പാട്ടീദാറുകളെ പ്രീണിപ്പിച്ച് കോണ്‍ഗ്രസിന്‍റെ രണ്ടാം പട്ടിക: പുതിയ പട്ടികയില്‍ 40 പേര്‍

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യത്തെ സ്ഥാനാര്‍ത്ഥി പട്ടിക വിവാദമായതോടെ രണ്ടാമത്തെ പട്ടികയും പുറത്ത്. 40 പേരുള്‍പ്പെട്ട പട്ടികയാണ് പുറത്തിറക്കിയത്. പാട്ടീദാര്‍ നേതാക്കളെ കയ്യിലെടുക്കുന്നതിനായി ആദ്യത്തെ പട്ടികയില്‍ നാല് സ്ഥാനാര്‍ത്ഥികളുടെ പേരുകളിലും മാറ്റം വരുത്തിക്കൊണ്ടാണ് കോണ്‍ഗ്രസിന്‍റെ രണ്ടാമത്തെ പട്ടിക. ആദ്യം പുറത്തിറക്കിയ 77 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാല് പാട്ടീദാര്‍ നേതാക്കളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വര്‍ച്ച റോഡ് സ്ഥാനാര്‍ത്ഥി പ്രഫുല്‍ തൊഗാഡിയയ്ക്ക് ധിരു ഗജേര, ഭിക്ഷാഭായ് ജോഷിയ്ക്ക് പകരം ജുനഗധില്‍ അമിത് തുമ്മാര്‍, ബറൂച്ച് നിയമസഭാ മണ്ഡലത്തില്‍ നിന്ന് കിരണ്‍ ഠാക്കൂറിന് പകരം ജെയ്ഷ് പട്ടേലുമാണ് മത്സരിക്കുക. കാമ്രേജില്‍ നിലേഷ് കുംബാനിയാണ് അശോക് ജിരവാലയ്ക്ക് പകരം മത്സരിക്കുക. ഞായറാഴ്ച കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാക്കള്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് 77 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാല് പാട്ടീദാര്‍ നേതാക്കളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ പട്ടികയില്‍ പുതുതായി ഒമ്പത് പേരെക്കൂടി കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂറത്തിലെ ഭാവ്നഗറിലെ കോണ്‍ഗ്രസ് ഓഫീസാണ് പാട്ടീദാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

 പിന്നോക്ക വിഭാഗവും പാട്ടീദാറുകളും

പിന്നോക്ക വിഭാഗവും പാട്ടീദാറുകളും


പാട്ടീദാര്‍ സമുദായത്തില്‍ നിന്ന് 19 പേരും 11 ഉം പട്ടിക ജാതി വിഭാഗത്തില്‍ നിന്നും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 7 ഉം പേരെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു കോണ്‍ഗ്രസ് ആദ്യത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാട്ടീദാര്‍ സംവരണം സംബന്ധിച്ച് സമുദായ നേതാക്കളുമായി ധാരണയിലെത്തിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.

 പട്ടികയില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍

പട്ടികയില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, കമല്‍ നാഥ്, സച്ചിന്‍ പൈലറ്റ്, മധുസൂദന്‍ മിസ്ത്രി, ദീപക് ബബാരിയ, ജോതിരാദിത്യ സിന്ധ്യ, രാജീവ് ശുക്ല, മഹിള കോണ്‍ഗ്രസിന്‍റെ തലപ്പത്തിരിക്കുന്ന സുസ്മിത ദേവും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.യൂത്ത് കോണ്‍ഗ്രസ് തലവന്‍ അമരീന്ദര്‍ സിംഗിനെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് കോണ്‍ഗ്രസ് പട്ടിക. ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതും ഈ നേതാക്കളായിരിക്കും.

 തിര‍ഞ്ഞെടുപ്പ് പ്രചാരണം

തിര‍ഞ്ഞെടുപ്പ് പ്രചാരണം


ഗുജറാത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ അധിക ചുമതലയുള്ള അശോക് ഘെലോട്ട്, സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്,ഗുജറാത്ത് കോണ്‍ഗ്രസ് തലവന്‍ ഭാരത് സിംഗ് സോളങ്കി എന്നിവരായിരിക്കും കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്‍നിരയിലുണ്ടാകുക. കോണ്‍ഗ്രസ് ഡിപ്പാര്‍ട്ട്മെന്‍റ് ചെയര്‍മാന്‍ സാം പിട്രോഡ, ആനന്ദ് ശര്‍മ, മുന്‍ മന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവരും പിന്നോക്ക വിഭാഗങ്ങളെയും പാട്ടീദാര്‍ സമുദായത്തേയും ഒപ്പം നിര്‍ത്തി ബിജെപിയുടെ അടിത്തറയിളക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

 ആവശ്യങ്ങള്‍ അംഗീകരിച്ചു

ആവശ്യങ്ങള്‍ അംഗീകരിച്ചു

പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍ 20 പേര്‍ക്ക് സ്ഥാനാര്‍ത്ഥി പ‍ട്ടികയില്‍ പ്രാതിനിധ്യം വേണമെന്നും ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ 11 പേരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഇതില്‍ പാട്ടീദാര്‍ സമുദായത്തില്‍ നിന്ന് 19 പേരെയും ഒബിസിയില്‍ നിന്ന് 11 പേരെയും ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് 77 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിട്ടുള്ളത്.

 സംവരണത്തില്‍ തര്‍ക്കമില്ല

സംവരണത്തില്‍ തര്‍ക്കമില്ല

സംവരണത്തില്‍ ധാരണയായി ഞായറാഴ്ച വൈകിട്ടായിരുന്നു പാട്ടീദാര്‍- കോണ്‍ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച. സംവരണം സംബന്ധിച്ച് ധാരണയിലെത്തിയതായി പാട്ടീദാര്‍ നേതാവ് ദിനേഷ് ബംഭാനിയയും വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച രാജ്കോട്ടില്‍ വച്ച് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ തിങ്കളാഴ്ച ഇരു കൂട്ടരും രാജ്കോട്ടില്‍ വച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പാട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി കണ്‍വീനറും പാട്ടീദാര്‍ സമരങ്ങളുടെ സൂത്രധാരനുമായ ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Congress party on late Monday night released its second list of 40 candidates for next month's Gujarat Assembly polls.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്