ഉറി ആക്രമണം; ജവാന്മാരുടെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് ബിസിനസുകാരന്
അഹമ്മദാബാദ്: ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്ന് ഗുജറാത്തില്‍ നിന്നുള്ള ബിസിനസുകാരന്. പിപി സവാനി ഗ്രൂപ്പ് ഉടമ മഹേഷ് സവാനിയാണ് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കാന്‍ മുന്നോട്ടുവന്നിട്ടുള്ളത്.
വീരമൃത്യുവരിച്ച 18 ജവാന്മാരുടെ എല്ലാ മക്കളുടെയും ഡിഗ്രിവരെയുള്ള വിദ്യാഭ്യാസ ചെലവുകള്‍ മഹേഷ് സവാനി ഏറ്റെടുക്കും. കൂടാതെ, പെണ്‍കുട്ടികളുടെ വിവാഹ ചെലവുകളും വഹിക്കുമെന്ന് മഹേഷ് സവാനി അറിയിച്ചു. ഉറി ആക്രമണത്തിനുശേഷം ജവാന്മാരുടെ കുട്ടികളെ ടിവിയില്‍ കണ്ടതാണ് മഹേഷ് സവാനിയുടെ നല്ല മനസിന് പിന്നില്‍.

കുട്ടികളെക്കുറിച്ച് താന്‍ പത്രത്തിലൂടെയും ടെലിവിഷനിലൂടെയുമാണ് അറിഞ്ഞതെന്ന് മഹേഷ് സവാനി പറഞ്ഞു. ജവാന്മാരുടെ കുട്ടികളുടെ അവസ്ഥ മനസലിയിക്കുന്നതാണ്. അവരുടെ വിദ്യാഭ്യാസത്തിന് ഒരു തരത്തിലും വിഘാതമുണ്ടാകാന്‍ അനുവദിക്കരുത്. അതുകൊണ്ടുതന്നെ അക്കാര്യം ഏറ്റെടുക്കാന്‍ മുന്നോട്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസം മാത്രമല്ല, പെണ്‍കുട്ടികളുടെ വിവാഹച്ചെലവുകളും ഏറ്റെടുക്കും. മരിച്ച ജവാന്മാരുടെ അഡ്രസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സര്‍ക്കാരില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ കമ്പനിയുടെ അഞ്ചംഗസംഘം ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ച് വേണ്ടതുചെയ്യുമെന്നും മഹേഷ് സവാനി പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications