കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

GujaratElection2017: പാട്ടിദാര്‍ വിഭാഗത്തിന്റെ മനസ്സ് നിര്‍ണായകം, വോട്ടെടുപ്പ് പുരോഗമിക്കുന്നു

  • By Staff
Google Oneindia Malayalam News

പോളിങ് ശതമാനം 69ലെത്തി, വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നു

5.00: വികസനം മാത്രമാണ് ഇന്ത്യയ്ക്ക് മുന്നോട്ട് കുതിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഹ്‌സാനയില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.
ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. നാലുമണിവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് പോളിങ് ശതമാനം 69 ശതമാനമാണ്. അഞ്ചു മണിയോടെ വോട്ടെടുപ്പ് അവസാനിച്ചിട്ടുണ്ട്.്.

3.55:

40.47% പോളിങ്, വോട്ടിങ് യന്ത്രത്തിന്റെ പേരില്‍ തര്‍ക്കം
3.10: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ രണ്ടു മണി വരെ 4047 ശതമാനം പോളിങ് രേഖപ്പെടുത്തി. അതിനിടെ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

ഗുജറാത്ത് ഉച്ചവരെ 31% പോളിങ്, പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി

1.45: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ഉച്ചവരെ 31% പോളിങ് രേഖപ്പെടുത്തി. വിവിധ ബൂത്തുകളില്‍ ഇല്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പാട്ടിദാര്‍ വിഭാഗത്തിന്റെ മനസ്സ് നിര്‍ണായകം

12.40: കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വിലയിരുത്തല്‍ കൂടിയായിരിക്കും ഗുജറാത്ത് തിരഞ്ഞെടുപ്പ് വിധിയെന്ന് കരുതുന്നു. പാട്ടിദാര്‍ വിഭാഗത്തിന്റെ പിന്തുണയും ഭരണ വിരുദ്ധവികാരവും കൂടിചേരുന്നതോടു കൂടി ഭരണത്തിലെത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് സ്വപ്‌നം കാണുന്നത്.

12.25:

11:00:

10:00: ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര വോട്ട് രേഖപ്പെടുത്തി. വിദയാലയ ബൂത്തിലെത്തിയാണ് പുജാര വോട്ട് രേഖപ്പെടുത്തിയത്.

9:25വോട്ടിംഗ് മെഷീനുകള്‍ പണി മുടക്കി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ബിജെപിയ്ക്ക് തിരിച്ചടി!!

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‌ അഞ്ച് ജില്ലകളില്‍ വോട്ടിംഗ് മെഷീന് തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തുു. ഇതോടെ ഗാന്ധിനഗറില്‍ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കച്ച് രത്നാല്‍ എന്നിവിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുകള്‍ അനുഭവപ്പെട്ടിരുന്നു.

9:00: ബിജെപിയ്ക്ക് തടസ്സങ്ങളില്ലെന്ന് വിജയ് രുപാനി: മുഖ്യമന്ത്രി രാജ്കോട്ടില്‍ വോട്ട് രേഖപ്പെടുത്തി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തടസ്സങ്ങളില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. രാജ്കോട്ടില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് രൂപാനി ഇക്കാര്യം വ്യക്തമാക്കിയത്. രാവിലെ ഒമ്പത് മണിക്കാണ് വിജയ് രൂപാനി വോട്ട് ചെയ്യാനെത്തിയത്.

8:30:

8.00: ഗുജറാത്ത് നിയമസഭയിലെ 89 സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയും ബിജെപിയുടെ പ്രകടന പത്രികയും

7.10: രാവിലെ എട്ടുമണി മുതല്‍ അഞ്ച് മണി വരെയാണ് പോളിങ്. മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിക്കെതിരേ നടത്തിയ മോശം പരാമര്‍ശവും പോളിങിന് 24 മണിക്കൂര്‍ മുമ്പ് മാത്രം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയും വിധിയെഴുത്തിനെ ബാധിക്കുമെന്നാണ് കരുതുന്നത്. ഗുജറാത്തില്‍ മൊത്തം 182 സീറ്റാണുള്ളത്. 2012ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ഒന്നാം ഘട്ടത്തിലെ 89 സീറ്റുകളില്‍ 69 എണ്ണവും ബിജെപി സ്വന്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് 22ഉം മറ്റുള്ളവര്‍ക്ക് നാലും സീറ്റുകള്‍ ലഭിച്ചു.

വീരമൃത്യു വരിച്ച പാട്ടീദാറുകളെ മറക്കരുത്, ബിജെപിയ്ക്ക് വോട്ടും ചെയ്യരുത്: ഗുജറാത്തില്‍ പോസ്റ്റര്‍, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് പണി കിട്ടും!! വീരമൃത്യു വരിച്ച പാട്ടീദാറുകളെ മറക്കരുത്, ബിജെപിയ്ക്ക് വോട്ടും ചെയ്യരുത്: ഗുജറാത്തില്‍ പോസ്റ്റര്‍, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് പണി കിട്ടും!!

മോദിക്ക് അഭിമാന പോരാട്ടം, രാഹുലിന് അഗ്നിപരീക്ഷ, ഗുജറാത്ത് പോളിങ് ബൂത്തിലേക്ക്

6.10: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് മേഖലകളിലെ 89 സീറ്റുകള്‍ക്കുവേണ്ടി 977 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 2.12 കോടി സമ്മതിദായകരാണ് ആ മേഖലയിലുള്ളത്.മുഖ്യമന്ത്രി വിജയ് രുപാനി (രാജ്‌കോട്ട് വെസ്റ്റ്), കോണ്‍ഗ്രസിന്റെ ശക്തിസിങ് ഗാഹില്‍(മണ്ഡാവി), പരേഷ് ധനാനി(അംറേലി) എന്നിവരാണ് ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍.

Gujarat Election Live

കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും അഭിഭാനപോരാട്ടമാണ് ഗുജറാത്തില്‍ നടക്കുന്നത്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് പതിവിലേറെ രാഷ്ട്രീയ ശ്രദ്ധ ആകര്‍ഷിയ്ക്കുന്നുമുണ്ട്. പ്രചാരണം അവസാനിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും തമ്മിലുള്ള പോരാട്ടം എന്ന നിലയിലേക്ക് ഉയര്‍ന്നു.

വടക്കന്‍ ഗുജറാത്തിലെ 93 സീറ്റുകള്‍ക്കുവേണ്ടിയുള്ള വോട്ടെടുപ്പ് വരുന്ന പതിനാലാം തിയ്യതിയാണ്. 18 തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുന്നത്. നവംബര്‍ 8ന് നടന്ന ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണല്‍ ഇതേ ദിവസമാണ്.

English summary
Gujarat goes to the polls on Saturday for the first phase of the assembly election being held in 89 seats of Saurashtra and South Gujarat regions with 977 candidates in the fray.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X