
മോദിയുടെ അഭ്യര്‍ഥന ഗുജറാത്ത് കേട്ടു; സീറ്റില്‍ റെക്കോര്‍ഡിട്ട് ബിജെപി, ജയത്തിന് 5 കാരണങ്ങള്‍
ദില്ലി: ഗുജറാത്തില്‍ ബിജെപി സമാനതകളില്ലാത്ത തരത്തിലുള്ള വിജയം നേടിയിരിക്കുകയാണ്. പക്ഷേ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും ലഭിക്കാതിരുന്ന ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുന്നതിന് കാരണങ്ങള്‍ ഏറെയുണ്ട്. പ്രതിപക്ഷം എന്ന് പറയുന്നത് തീര്‍ത്തും ഇല്ലാതായ ആദ്യ തിരഞ്ഞെടുപ്പാണിത്. കോണ്‍ഗ്രസിന് ആകെ 16 സീറ്റുകളാണ് സംസ്ഥാനത്ത് ലഭിച്ചിരിക്കുന്നത്.
ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റുകളുമാണ് ഉള്ളത്. ബിജെപിയുടെ ഭരണം കുറച്ച് കൂടി സുഗമമായിരിക്കും ഇത്തവണയെന്ന് ഉറപ്പിക്കാം. ഇത്രയും വലിയൊരു വിജയത്തിന് ബിജെപിയെ സഹായിച്ചതിന് പ്രധാന കാരണം നരേന്ദ്ര മോദിയാണ്. അതിനൊപ്പം കോണ്‍ഗ്രസും. വിശദമായ വിവരങ്ങളിലേക്ക്.....

നരേന്ദ്ര മോദി പ്രഭാവം ഗുജറാത്തില്‍ അതിശക്തമാണ്. ഗുജറാത്തിന്റെ സ്വന്തം പുത്രനാണ് മോദിയെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. സീറ്റിന്റെ കാര്യത്തില്‍ റെക്കോര്‍ഡിടണമെന്ന് മോദി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചിരുന്നു. എല്ലാ ബൂത്തിലും ബിജെപിയെ മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്തായാലും സീറ്റിന്റെ കാര്യത്തില്‍ റെക്കോര്‍ഡിട്ടു. ബിജെപി സര്‍വകാല റെക്കോര്‍ഡുമായി 158 സീറ്റിലേക്ക് കുതിച്ചു. ഇത് പ്രധാനമന്ത്രിയിലുള്ള ജനങ്ങളുടെ വിശ്വാസം കൊണ്ട് മാത്രമാണ്.

തരംഗമായി സിംപ്സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍
എങ്ങനെയാണ് മോദിയുടെ പ്രഭാവം ബിജെപിക്ക് ഗുണകരമായതെന്ന് പരിശോധിക്കാം. 31 റാലികളും രണ്ട് വമ്പന്‍ റോഡ് ഷോകളുമാണ് മോദിയുടേതായി ഗുജറാത്തില്‍ നടന്നത്. അഹമ്മദാബാദിലും, സൂറത്തിലും നടന്ന റോഡ് ഷോകള്‍ മാത്രം മതിയായിരുന്നു ബിജെപിക്ക് വിജയിക്കാന്‍. അമിത് ഷാ മാസങ്ങളാണ് ഗുജറാത്തില്‍ ക്യാമ്പ് ചെയ്തത്. കഴിഞ്ഞയാഴ്ച്ച അന്‍പത് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയിലാണ് മോദി പങ്കെടുത്തത്. പത്ത് ലക്ഷം ആളുകളാണ് ഇതില്‍ പങ്കെടുത്തത്. നാല് മണിക്കൂര്‍ ഇത് നീണ്ടുനിന്നു. സുരക്ഷയും, വികസനവും മോദിയുടെ റാലിയില്‍ നിറഞ്ഞ് നിന്നു.

ഗുജറാത്ത് വികാരം കൃത്യമായി ഉപയോഗിക്കാനും മോദിക്ക് സാധിച്ചു. ഗുജറാത്തികളാണ് രാജ്യത്തിന് പ്രധാനമന്ത്രിയെ സമ്മാനിച്ചതെന്ന മോദിയുടെ പ്രഖ്യാപനം ബിജെപിയെ ഇത്രയും വലിയൊരു നേട്ടത്തിലെത്തിച്ചെന്ന് ഉറപ്പിക്കാം. അതിന് പുറമേ വരാനിരിക്കുന്ന പ്രശ്‌നങ്ങള്‍ ബിജെപി മുന്‍കൂട്ടി കണ്ടിരുന്നു. ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രിയെ തന്നെ ബിജെപി മാറ്റി. പിന്നീട് മന്ത്രിസഭയിലെ എല്ലാവരെയും മാറ്റി. പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും വന്നതോടെ ഭരണവിരുദ്ധ വികാരം ശക്തമാകുന്നതിന് മുമ്പ് തന്നെ അതിനെ പിടിച്ച് കെട്ടിയിരുന്നു ബിജെപി.

ഭൂപേന്ദ്ര പട്ടേല്‍ കട്വ വിഭാഗത്തില്‍ നിന്നുള്ളയാളാണ്. അദ്ദേഹം മുഖ്യമന്ത്രിയായതോടെ പാട്ടീദാര്‍ വോട്ടുകള്‍ ബിജെപിയിലേക്ക് തിരിച്ചെത്തി. പുതിയസംസ്ഥാന അധ്യക്ഷനായി സിആര്‍ പാട്ടീല്‍ എത്തിയതും ഗുണകരമായി. ഗുജറാത്ത് വോട്ട് ബാങ്കിന്റെ പതിമൂന്ന് ശതമാനത്തോളമുണ്ട് പാട്ടീദാറുകള്‍. 2017ല്‍ ഇവരില്‍ ഒരു ഭാഗം കോണ്‍ഗ്രസിനൊപ്പം പോയിരുന്നു. ഇത് കോണ്‍ഗ്രസിന്റെ സീറ്റ് ഉയര്‍ത്തിയിരുന്നു. 1995ലാണ് കോണ്‍ഗ്രസ് വോട്ടുബാങ്കായിരുന്ന പാട്ടീദാറുകള്‍ ബിജെപിയിലക്ക് മാറുന്നത്. പാട്ടീദാര്‍ പ്രക്ഷോഭം ഇവരെ തിരിച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചിരുന്നു.

ഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്ഫോടനം
സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ പാട്ടീദാര്‍ വോട്ടുകളെ തിരിച്ചുപിടിക്കുകയായിരുന്നു. പ്രത്യേകിച്ച് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്ക നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണം ക്ലിക്കാവുകയും ചെയ്തു. സുപ്രീം കോടതി അടുത്തിടെ ഈയൊരു നീക്കത്തിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്തു. പാട്ടീദാറുകള്‍ തിരിച്ചെത്തിയത് റെക്കോര്‍ഡ് വിജയത്തിലേക്കാണ് ബിജെപിയെ എത്തിച്ചത്. 150 സീറ്റ് കടത്തിയതും പാട്ടീദാറുകളുടെ തിരിച്ചുവരവാണ്.

ഇത്തവണ കോണ്‍ഗ്രസ് നിശബ്ദമായത് വലിയ ഗുണമായി ബിജെപിക്ക് മാറിയിട്ടുണ്ട്. പോരാട്ടം തുടങ്ങും മുമ്പേ അവര്‍ അടിയറവ് പറഞ്ഞിരുന്നു. രാഹുല്‍ പ്രചാരണത്തിന് എത്തിയതുമില്ല. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ രാവണ്‍ പരാമര്‍ശവും നെഗറ്റീവായി കോണ്‍ഗ്രസിനെ ബാധിച്ചു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ആദിവാസി കോട്ടകളിലും ബിജെപി ഇത്തവണ താമര വിരിയിച്ചു. സൗരാഷ്ട്ര അടക്കമുള്ള ഗ്രാമീണ മേഖലയിലും ബിജെപിയുടെ തേരോട്ടമായിരുന്നു. എഎപി പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെങ്കിലും നാളെയുടെ പാര്‍ട്ടിയാണെന്ന മുന്നറിയിപ്പ് ബിജെപിക്ക് നല്‍കിയിട്ടുണ്ട്.