ആരാകും ഗുജറാത്ത് മുഖ്യമന്ത്രി? രാജിനല്‍കി രുപാനിയും മന്ത്രിമാരും, നിര്‍ണായക യോഗം ഇന്ന്!!

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതോടെ ഗുജറാത്തില്‍ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി കഴിഞ്ഞദിവസം മന്ത്രിമാരുടെ കൗണ്‍സിലില്‍ നിന്ന് രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടി ഗുജറാത്ത് ഗവര്‍ണര്‍ ഒപി കോഹ് ലി നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയായിരുന്ന രുപാനി ഔദ്യോഗിക രാജി സമര്‍പ്പിച്ചത്. വ്യാഴാഴ്ച ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനും മന്ത്രിമാര്‍ക്കുമൊപ്പം രാജ്ഭവന്‍ സന്ദര്‍ശിച്ച ശേഷമാണ് രുപാനി ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ മുഖ്യമന്ത്രിയുടെ പദവിയുടെ സംരക്ഷകനായി തുടരും.

ഗുജറാത്ത് നിയമസഭയിലെ എല്ലാ മന്ത്രിമാരുടേയും ഔദ്യോഗിക രാജിയും ഗവര്‍ണര്‍ ഒപി കോഹ് ലി സ്വീകരിച്ചതായി രാജ്ഭവനില്‍ നിന്ന് പുറത്തുവന്ന നിതിന്‍ പട്ടേല്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 182 നിയമസഭാ സീറ്റുകളിലേയ്ക്കായി നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ച ബിജെപിയ്ക്ക് ഗുജറാത്തില്‍ ഭരണത്തുടര്‍ച്ച ലഭിക്കുകയായിരുന്നു. കോണ്‍ഗ്രസിന് 77 സീറ്റുകളുമാണ് ലഭിച്ചത്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരുമാണ് വിജയിച്ചത്.

vijay-rupani

വെള്ളിയാഴ്ച പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എമാര്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്ന് അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തും. ബിജെപി സ്റ്റേറ്റ് യൂണിറ്റ് പ്രസിഡന്‍റ് ജിത്തു വഗാനിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. വിജയ് രുപാനിയ്ക്ക് പുറമേ നിതിന്‍ പട്ടേല്‍, ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗം മന്‍സൂഖ് മണ്ഡാവിയ എന്നീ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The newly elected BJP MLAs of Gujarat are likely to meet in Gandhinagar on December 22 to elect their leader who would be the next chief minister of the key western state, party sources said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്