Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തിലെ പാലം തകര്‍ന്ന ദിനം വിറ്റത് 3165 ടിക്കറ്റുകള്‍; ദുരന്ത കാരണം അമിതഭാരം തന്നെ

ഗാന്ധി നഗര്‍: 130ലധികം പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്തിലെ മോര്‍ബി പാലം ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒക്ടോബര്‍ 30ന് അപകടം നടന്ന ദിവസം 3165 ടിക്കറ്റുകള്‍ വിറ്റെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആളുകള്‍ കൂട്ടത്തോടെ വന്നപ്പോഴുണ്ടായ അമിതഭാരമാണ് പാലം തകരാനിടയാക്കിയതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.

m

എന്നാല്‍, ബിജെപി ഭരിക്കുന്ന മോര്‍ബി മുനിസിപ്പാലിറ്റിയെ കുറ്റപ്പെടുത്താതെയാണ് റിപ്പോര്‍ട്ട്. ടെന്‍ഡര്‍ നല്‍കുന്നതിലടക്കം മുന്‍സിപ്പാലിറ്റിക്ക് വീഴ്ച സംഭവിച്ചുവെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ കരാര്‍ നല്‍കിയതിലടക്കം ഗുരുതരമായ വീഴ്ച മുനിസിപ്പാലിറ്റിക്ക് ഉണ്ടായിരുന്നെങ്കിലും ഇക്കാര്യങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല.

പാലത്തിന്റെ കേബിളുകള്‍ തുരുമ്പെടുക്കുകയും ദ്രവിക്കുകയും ചെയ്തിരുന്നു. അടിത്തറയ്ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ബോള്‍ട്ടുകള്‍ അഴിയുകയും ഇളകുകയും ചെയ്തിരുന്നു. കരാറുകാരായ ഒറേവ കമ്പനി നടത്തിയ പുതിയ നവീകരണം എങ്ങുമെത്തിയില്ല. ചവിട്ടുപടിയെ താങ്ങാനുള്ള ശേഷി പഴയ കേബിളുകള്‍ക്ക് ഉണ്ടായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

കേസില്‍ ഇതുവരെ ഒമ്പത് ജീവനക്കാരെയാണ് അറസ്റ്റ്ചെയ്തത്. എന്നാല്‍ കമ്പനിയുടെ ഉന്നതര്‍ ഇപ്പോഴും പുറത്താണ്. പാലത്തിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരെല്ലാം പരിചയ സമ്പത്തില്ലാത്തവരായിരുന്നു. സുരക്ഷാ നടപടിക്രമങ്ങളെ കുറിച്ച് ജീവനക്കാര്‍ക്ക് ആരും പറഞ്ഞു കൊടുത്തിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+