• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 വര്‍ഷത്തിന് ശേഷം ആദ്യമായി ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി; കോണ്‍ഗ്രസിന്റെ കോട്ട തകര്‍ക്കാനുറച്ച് ബിജെപി

Google Oneindia Malayalam News

അഹമ്മദാബാദ്: 20 വര്‍ഷത്തിന് ശേഷം ആദ്യമായി ഗുജറാത്തില്‍ ബി ജെ പിക്കായി ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ ഇറങ്ങുന്നു. ഗുജറാത്തിലെ വ്യാരാ നിയമസഭാ മണ്ഡലത്തില്‍ ബി ജെ പിക്കായി മോഹന്‍ കൊങ്കണി മത്സരിക്കും. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയും സിറ്റിംഗ് സീറ്റുമാണ് വ്യാരാ മണ്ഡലം.

വ്യാരയില്‍ നിന്ന് നാല് തവണ എം എല്‍ എയായ കോണ്‍ഗ്രസിന്റെ പുനജി ഗാമിത്തിനെതിരെ ആണ് ബി ജെ പി മോഹന്‍ കൊങ്കണിയെ മത്സരിപ്പിക്കുന്നത്. ആദിവാസി ആധിപത്യ പ്രദേശമായ താപി ജില്ലയിലെ വ്യാരായില്‍ 45 ശതമാനം ക്രിസ്ത്യാനികളാണ്. 48 കാരനായ മോഹന്‍ കൊങ്കണി ഡോള്‍വന്‍ താലൂക്കിലെ ഹരിപുര ഗ്രാമത്തില്‍ നിന്നുള്ളയാളാണ്.

1

കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് വ്യാരാ നിയമസഭാ മണ്ഡലം. 2.23 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയ പുനജി ഗാമിത്ത് 2007 മുതല്‍ വ്യാരാ നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വിജയിച്ച് വരുന്നുണ്ട്. അതേസമയം 1995 മുതല്‍ സജീവ ബി ജെ പി അംഗമാണെങ്കിലും മോഹന്‍ കൊങ്കണി സാമൂഹിക പ്രവര്‍ത്തകന്‍, കര്‍ഷകന്‍ എന്നീ നിലയിലും ശ്രദ്ധേയനാണ്.

'ഇത്ര വിശ്വാസമില്ലാത്തവരെങ്ങനെ ഒന്നിച്ച് ജീവിക്കും...?'; ടിക് ടോക് ദമ്പതികളുടെ ഈ പ്രതിജ്ഞ നിങ്ങളെ ഞെട്ടിക്കും!'ഇത്ര വിശ്വാസമില്ലാത്തവരെങ്ങനെ ഒന്നിച്ച് ജീവിക്കും...?'; ടിക് ടോക് ദമ്പതികളുടെ ഈ പ്രതിജ്ഞ നിങ്ങളെ ഞെട്ടിക്കും!

2

2015-ല്‍, താപ്പി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഹകരണ നേതാവ് മാവ്ജി ചൗധരിയ്‌ക്കെതിരെ മത്സരിച്ച് വിജയിച്ച മോഹന്‍ കൊങ്കണി നിലവില്‍ താപി ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ ആണ്. തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതിലും തന്നിലര്‍പ്പിച്ച വിശ്വാസത്തിനു ബി ജെ പിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് മോഹന്‍ കൊങ്കണി പറഞ്ഞു. ഡിസംബര്‍ ഒന്നിന് താന്‍ വ്യാരയില്‍ ചരിത്രം സൃഷ്ടിക്കും എന്നും അദ്ദേഹം അവകാശപ്പെട്ടു.

വിവാഹ നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വേര്‍പിരിയല്‍...; ആരാണ് സാനിയയുടെ മുന്‍ കാമുകന്‍ സൊഹ്‌റാബ്വിവാഹ നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വേര്‍പിരിയല്‍...; ആരാണ് സാനിയയുടെ മുന്‍ കാമുകന്‍ സൊഹ്‌റാബ്

3

എനിക്ക് അത് ഉറപ്പാണ്. വ്യാരയിലെ രാഷ്ട്രീയ അന്തരീക്ഷം മെച്ചപ്പെട്ടു. മണ്ഡലത്തിലെ 72,000 ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണ തനിക്ക് പ്രതീക്ഷിക്കാം എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടേത് സബ് കാ സാത്ത്, സബ് കാ വികാസ് എന്ന നിലപാടാണ് എന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് ആശങ്കകള്‍ പരിഹരിക്കാനും കഴിയുന്ന കാലമാണിത് എന്നാണ് അദ്ദേഹം പറയുന്നത്.

ശത്രുക്കള്‍ തോറ്റോടും, സമ്പത്ത് കുമിഞ്ഞ് കൂടും... ഭാഗ്യദേവത തലവര മാറ്റും; ഈ രാശിക്കാരുടെ സമയം തെളിഞ്ഞുശത്രുക്കള്‍ തോറ്റോടും, സമ്പത്ത് കുമിഞ്ഞ് കൂടും... ഭാഗ്യദേവത തലവര മാറ്റും; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു

4

182 അംഗ ഗുജറാത്ത് നിയമസഭയിലെ 27 ആദിവാസി സീറ്റുകളില്‍, കുറഞ്ഞത് എട്ട് സീറ്റുകളില്ലെങ്കിലും ക്രിസ്ത്യന്‍ ആധിപത്യമുള്ളതാണ്. എന്നാല്‍ കോണ്‍ഗ്രസ് വര്‍ഷങ്ങളായി ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ മാത്രമേ നിര്‍ത്താറുള്ളൂ. അതേസമയം ക്രിസ്ത്യന്‍ ഗോത്രവര്‍ഗക്കാരുടെ ബി ജെ പിയോടുള്ള വിരോധം 2007 ലെ തെരഞ്ഞെടുപ്പിനുശേഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

5

സംസ്ഥാന ഗവണ്‍മെന്റിന്റെ സഹകരണ സ്ഥാപനങ്ങളും ക്ഷീര പദ്ധതികളും ഗോത്രവര്‍ഗ അംഗങ്ങള്‍ക്ക് നേരിട്ട് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനാല്‍ ആദിവാസികള്‍ ഇതില്‍ ആകൃഷ്ടരാണ്. ഒഡീഷ കഴിഞ്ഞാല്‍ ഗുജറാത്താണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോത്രവര്‍ഗ വോട്ട് ബാങ്കുള്ള സ്ഥലം. അതിനാല്‍ വ്യാരയിലെ കാറ്റ് മാറി വീശി തുടങ്ങി എന്ന പ്രതീക്ഷയിലാണ് ബി ജെ പി

English summary
Gujarat Election 2022: first time after 20 years, a Christian candidate is contesting for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X