Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കൂട്ടം പ്രേതങ്ങള്‍ തന്നെ വേട്ടയാടുന്നു, പരാതിയുമായി ഗുജറാത്തുകാരന്‍, ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്

അഹമ്മദാബാദ്: ഒരു കൂട്ടം പ്രേതങ്ങള്‍ തന്നെ വേട്ടയാടുന്നു. കഴിഞ്ഞ ദിവസം ഗുജറാത്ത് പോലീസിന് മുന്നില്‍ വന്നൊരു പരാതിയാണ്. ആകെ കുടുക്കിലായി പോയി പോലീസ്. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ജംബുഗോദയിലെ പോലീസിലാണ് ഇത്തരമൊരു പരാതി ലഭിച്ചത്. തന്നെ ജീവിക്കാനാവാത്ത വിധം പ്രേതങ്ങള്‍ വേട്ടയാടുന്നുവെന്ന് വര്‍ഷംഗ്ഭായ് ബേരിയ എന്ന 35കാരന്റെ പരാതി. അടുത്തിടെ പ്രേതങ്ങളുമായി ഏറ്റുമുട്ടേണ്ടി വന്നുവെന്നും, ഇതില്‍ രണ്ട് പ്രേതങ്ങള്‍ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വര്‍ഷംഗ്ഭായ് പോലീസിനോട് പറഞ്ഞു.

1

പരസ്പരം എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു പോലീസുകാര്‍. പ്രേതം വേട്ടയാടുന്നുവെന്ന് പറയുന്നുണ്ടെങ്കിലും, ആര്‍ക്കെതിരെ കേസെടുക്കുമെന്നായിരുന്നു പോലീസിന്റെ ആശയക്കുഴപ്പം. ഒടുവില്‍ പോലീസ് കേസെടുത്തു. ഇയാളെ ഭീഷണിപ്പെടുത്തിയ രണ്ട് പ്രേതങ്ങള്‍ക്കെതിരെയായിരുന്നു കേസ്. തന്റെ ജീവന്‍ രക്ഷിക്കണമെന്ന അപേക്ഷയുമായിട്ടാണ് ഇയാള്‍ പോലീസിനെ സമീപിച്ചതെന്ന് പോലീസുകാര്‍ പറഞ്ഞു. അതേസമയം കേസില്‍ വലിയ ട്വിസ്റ്റാണ് വന്നിരിക്കുന്നത്.

വര്‍ഷംഗ്ബായ് ബേരിയയുടെ മനോനില തകരാറിലാണ്. ഇക്കാര്യം പോലീസിന് നേരത്തെ തന്നെ മനസ്സിലായിരുന്നു. ഇയാള്‍ സ്‌റ്റേഷനില്‍ വന്നപ്പോള്‍ തന്നെ മാനസിക നിലയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് മനസ്സിലായിരുന്നുവെന്ന് പിഎസ്‌ഐ മായങ്ക്‌സിംഗ് താക്കൂര്‍ പറഞ്ഞു. അതുകൊണ്ടാണ് പരാതി സ്വീകരിച്ചതെന്ന് ഇവര്‍ പറയുന്നു. ഇയാള്‍ സ്റ്റേഷനിലെത്തുമ്പോള്‍ വലിയ പ്രതിഷേധത്തിലാണ് എത്തിയത്. അദ്ദേഹത്തെ സമാധാനിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു പിന്നീട് പോലീസുകാര്‍ക്ക് ഉണ്ടായിരുന്നത്.

താന്‍ കൃഷിയിടത്തില്‍ നിന്ന് ജോലിയെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് ഒരു കൂട്ടം പ്രേതങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇയാളുടെ കുടുംബാംഗങ്ങള്‍ പോലീസിനെ സമീപിച്ച് കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ വര്‍ഷംഗഭായിക്കുണ്ടായിരുന്നുവെന്നും, ഇയാള്‍ പോലീസിനെ സമീപിക്കുമെന്ന് അറിയില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇയാള്‍ ഒരു വര്‍ഷത്തോളമായി മാനസിക പ്രശനങ്ങള്‍ ചികിത്സ തേടുന്നുണ്ട്. കഴിഞ്ഞ പത്ത് ദിവസമായി മരുന്ന് പോലും ഇയാള്‍ കഴിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

Recommended Video

cmsvideo
    Cipla Allowed To Import Moderna Vaccine For Use In India | Oneindia Malayalam

    പോലീസിനോട് പരാതിപ്പെട്ടാല്‍ പ്രേതങ്ങള്‍ക്ക് തന്നെ തൊടാനുള്ള ധൈര്യമുണ്ടാവില്ലെന്ന് കരുതിയാണ് വര്‍ഷംഗഭായ് പരാതിയുമായി വന്നത്. അതേസമയം ഇയാള്‍ക്ക് മനശാസ്ത്രജ്ഞന്റെ സേവനം ലഭ്യമാക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാള്‍ മരുന്നുകള്‍ കൃത്യമായി നല്‍കണമെന്നും, അതോടെ ദുരൂഹമായ ഇത്തരം സംഭവങ്ങള്‍ മനസ്സിലുണ്ടാവില്ലെന്നും പോലീസ് ബന്ധുക്കളെ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+