ്‌കിന്‍ കെയറുകള്‍ ഉപയോഗിക്കൂ!!

വോട്ടര്‍മാര്‍ ഇത്തവണ കൈവിടുമെന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. വിശ്വാസത തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കില്ലെന്ന് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. 2017ലെ അതേ സാഹചര്യം തന്നെയാണ് സൗരാഷ്ട്രയിലുള്ളതെന്ന് ഈ മേഖലയുടെ ചുമതലയുള്ള രാമകിഷന്‍ ഓജ പറയുന്നു. അടിയൊഴുക്കുകള്‍ ശക്തമാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷം. പക്ഷേ വിജയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഓജ പറയുന്നു. എന്നാലും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
gujarat assembly election: patidars in gujarats have discontent against bjp but never vote for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X