ഗുജറാത്ത് തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസും പാകിസ്ഥാനും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയെന്ന് മോദി
ദില്ലി: ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണവുമായി നരേന്ദ്ര മോദി രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താനിലെ നേതാക്കളുമായി കൂടികാഴ്ച നടത്തിയതായി മോദി ആരോപിച്ചു. കോണ്‍ഗ്രസ് ഇതിന് ഉത്തരം നല്‍കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.ഗുജറാത്തിലെ പലന്‍പുരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭി സംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയിലാണ് മോദി ഗുരുതര ആപോരണം ഉന്നയിച്ചത്.
അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്നാണ് പാകിസ്താന് ആഗ്രഹിക്കുന്നതെന്ന് മോദി ആരോപിച്ചു. മണിശങ്കർ അയ്യരുടെ വീട്ടിൽ നടന്ന യോഗത്തിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ, പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി, മുൻ ഇന്ത്യൻ ഉപരാഷ്ട്രപതി, മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് എന്നിവർ പങ്കെടുത്തതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്ത് വന്നിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താനിലെ പ്രമുഖ ഉദ്യോഗസ്ഥനുമായി കൂടികാഴ്ച നടത്തിയതിന് പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ തന്നെ നീചനെന്ന് വിളിച്ചതെന്ന് മോദി കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന് മോഹന്‍ സിങ്ങും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരിയുമാണ് പാകിസ്ഥാന് പ്രതിനിധികളുമായുള്ള കൂടികാഴ്ചയ്ക്ക് നേതൃത്വം കൊടുത്തത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി നടത്തിയ ആരോപണം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും












Click it and Unblock the Notifications