കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവിക്കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി കോണ്‍ഗ്രസ്; ഗുജറാത്തില്‍ ബിജെപി മുന്‍മന്ത്രി കോണ്‍ഗ്രസ്സില്‍

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി മുൻമന്ത്രി കോൺഗ്രെസ്സിലേയ്ക്ക് | #BJP | #Congress | Oneindia Malayalam

തിരഞ്ഞെടുപ്പ് ചൂട് കനക്കുന്നതോടെ രാഷ്ട്രീയ കൂടുമാറ്റങ്ങളും തുടര്‍ക്കഥയാണ്. തിരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ടും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അര്‍ഹിച്ച സ്ഥാനമാനങ്ങള്‍ കിട്ടാത്തതുമാണ് നേതാക്കളുടെ പാര്‍ട്ടി മാറ്റങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. നിലപാടില്‍ ഊന്നിക്കൊണ്ടുള്ള പാര്‍ട്ടി മാറ്റം ചുരുക്കമാണെന്ന് സാരം.

<strong>15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും, 8 കാരണങ്ങള്‍, രാഹുല്‍ നയിക്കും </strong>15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും, 8 കാരണങ്ങള്‍, രാഹുല്‍ നയിക്കും

നേതാക്കളുടെ കൊഴിഞ്ഞു പോക്കിന്റെ കാര്യത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ്സാണ് വിമര്‍ശിക്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ബിജെപി ഉള്‍പ്പടേയുള്ള പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ കോണ്‍ഗ്രസ്സിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി കാവിക്കോട്ടയായ ഗുജറാത്തില്‍ നിന്നാണ് കോണ്‍ഗ്രസ്സിലേക്ക് കൂടുമാറ്റം ഉണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസ്സില്‍ എത്തിയത്

കോണ്‍ഗ്രസ്സില്‍ എത്തിയത്

അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഗുജറാത്തില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ തകൃതിയായി നടക്കുന്നത്. ബിജെപിയുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് മുതിര്‍ന്ന ബിജെപി നേതാവായ മുന്‍മന്ത്രി കോണ്‍ഗ്രസ്സില്‍ എത്തിയത്.

ബിജെപി വിട്ടു

ബിജെപി വിട്ടു

ഖേഡ ജില്ലയിലെ മഹംബ്ദാബാദ് മണ്ഡലത്തില്‍ നിന്ന് 4 വട്ടം എംഎല്‍എയും മന്ത്രിയുമായ സുന്ദര്‍ സിങ് ചൗഹാനാണ് ബിജെപി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

സാമുഹികനീതി വകുപ്പ് മന്ത്രി

സാമുഹികനീതി വകുപ്പ് മന്ത്രി

ഗുജറാത്തിലെ മുന്‍ സാമുഹികനീതി വകുപ്പ് മന്ത്രിയാണ് സുന്ദര്‍ സിങ് ചൗഹാന്‍. ഏറെ നാളായി പാര്‍ട്ടിയുമായി ശീത സമരത്തിലായിരുന്നു സുന്ദര്‍ സിങ്. പല തവണ പാര്‍ട്ടി വിടുമെന്ന ഭീഷണി മുഴക്കിയെങ്കിലും കഴിഞ്ഞ ദിവസമാണ് അന്തിമ തീരുമാനം ഉണ്ടായത്.

2012 ല്‍

2012 ല്‍

2012 ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗൗതം ചൗഹാനോട് തോറ്റത് മുതലാണ് സുന്ദര്‍ സിങ് ബിജെപിയില്‍ ഒറ്റപ്പെട്ടത്. പിന്നീട് 2017 ല്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സുന്ദര്‍ സിങിനെ ചൊടുപ്പിച്ചിരുന്നു. ബിജെപി വിട്ട വിമത എംഎല്‍എയും വൈകാതെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കും

കടുത്ത തലവേദന

കടുത്ത തലവേദന

അതേസമയം തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കേ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബിജെപ്പിക്ക് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വംഗേലുയുടെ മകന്‍ മഹേന്ദ്ര സിങ് പാര്‍ട്ടി വിട്ടത് കഴിഞ്ഞ മാസമായിരുന്നു.

മഹേന്ദ്രസിംഗ് വംഗേല

മഹേന്ദ്രസിംഗ് വംഗേല

അതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവായ സുന്ദര്‍ സിങ് ചൗഹാനും ബിജെപി വിടുന്നത്. രാഷ്ട്രീയപരമായ ഭിന്നതകാരണമല്ല, വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് മഹേന്ദ്രസിംഗ് വംഗേല വ്യക്തമാക്കിയത്. ബിജെപിയില്‍ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളോ പരിഗണനയോ അദ്ദേഹത്തിന് ലഭിച്ചിരുന്നുമില്ല.

മാസങ്ങള്‍ക്ക് മുമ്പാ

മാസങ്ങള്‍ക്ക് മുമ്പാ

കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന മഹേന്ദ്രസിംഗ് എംഎല്‍എ മാസങ്ങള്‍ക്ക് മുമ്പായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്ടുവട്ടം എംഎല്‍എ ആയ മഹേന്ദ്രസിങ് ഗാന്ധിനഗറിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ്സുമായി അകന്ന ഇദ്ദേഹം ജൂലൈലിലാണ് ബിജെപിയില്‍ ചേര്‍ന്നത്.

ശങ്കര്‍സിംഗ് വംഗേലയ്ക്കൊപ്പം

ശങ്കര്‍സിംഗ് വംഗേലയ്ക്കൊപ്പം

പിതാവായ ശങ്കര്‍സിംഗ് വംഗേലയ്ക്കൊപ്പം രാജ്യാസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഹമ്മദ് പട്ടേലിനെതിരെ വോട്ട് ചെയ്ത് പാര്‍ട്ടിയോട് തെറ്റിപ്പിരിഞ്ഞ 13 അംഗങ്ങളില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.

ബിജപിയില്‍ ചേര്‍ന്നതിനെ

ബിജപിയില്‍ ചേര്‍ന്നതിനെ

മഹേന്ദ്രസിംഗ് ബിജപിയില്‍ ചേര്‍ന്നതിനെ ശങ്കര്‍സിംഗ് വംഗേല പിന്തുണച്ചിരുന്നില്ല. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല എന്ന് പിതാവായ ശങ്കര്‍സിംഗ് വംഗേല കുറ്റപ്പെടുത്തിയിരുന്നു. ബിജെപിക്കെതിരെ രാജ്യത്തെ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കാനാണ് ശങ്കര്‍ സിംഹ് വംഗേലയുടെ നീക്കം.

കോണ്‍ഗ്രസ്സിനും പ്രതീക്ഷ

കോണ്‍ഗ്രസ്സിനും പ്രതീക്ഷ

ബിജെപിക്കെതിരായി നിലനില്‍ക്കുന്ന ഏത് പാര്‍ട്ടികളുമായി ഞാന്‍ സഹകരിക്കും. എന്നാല്‍ ഒരു പാര്‍ട്ടിയിലേക്കും ഞാന്‍ പോവില്ല.പ്രതിപക്ഷ കൂട്ടായ്മകളെ സഹകരിക്കും എന്ന മുന്‍ നേതാവ് കൂടിയായ ശങ്കര്‍ സിങ് വംഗേലയുടെ പ്രഖ്യാപനം കോണ്‍ഗ്രസ്സിന് കൂടി പ്രതീക്ഷ നല്‍കുന്നത്.

English summary
Gujarat: Former BJP minister joins Congress, ex-MLA likely today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X