ഗുജറാത്തിൽ ബിജെപിക്ക് 117 സീറ്റിന്റെ ഭൂരിപക്ഷം; കോൺഗ്രസ് പ്രതിപക്ഷത്ത് തന്നെയെന്ന് സർവ്വെ ഫലം!
ഗുജറാത്തിൽ ബിജപി കാവികൊടി പാറിക്കുമെന്ന് എബിപി ന്യൂസ്- സിഎസ്ഡിഎസ് എക്സിറ്റ് പോൾ ഫലം. 2017ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ 117 സീറ്റ് വരെ ബിജെപി നേടുമെന്ന് സർവ്വെ ഫലം വ്യക്തമാക്കുന്നു. 64 സീറ്റ് വരെ കോൺഗ്രസിന് ലഭിക്കും. മറ്റുള്ളവർക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സർവ്വെ ഫലം പറയുന്നു. ഗുജറാത്തിൽ ആകെ 182 നിയോജക മണ്ഡലമാണുള്ളത്.
നോർത്ത് ഗുജറാത്തിൽ 32 മുതൽ 38 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ ഫലം പറയുന്നു. കതോൺഗ്രസിന് 16 മുതൽ 22 വരെ സീറ്റുകൾകൊണ്ട് തൃപ്തിയടയേണ്ടിവരും. സൗത്ത് ഗുജറാത്ത് മേഖലയിൽ 35 നിയോജക മണ്ഡലങ്ങളാണുള്ളത്. ഇതിൽ 21 മുതൽ 27 വരെ നിയോജക മണ്ഡലങ്ങൾ ബിജെപിയെ പിന്തുണയ്ക്കുമ്പോൾ, ഒമ്പത് മുതൽ 13 വരെ നിയോജക മണ്ഡലങ്ങൾ മോത്രമേ കോൺഗ്രസിന്റെ കൂടെ നിൽക്കൂ.

സൗരാഷ്ട്ര കച്ച് മേഖലകളിൽ 31 മുതൽ 37 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കും. എന്നാൽ കോൺഗ്രസിന് വെറും 16 മുതൽ 22 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂവെന്ന് സർവ്വെ ഫലം വ്യക്തമാക്കുന്നു. സെൻട്രൽ ഗുജറാത്തിൽ ബിജെപിക്ക് 21 മുതൽ 27 സീറ്റ് വരെ ലബിക്കും. കോൺഗ്രസിന് 13 മുതൽ 19 സീറ്റ് വരെയാണ് ലഭിക്കുകയെന്ന് എബിപി ന്യൂസ്- സിഎസ്ഡിഎസ് എക്സിറ്റ് പോൾ ഫലം പറയുന്നു. 92 നു മുകളിൽ ഭൂരിപക്ഷം ലഭിച്ചാലാണ് സർക്കാർ രൂപീകരിക്കാനാകുക. 2012ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 115 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസിന് 61 സീറ്റും മറ്റുള്ളവർക്ക് ആറ് സീറ്റും ലഭിച്ചിരുന്നു.












Click it and Unblock the Notifications