ഗുജറാത്ത് -ന്യൂസ് നാഷന്‍സ് സര്‍വെ: കോണ്‍ഗ്രസ്സിന് 54 ശതമാനം വോട്ട് കിട്ടുമെന്ന്

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെ ന്യൂസ് നാഷണ്‍ സര്‍വേ ഫലം പുറത്തു വന്നു. ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ സര്‍വെയാണ് ഇന്ത്യ നാഷണ്‍ നടത്തിയത്.

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 54 ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 41 ശതമാനമായിരിക്കും ഉണ്ടാവുക. അഞ്ച് ശതമാനം ഫലം പ്രവചനാതീതമായിരിക്കും.

ഗുജറാത്തില്‍ അടുത്ത തവണയും ബിജെപി തന്നെ അധികാരത്തില്‍ വരാന്‍ സാധ്യതയെന്നാണ് ടൈംസ് നൗ-വിഎംആര്‍ അഭിപ്രായ സര്‍വെ വ്യക്തമാക്കുന്നത്. ടൈംസ് നൗവിന്റെ ഫലം അനുസരിച്ച് 111 സീറ്റ് ബിജെപിക്ക് ലഭിക്കും. 150 സീറ്റെന്ന സ്വപ്‌ന തുല്യമായ നമ്പറിലെത്താന്‍ കഴിയില്ലെന്ന് ചുരുക്കം.
അതേ സമയം രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങി പ്രചാരണം നടത്തിയിട്ടും. കോണ്‍ഗ്രസിന് 2012ലെ തിരഞ്ഞെടുപ്പിനേക്കാളും 12 സീറ്റ് അധികത്തോടെ 68 എന്ന നമ്പറിലെത്താന്‍ മാത്രമേ സാധിക്കൂവെന്നാണ് പോള്‍ പറയുന്നത്.

BJP

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും പതിനാലിനും ആണ്. വോട്ടെണ്ണുന്നത് ഡിസംബര്‍ 18നും. ഗുജറാത്ത് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും അഭിഭാന പോരാട്ടമായാണ് കണക്കാക്കുന്നത്.

ഒരു ഭാഗത്ത് കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക, വികസന നയങ്ങളും മറുഭാഗത്ത് പുതിയ ഉണര്‍വോടു കൂടി കോണ്‍ഗ്രസിനെ നയിക്കുന്ന രാഹുല്‍ ഗാന്ധിയുടെ സ്വപ്‌നതുല്യമായ വാഗ്ദാനങ്ങളുമാണ് വോട്ടര്‍മാര്‍ വിലയിരുത്തുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Three days ahead of the elections, a News Nation ground zero poll survey of voters in Gujarat has predicted that Congress is leading in the state

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്